മിനിസ്‌ക്രീന്‍ സീരിയലുകള്‍ക്ക് വലിയ മാറ്റങ്ങള്‍ വരുത്തി എത്തിയ ചാനലാണ് സീ കേരളം. ദൃശ്യമികവും സിനിമ കാണുന്ന തരത്തിലെ അനുഭൂതിയുമാണ് സീകേരളത്തില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന സീരിയലുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീരിയലുകള്‍ക്ക് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചാനലിലെ ഹിറ്റ് സീരിയലാണ് നീയും ഞാനും. വേറിട്ട പ്രണയകഥയാണ് സീരിയല്‍ പറയുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുളള സീരിയല്‍ എന്ന അവകാശവാദവുമായാണ് നീയും ഞാനും എത്തിയത്. ഒരുകാലത്ത് നിരവധി സീരയലുകളുടെ ഭാഗമായിരുന്ന ഷിജു ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മിനി സ്‌ക്രീനിലേക്ക് തീരിച്ചെത്തിയ സീരിയല്‍ കൂടിയാണ് ഇത്.
പ്രണയിക്കാന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന കമിതാക്കളുടെ കഥ കൂടിയാണ് 'നീയും ഞാനും'. 45കാരനായ രവിവര്‍മ്മനായിട്ടാണ് ഷിജു മിനിസ്‌ക്രീനലൂടെ തിരിച്ചു വരവ് നടത്തിയത്. എട്ടു വര്‍ഷത്തിന് ശേഷം മിനിസ്‌ക്രിനിലേക്ക് തിരിച്ചെത്തിയ താരത്തെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഒരു ആഗോള ബിസിനസ് ശൃംഖലയുടെ ഉടമയാണ് നായക കഥാപാത്രമായ 45 കാരന്‍ രവിവര്‍മന്‍. തിരക്കിട്ട ബിസിനസ് ജീവിതത്തിനിടെ വ്യക്തി ജീവിതവും അദ്ദേഹം മറന്നു പോകുന്നു. വിവാഹം കഴിക്കാന്‍ മറന്നു പോയ രവി വര്‍മന്‍ ഒടുവില്‍ ശ്രീലക്ഷ്മി എന്ന 20കാരിയുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പരമ്പരയായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.
നിരവധി സീരിയലുകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത ഷിജു. ഇടക്കാലത്ത് സിനിമയിലേക്ക് ചേക്കേറിയിരുന്നു. മികച്ച വേഷങ്ങളുമായി തിരക്കില്‍ നില്‍ക്കുന്നതിനിടയിലാണ് എട്ട് വര്‍ഷത്തിന് ശേഷം പുതിയ പരമ്പരയായ നീയും ഞാനും എന്ന പരമ്പരയിലേക്ക് വരുന്നത്. 2016ല്‍ ജാഗ്രത എന്ന പരമ്പരയിലാണ് ഷിജു അവസാനമായെത്തിയത്. ഇടയ്ക്ക് സ്വാമി അയ്യപ്പനിലെ പുനസംപ്രേക്ഷണത്തിലും പന്തളം മഹാരാജാവായി ഷിജു എത്തി. മഴവില്‍ക്കൂടാരം, ഇഷ്ടമാണ് നൂറുവട്ടം, കാലചക്രം, സിദ്ധാര്‍ത്ഥ, വാചാലം തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ചുവടുറപ്പിച്ച ഷിജുവിനെ പിന്നീട് മലയാളികള്‍ കാണുന്നത് 2010ലെ കാര്യസ്ഥന്‍, 2013ലെ മമ്മൂട്ടി ചിത്രമായ കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നിവയിലൂടെയാണ്. സൗണ്ട് തോമ, കസിന്‍സ്, ഒരു പഴയ ബോംബ് കഥ, പാവ, ജമ്നാപ്യാരി തുടങ്ങിയ ചിത്രങ്ങളിലും ഷിജു വേഷമിട്ടിരുന്നു
തമിഴകത്ത് നിന്നും മലയാളത്തിലേക്കും പിന്നീട് ഇന്റര്‍ നാഷണല്‍ സിനിമയിലേക്കും എത്തിയ ആളാണ് നടന്‍ ഷിജു. 1974 ആഗസ്റ്റ് നാലിനാണ് അദ്ദേഹം ജനിച്ചത്. മഴവില്‍ കൂടാരമായിരുന്നു ആദ്യ ചിത്രം. പിന്നാലെ വെങ്കിേടഷ് സംവിധാനം ചെയ്ത മഹാപ്രഭു തമിഴിലെ ആദ്യ ചിത്രമായി റിലീസ് ചെയ്തു. വില്ലനായി ഈ ചിത്രത്തില്‍ എത്തിയ താരം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തമിഴ് തെലുങ്ക് കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ താരം തിളങ്ങി.. ഇന്‍ ദ നെയിം ഓഫ് ബുദ്ധ എന്ന ഇന്റര്‍നാഷണല്‍ ചിത്രത്തില്‍ അഭിനയിച്ചത് താരത്തിന് വഴിത്തിരിവായി.
കാണാന്‍ സുന്ദരന്‍, നല്ല ശബ്ദവും നായകന് വേണ്ട യോഗ്യതകളുമുണ്ടെങ്കിലും ഷിജുവിനെ തേടി നല്ല റോളുകള്‍ ഒന്നുമെത്തിയിട്ടില്ലെന്നതാണ് സത്യം. 1999ല്‍ തെലുങ്കില്‍ റിലീസായ 'ദേവി' എന്ന സിനിമയില്‍ ഹീറോ ആയിരുന്നു താരം ആ സിനിമ അവിടെ ഗംഭീര വിജയമായിരുന്നു. ഏകദേശം ഒരു വര്‍ഷത്തോളം തിയേറ്ററില്‍ ചിത്രം ഓടി.. പിന്നീട് ആ സിനിമ ഹിന്ദിയിലും, തമിഴിലും ഡബ് ചെയ്ത് ഇറക്കുകയും ചെയ്തു. പടത്തിന്റെ മൂന്ന് വേര്‍ഷന്‍സും സൂപ്പര്‍ഹിറ്റ് ആയിരുന്നു. തെലുങ്കില്‍ ഇപ്പോഴും സജീവമാണ് ഷിജു.
കേരളത്തെ നടുക്കിയ കാരണവര്‍ വധക്കേസിലെ സാക്ഷിയുമായിരുന്നു ഷിജു. അമ്മായിയച്ഛനെ കൊലപ്പെടുത്തിയ ഷെറിന്റെ കെണിയില്‍ കുടുങ്ങുകയായിരുന്നു ഷിജു. ഷിജുവിന്റെ സിനിമാ സീരിയലുകള്‍ കണ്ട് ഷിജുവിന്റെ ആരാധികയായി മാറിയ ഷെറിന്‍ ഫോണിലൂടെ ഷിജൂവിന്റെ സുഹൃത്തായി മാറുകയായിരുന്നു. പല സമ്മാനങ്ങളും ഷിജുവിന് ഷെറിന്‍ സമ്മാനിച്ചിരുന്നെന്ന് അക്കാലത്ത് വാര്‍ത്തകളുണ്ടായി. ഷെറിന്റെ സ്വഭാവത്തിലെ പന്തികേടുകള്‍ ഏറെ വൈകിയാണ് ഷിജു തിരിച്ചറിഞ്ഞത്. പിന്നീട് ഷെറിനെ ഒഴിവാക്കാന്‍ ഷിജു ശ്രമിച്ചു. ഷെറിന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായി. ഒടുവില്‍ മറ്റൊരു നമ്പരില്‍ നിന്ന് വിളിച്ച് ഷിജുവിനെ ഷെറിന്‍ ഭീഷണിപ്പെടുത്തി. ഇതെല്ലാം ഷെറിനെതിരെയുള്ള തെളിവുകളായതോടെയാണ് ഭാസ്‌കര കാരണവര്‍ വധക്കേസിലെ സാക്ഷിയായി ഷിജു മാറിയത്.
കൊല്ലം സ്വദേശികളായ റഷീദിന്റെയും ആയിഷയുടെയും മൂന്നാമത്തെ മകനായിട്ടാണ് ഷിജുവിന്റെ ജനനം. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് സ്‌കൂളിലും തിരൂരിലെ പോളിടെക്നിക് കോളേജിലിലുമായിരുന്നു ഷിജുവിന്റെ പഠനം. കുവൈത്ത് എയര്‍ വേഴ്സിലെ എയര്‍ ഹോസ്റ്റസും ഭരതനാട്യം ഡാന്‍സറുമായ പ്രീതി പ്രേമിനെയാണ് ഷിജു വിവാഹം ചെയ്തത്. ഇവര്‍ക്ക് ഒരു മകളാണ് ഉളളത്. കൊച്ചി എടപ്പളളിയില്‍ സന്തോഷ കുടുംബജീവിതം നയിക്കുകയാണ് ഷിജു. കാര്‍ഗോ ഓഫീസറും ബിസിനസ്സ് അനലിസ്റ്റും ഒപ്പം സൂബ ഫിറ്റ്നസ് ഇന്‍സ്ട്രക്ടറും ഒക്കെയാണ് ഷിജുവിന്റെ ഭാര്യ പ്രീത.
പ്രണയവിവാഹമായിരുന്നു ഷിജുവിന്റേ്ത്. സുഹൃത്തായിരുന്ന ആളെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോഴും ഇരുവരും പ്രണയിച്ചുകൊണ്ടിരിക്കയാണെന്ന് പലപ്പോഴും ഷിജു പറയാറുണ്ട്. പ്രീതയക്ക് ഒരു സഹോരിയാണ് ഉളളത്. കുവൈത്തിലാണ് പ്രീത ജനിച്ചു വളര്‍ന്നത്. എയര്‍പ്പോര്‍ട്ടില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. 27 വര്‍ഷത്തോളം പ്രീതി കുവൈറ്റിലായിരുന്നു. അച്ഛന്‍ മരിച്ച സമയത്താണ് ഷിജുവിനെ പ്രീത പരിചയപ്പെടുന്നത്. ഷിജുവിലൂടെ ആ വിടവ് മാറുകയായിരുന്നു. തന്നെ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്നും ഒരുപാട് ബോള്‍ഡാക്കിയെന്നും പ്രീത പറഞ്ഞിട്ടുണ്ട്.