Latest News

വെറുതെ അല്ല ഭാര്യയിലെ താരദമ്പതികള്‍; ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; രഞ്ജിനിയുടെയും ഭര്‍ത്താവിന്റെയും ജീവിതം ദൈവം തന്നെ മാറിമറിച്ച കഥ

Malayalilife
വെറുതെ അല്ല ഭാര്യയിലെ താരദമ്പതികള്‍; ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; രഞ്ജിനിയുടെയും ഭര്‍ത്താവിന്റെയും ജീവിതം ദൈവം തന്നെ മാറിമറിച്ച കഥ

റിയാലിറ്റി ഷോകളില്‍ ഏറെ വ്യത്യസ്തമായിരുന്നു വെറുതെ അല്ല ഭാര്യ എന്ന മഴവില്‍ മനോരമയിലെ ഷോ. ചാനല്‍ ആരംഭിച്ച കാലത്തെ ഈ റിയാലിറ്റി ഷോയാണ് പിന്നീട് മഴവില്‍ മനോരമയെ പ്രശസ്തമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. ഈ ഷോയില്‍ പങ്കെടുത്ത ഓരോ ദമ്പതികളും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ആ ഷോയില്‍ പങ്കെടുത്ത പലരും ഇന്ന് സിനിമാ മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായ താരങ്ങളായി മാറിക്കഴിഞ്ഞു. അവര്‍ ഓരോരുത്തരേയും ഇന്നും ആളുകള്‍ ഓര്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഷോയില്‍ ശ്രദ്ദേയരായ ദമ്പതികള്‍ ആയിരുന്നു പ്രവീണും രഞ്ജിനിയും.

അമ്പലത്തിലെ പൂജാരിയായി ജോലി ചെയ്തിരുന്ന പ്രവീണിന്റെ ഏക വരുമാനത്തെ ആശ്രയിച്ചായിരുന്നു രഞ്ജിനിയും മക്കളും ജീവിച്ചിരുന്നത്. അതിനിടയില്‍ ആണ് ഇരുവരും ഷോയില്‍ എത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ വലഞ്ഞ സമയത്തായിരുന്നു ദൈവത്തിന്റെ അനുഗ്രഹം കിട്ടിയതു പോലെ ഇരുവരും റിയാലിറ്റി ഷോയിലേക്ക് എത്തിയത്. അതിനു ശേഷം ഇരുവരുടെയും ജീവിതം മാറിമറിയുകയായിരുന്നു. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ രഞ്ജിനിയുടെയും പ്രവീണിന്റെയും ഇപ്പോഴത്തെ ജീവിതം പഴയതില്‍ നിന്നെല്ലാം ഒരുപാട് മാറിക്കഴിഞ്ഞു.

സ്ഥിരമായി യാത്രകള്‍ പോകുന്ന ഇരുവരും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചതോടെയാണ് ഈ വിശേഷങ്ങള്‍ ആരാധകരും അറിഞ്ഞത്. ഒരു പൂജാരി മാത്രമായിരുന്ന പ്രവീണ്‍ ഇപ്പോള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. മാത്രമല്ല, തിരുവനന്തപുരം ശ്രീകണ്ഡേശ്വരം ക്ഷേത്രത്തില്‍ പൂജാരിയായും ദൈവത്തെ പൂജിക്കുവാന്‍ സ്ഥിരമായി പ്രവീണ്‍ എത്തും. ഒരു സ്പിരിച്വല്‍ വ്ളോഗറായി രഞ്ജിനിയും പ്രേക്ഷരിലേക്ക് എത്തുന്നുണ്ട്. വെരുതെ അല്ല ഭാര്യ രണ്ടാം സീസണില്‍ മത്സരാര്‍ത്ഥികളായതിലൂടെ തങ്ങളുടെ ജീവിതം മാറിമറിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോഴും ഈ ദമ്പതികള്‍.

