Latest News

അയാള്‍ എന്നെ നന്നായി തേച്ചിട്ട് പോയി; ഞാന്‍ മാത്രം ഒന്നര വര്‍ഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു: ആര്യ

Malayalilife
അയാള്‍ എന്നെ നന്നായി തേച്ചിട്ട് പോയി; ഞാന്‍ മാത്രം ഒന്നര വര്‍ഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു: ആര്യ

ഡായി ആര്യയെക്കുറിച്ച് പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. ബഡായി ബംഗ്ലാവ് എന്ന ഷോയില്‍ കൂടെ രമേശേട്ടന്റെ ഭാര്യയായി ജനമനസുകളില്‍ ചേക്കേറുകയായിരുന്നു ആര്യ. എന്നാല്‍ ബിഗ്‌ബോസ് എന്ന ഒറ്റ ഷോ കൊണ്ട് ആര്യയ്ക്ക് പ്രേക്ഷക മനസ്സില്‍ ഉണ്ടായിരുന്ന സ്ഥാനം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. അതിന് കാരണം ബിഗ് ബോസില്‍ എത്തിയപ്പോള്‍ താരം ഗെയിമിന്റെ റൂളുകള്‍ക്ക് അനുസരിച്ച് നിന്നതാണ്. എന്നാൽ ഇപ്പോൾ ജാന്‍ എന്ന് പറഞ്ഞ വ്യക്തി നല്ല രീതിയില്‍ തന്നെ തേച്ചിട്ട് പോയെന്നും ഇത്രയും കാലം ആ ദുഃഖത്തിലായിരുന്നു താനെന്നും നടിയും അവതാരകയുമായ ആര്യ ഇപ്പോൾ  ബീഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ്.

ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇനി എനിക്ക് ധൈര്യമായി പറയാം. ഞാന്‍ അത്രയും ആത്മാര്‍ഥമായിട്ടാണ് പ്രണയത്തെ കുറിച്ച് ബിഗ് ബോസില്‍ പറഞ്ഞത്. ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്. ഞാന്‍ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി. ഒരു കമ്മിറ്റ്മെന്റിന് താല്‍പര്യമില്ലെന്നും സിംഗിള്‍ ലൈഫില്‍ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു. ഫോഴ്സ് ചെയ്യാന്‍ എനിക്കും സാധിക്കില്ലല്ലോ. ഒന്നര രണ്ട് വര്‍ഷമായി ഞാന്‍ ഡിപ്രഷനില്‍ ആയിരുന്നു.

പിന്നെ വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു. അവള്‍ക്കും അതൊരു ഷോക്കായി. ഇപ്പോള്‍ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങള്‍ രണ്ട് പേരും ഓക്കെയാണ്. പുള്ളിക്കാരന്‍ നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാന്‍ മാത്രം ഒന്നര വര്‍ഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാന്‍ തുടങ്ങി. കുറേ കരഞ്ഞ് തീര്‍ത്തെങ്കിലും ഒരു സുപ്രഭാതത്തില്‍ അതുള്‍ക്കൊള്ളാന്‍ സാധിച്ചു.

ഞാനൊരു ഫീനിക്സ് പക്ഷിയാണെന്ന് പറയാന്‍ മടിയില്ല. കാരണം ആരൊക്കെ അടിച്ചിട്ടാലും ഉയിര്‍ത്തെഴുന്നേറ്റ് വരും. ഇനി പെട്ടെന്നാന്നും പ്രണയിക്കാന്‍ താല്‍പര്യമില്ല. സിംഗിളായി ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. എന്ന് പറഞ്ഞ് നാളെ മറ്റൊരു റിലേഷനിലേക്ക് പോകില്ല എന്നല്ല. ചിലപ്പോള്‍ നാളെ തന്നെ ഒന്ന് ഉണ്ടായേക്കാമെന്ന് ചിരിച്ച് കൊണ്ട് ആര്യ പറയുന്നു.

Actress Arya words about her old boy friend

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക