മുന്‍ ബിഗ്‌ബോസ്സ് താരം അഭിനേതാവുമായ അനൂപ് കൃഷ്‍ണയെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. അടുത്തിടെയാണ് താരം വിവാഹിതനായത്. ഐശ്വര്യയായിരുന്നു വധു. ഇവരുടെ വിശേഷങ്ങള്‍ ഇപ്പോഴും വൈറലാണ്. എന്നാൽ ഇപ്പോൾ അനൂപുമായി പ്രണയത്തിലാണ് എന്ന് അറിഞ്ഞപ്പോള്‍ ഉറ്റ സുഹൃത്തില്‍ നിന്നും കിട്ടിയ പ്രതികരണത്തെ കുറിച്ച് ഐശ്വര്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അനൂപും ഡോ. ഐശ്വര്യയും സ്വാസിക വിജയ് അവതാരകയായ റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് മനസ് തുറന്നത്.
തിരുവനന്തപുരത്ത് ഐശ്വര്യ ഇന്റന്‍ഷിപ്പ് ചെയ്തു കൊണ്ടിരിയ്ക്കുമ്പോഴാണ് സുഹൃത്തിനെ കാണാന്‍ വന്ന അനൂപിനെ ആദ്യമായി കാണുന്നത്. അന്ന് ഈ സമയം തന്റെ ഒപ്പം ഉറ്റ സുഹൃത്ത് അഞ്ജുവും ഉണ്ടായിരുന്നു. അന്ന് ജസ്റ്റ് കണ്ടത് മാത്രമേയുള്ളൂ. അനൂപ് ഒരു നടനാണെന്ന് പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി. അപ്പോഴൊന്നും പ്രണയം പോയിട്ട് സൗഹൃദം പോലും ഇല്ല.-ഐശ്വര്യ പറഞ്ഞു.
പിന്നീട് രണ്ട് വര്‍ഷത്തോളം കഴിഞ്ഞാണ് പരസ്പരം ഫോണിലൂടെയും മറ്റും സംസാരിക്കാന്‍ തുടങ്ങിയതും ഇഷ്ടം തുറന്ന് പറഞ്ഞതും. അനൂപുമായി പ്രണയത്തിലാണ് എന്ന് അന്ന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി അഞ്ജുവിനോട് പറഞ്ഞപ്പോള്‍, അപ്പോള്‍ നിന്റെ ഒപ്പം ഞാനും ഉണ്ടായിരുന്നില്ലേ.. എന്നിട്ട് എന്നെ ഒന്ന് നോക്കാന്‍ അവന് തോന്നിയില്ലല്ലോ എന്നാണ് കൂട്ടുകാരിയുടെ പ്രതികരണം എന്നുമാണ് ഐശ്വര്യ പറഞ്ഞു.
'
പ്രണയത്തിന് വീട്ടുകാരുടെ എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആദ്യം ഐശ്വര്യയുടെ അമ്മയോടാണ് സംസാരിച്ചത്. അമ്മയ്ക്ക് നല്ല ടെന്‍ഷനായിരുന്നു. ഐശ്വര്യയുടെ അച്ഛന്‍ വന്നിട്ട് പറയാം എന്ന് പറഞ്ഞു, വേണ്ട ഞാന്‍ നേരിട്ട് വിളിച്ചോളാം എന്നായിരുന്നുവത്രെ അപ്പോള്‍ അനൂപ് പറഞ്ഞു.
പിന്നീട് നേരിട്ട് അച്ഛനെ വിളിച്ചു. ആദ്യം കുറേ പൊതു കാര്യങ്ങള്‍ എല്ലാം സംസാരിച്ചു. പിന്നെ പതിയെ കാര്യം അവതരിപ്പിച്ചു. എനിക്ക് ആലോചിക്കണം എന്നായിരുന്നു അച്ഛന്റെ മറുപടി. ആലോചിച്ച് അധികം വൈകാതെ സമ്മതം അറിയിക്കുകയും ചെയ്തു. വിവാഹത്തെ കുറിച്ച് വലിയ പ്ലാനിങ് ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് സാഹചര്യം കാരണം പരമാവതി ചുരുക്കി എന്നും -അനൂപ് പറയുന്നു.