ആദ്യ സീസണ്‍ കണ്ട് പങ്കെടുക്കാന്‍ കൊതി തോന്നിയപ്പോഴാണ് പ്രതീക്ഷകള്‍ ഇല്ലായിരുന്നുവെങ്കിലും ഓഡിഷനില്‍ പങ്കെടുക്കാം എന്നു കരുതി രഞ്ജിനിയും പ്രവീണും ട്രെയിന്‍ കയറിയത്. എന്നാല്‍ ആദ്യത്തെ സെക്ഷനില്‍ പങ്കെടുത്തപ്പോള്‍ തന്നെ പിന്നീടുള്ള സെക്ഷനിലേക്കുള്ള എന്‍ട്രിയും ഒപ്പം ഷോയിലേക്കുള്ള ചുവടുവയ്പ്പും സാധ്യമാവുകയായിരുന്നു. പിന്നീടുള്ള ഓരോ ചുവടുവയ്പ്പുകളും വിജയത്തിലേക്ക് ആയിരുന്നു. പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്നതായിരുന്നു ആദ്യത്തെ സന്തോഷം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതു മാറ്റമില്ലാതെ തുടരുമ്പോള്‍ സന്തോഷവും ആഹ്ലാദവും പതിന്മടങ്ങാണ്.

അതേസമയം, മറ്റു ദമ്പതികളില്‍ പലരും ഷോയ്ക്ക് ശേഷം ഇത്തരം വേദികളിലും സിനിമകളിലും മിനിസ്‌ക്രീനിലും എല്ലാം മുഖം കാണിക്കുകയും സജീവമായി മാറുകയും എല്ലാം ചെയ്തെങ്കിലും ആ മേഖലയിലേക്ക് രഞ്ജിനിയും പ്രവീണും കൈവച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ പ്രവചനാതീതമാണ് ഇതുവരെ തങ്ങളുടെ ജീവിതത്തില്‍ കൈവന്ന സൗഭാഗ്യങ്ങളും വിശേഷങ്ങളും എല്ലാം അങ്ങോട്ട് അന്വേഷിച്ചുപോയിട്ടു കിട്ടിയതല്ല. അങ്ങനെ എന്തെങ്കിലും യോഗമുണ്ടെങ്കില്‍ തങ്ങളെ തേടി വരും എന്ന പക്ഷക്കാരാണ് ഈ ദമ്പതികള്‍. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അവസരം തരുന്ന ആള്‍ക്ക് ഒരു വിശ്വാസം ഉണ്ടാകണം അതെല്ലാം ഒത്തുവന്നാല്‍ നമ്മളത് ചെയ്യും എന്നാണ് ഇരുവരും പറയുന്നത്. മാത്രമല്ല, ഷോയില്‍ പങ്കെടുക്കുമ്പോള്‍ പ്രവീണ്‍ ഒരു സര്‍ക്കാര്‍ ജോലിക്കാരന്‍ ആയിരുന്നില്ല. എന്നാലിപ്പോള്‍ ഒരു ജോലിയുണ്ട്. കൃത്യമായി അതു ചെയ്യേണ്ടതുണ്ട്. അതുകൊണ്ടു തന്നെ മറ്റു രംഗങ്ങളിലേക്ക് തിരിയാനുള്ള പരിമിതികളും പ്രവീണിനുണ്ട്.

ഇപ്പോള്‍ ഒറ്റയ്ക്കൊരു ഹിമാലയന്‍ യാത്ര നടത്തുന്ന തിരക്കിലാണ് രഞ്ജിനി. അതിനു പൂര്‍ണ പിന്തുണയുമായി പ്രവീണും മക്കളും ഒപ്പമുണ്ട്. രണ്ടുമക്കളാണ് ഇവര്‍ക്കുള്ളത്. പ്രോഗ്രാമിലേക്ക് വരുമ്പോള്‍ മൂന്നുവയസ്സായിരുന്നു മകള്‍ ഇപ്പോള്‍ പത്താം ക്ലാസിലാണ്. രണ്ടര വയസുള്ള ഒരു മകന്‍ കൂടിയുണ്ട്.

praveen puthillam and ranjini praveen

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES