Latest News

വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്; വിമർശകന് ചുട്ട മറുപടിയുമായി അമ്പിളി ദേവി

Malayalilife
വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്;  വിമർശകന്  ചുട്ട മറുപടിയുമായി അമ്പിളി ദേവി

ലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ഒരു തെന്നിന്ത്യൻ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. മികച്ച ഒരു നർത്തകി കൂടിയായ താരം  ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് സജീവമാവുകയാണ്. അമ്പിളിയുടെ നൃത്ത ചുവടുകള്‍ അടുത്തിടെ  മധുരം ശോഭനം എന്ന പരിപാടിയില്‍  ശ്രദ്ധേയമായിരുന്നു. രണ്ട് മക്കളുടെ അമ്മ ആയിരുന്നിട്ടും അവരുടെ സൗന്ദര്യത്തിനും പ്രകടനത്തിനും യാതൊരു കുറവുമുണ്ടായിട്ടില്ല. ഇതിനിടെ ഒരാള്‍ പങ്കുവെച്ച വിമര്‍ശനമാണ് ശ്രദ്ധേയമാകുന്നത്.  സദാചാര ചുവയോടെ ഒരാള്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് കമന്റ് ചെയ്തത്. 

മധുരം ശോഭനം പരിപാടിയില്‍ ഹിറ്റലര്‍ സിനിമയിലെ കിതച്ചെത്തും കാറ്റേ.. കൊതിച്ചിപ്പൂം കാറ്റേ എന്ന ഗാനത്തിനായിരുന്നു അമ്പിളി ചുവടു വെച്ചത്. താരം സമൂഹമാധ്യമങ്ങളിലൂടെ ഈ പ്രകടന്നിലെ സ്റ്റില്‍സ് ആണ്  പങ്കുവെച്ചത്. ഇതിനിടെയാണ് ഒരാള്‍ വിമര്‍ശനവുമായി എത്തിയത്. അമ്പിളി തക്ക മറുപടിയും വിമര്‍ശനത്തിന്  നല്‍കി. ഇതോടെ കമന്റ് ഡിലീറ്റ് ചെയ്ത ശേഷം അയാള്‍ പിന്മാറി. 

 സദാചാര ചുവയോടെ ഒരാള്‍ അടുത്ത കെട്ട് ഉടനെ ഉണ്ടോ എന്നായിരുന്നു കമന്റ് നല്‍കിയത്. എന്നാല്‍ അതോടെ ഇയാള്‍ക്ക് എതിരെ പലരും തിരിഞ്ഞു. വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത് ഒരാളെ വെറുതെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നും ആരാധകര്‍ കമന്റുകള്‍ മറുപടി കമന്റുകള്‍ നല്‍കി. അമ്പിളിയും വിമര്‍ശനത്തിന് മറുപടി നല്‍കി.നാളെ ആണല്ലോ, ഉറപ്പായും വരണേ എന്നാണ് അമ്പിളി നല്‍കിയ മറുപടി. 

അമ്പിളിയുടെ പോസ്റ്റിന് ചുവടെ  പ്രതിസന്ധികളില്‍ പതറാതെ വീണ്ടും മുന്നോട്ടു പോകുന്നവര്‍ക്ക് സന്തോഷം തരുന്ന നന്മകള്‍ വന്നുചേരും. അമ്പിളിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വിമര്‍ശകരെ പേടിച്ച് ഒഴിഞ്ഞു പോകണ്ട. നേരെ മുന്നോട്ടു നീങ്ങുക. ഒരു കലാകാരി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ആത്മബലത്തിന് ഈശ്വരനെ മാത്രം നമ്പുക, ആശംസകള്‍ എന്നുള്ള കമന്റുകളും  ലഭിക്കുന്നുണ്ട്. 

Actress Ambili devi react negative comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക