Latest News

എന്റെ നിലവിളി കേട്ട് മാളിലുള്ള ആളുകളൊക്കെ ഓടിക്കൂടി; പൊള്ളലേറ്റ മുഖവുമായി സ്വാതി നിത്യാനന്ദ്: കുറിപ്പ് വൈറൽ

Malayalilife
  എന്റെ നിലവിളി കേട്ട് മാളിലുള്ള ആളുകളൊക്കെ  ഓടിക്കൂടി; പൊള്ളലേറ്റ മുഖവുമായി സ്വാതി നിത്യാനന്ദ്: കുറിപ്പ് വൈറൽ

ഭ്രമണം സീരിയലിലെ ഹരിത എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് സ്വാതി. സ്വാതി നിത്യാനന്ദ് എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്. ഹിറ്റ് സീരിയല്‍ ഭ്രമണം അവസാനിച്ച ശേഷം പിന്നീട് താരം സീരിയലില്‍ അഭിനയിച്ചിരുന്നില്ല. പിന്നീട് ചില ടോക്ക് ഷോകളില്‍ ഹരിത എത്തിയിരുന്നു. എന്നാൽ ഇപ്പോൾ , 'നാമം ജപിക്കുന്ന വീട്' എന്ന സീരിയലിലെ തന്റെ കഥാപാത്രത്തിന്റെ മേക്കപ്പ് വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സ്വാതി. 

കുറിപ്പ് ഇങ്ങനെ,

അതെ സത്യമാണ് ആരതിയെ ചെറുതല്ലാത്ത ഒരു ദുരന്തം കാത്തിരിക്കുന്നു. കൂടുതല്‍ വ്യക്തമായി പറയാന്‍ നിര്‍വ്വാഹമില്ല. അഭിനേതാവ് എന്ന നിലയില്‍ ഏറെ ചലഞ്ചിങ്ങായ ഒരു ഷെഡ്യൂളാണ് കഴിഞ്ഞത്. ഏറെ മുന്നൊരുക്കത്തോടെ നടന്ന ഷെഡ്യൂളാണ്. പ്രോസ്തറ്റിക് മേക്കപ്പ് ഉപയോഗിച്ചു.മലയാള സീരിയലില്‍ ആദ്യമായിട്ടാണെന്ന് തോന്നുന്നു. മേക്കപ്പ് വളരെ ശ്രമകരമായിരുന്നു. മേക്കപ്പിന് മൂന്ന് മണിക്കൂറോളം എടുക്കും. മേക്കപ്പ് മാറ്റാന്‍ ഏകദേശം ഒരു മണിക്കൂറോളം എടുക്കും. മേക്കപ്പ് ചെയ്താല്‍ മൂന്ന് മണിക്കൂറോളം കഴിയുമ്ബോ അത് ഇളകി തുടങ്ങും. പിന്നെ അത് ശരിയാക്കുന്നത് നല്ല അധ്വാനമാണ്. ആരതി അഭിമുഖീകരിക്കുന്ന ദുരന്തത്തിന് ശേഷം ആ ക്യാരക്ടറിന്റെ മൂന്ന് സ്റ്റേജുകള്‍ കാണിക്കുന്നുണ്ട്.

അതിനായി മുഖത്തിന്റെ മോള്‍ഡെടുക്കുകയും ചെയ്തിരുന്നു. ഒരു ദിവസം തന്നെ ആരതിയുടെ രണ്ട് സ്റ്റേജുകള്‍ പെര്‍ഫോം ചെയ്യേണ്ടി വന്നിട്ടുണ്ട്. ശരിക്കും ചലഞ്ചിംഗായിരുന്നു. ഫുള്‍ ക്രൂ സപ്പോര്‍ട്ടീവായി നിന്നു. കഥയിലെ ആ ഇന്‍സിഡന്റ് സെന്‍ട്രല്‍ മാളില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. പെര്‍ഫോം ചെയ്തപ്പോഴുള്ള എന്റെ നിലവിളി കേട്ട് മാളിലുള്ള ആളുകളൊക്കെ ഷൂട്ടാണെന്ന് അറിയാതെ ഓടിക്കൂടി. കൂടുതല്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് കാഴ്ചയിലെ കൗതുകം നഷ്ടമാവും. ഒന്നേ പറയാനുള്ളു വരുന്ന എപ്പിസോഡുകള്‍ മുടങ്ങാതെ കാണുക അഭിപ്രായം അറിയിക്കുക.

Actress swathi nithyanand note goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക