പ്രേക്ഷകപ്രീതി നേടി ടിആര്‍പി റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലാണ് കസ്തൂരിമാന്‍. റബേക്ക, ശ്രീറാം രാമചന്ദ്രന്‍ എന്നിവരാണ് സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സീരിയലില്‍ സിദ്ദു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ സീരിയലില്‍ നിന്നും മാറുകയും പകരും ആ വേഷം അവതരിപ്പിക്കാന്‍ മറ്റൊരു നടന്‍ എത്തുകയും ചെയ്തു. ഇപ്പോള്‍ ഭാഗ്യജാതകം എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെയാണ് സിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്നത്. എന്നു സ്വന്തം ജാനി, ആത്മസഖി, ഒരിടത്തൊരു രാജകുമാരി എന്നീ സീരിയലുകളിലൂടെ പരിചിതനായ പ്രമോദ് മണിയാണ് ഇപ്പോള്‍ സിദ്ധുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊട്ടാരക്കരയിലെ കലയോരം സ്വദേശിയാണ് പ്രമോദ് മണി. താരം പഠിച്ചതും വളര്‍ന്നതുമെല്ലാം അവിടെതന്നെയാണ്. വിവാഹിതനായ താരത്തിന് രണ്ടു മക്കളുണ്ട്. എല്ലാ കലാകാരന്മാരെയും പോലെ തന്റെ കുടുംബം തന്നെയാണ് തനിക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കുന്നതെന്ന് താരം പറയുന്നു. അച്ഛന്‍ അമ്മ, സഹോദരങ്ങള്‍ ഭാര്യ കുട്ടികള്‍ എന്നിവരടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. ചെറുപ്പം മുതല്‍ തന്നെ പ്രമോദിന് അഭിനയത്തോട് താത്പര്യം ഉണ്ടായിരുന്നു.
സംവിധായകന്‍ ആദിത്യന്റെ അസിസ്റ്റ്റ്റ് ആയിട്ടാണ് പ്രമോദ് അഭിനയമേഖലയിലേക്ക് എത്തുന്നത്. തുടക്കക്കാരന്‍ എന്ന നിലയില്‍ നല്ല സ്വീകരണം തന്നെയാണ് തനിക്ക് ലഭിച്ചതെന്നും താരം പറയുന്നു. സ്‌ക്രീനില്‍ കാണുന്ന പോലെയല്ല സാധരാണ ആളുകളെന്നും വില്ലനായി അഭിനയിക്കുന്ന ആള്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെ ആയിരിക്കില്ലെന്നും സീരിയല്‍ മേഖലയില്‍ വന്നതു കൊണ്ടു തനിക്ക് ഒരുപാട് പേരെ പരിചയപ്പെടാനും സൗഹൃദത്തിനും അവസരം ലഭിച്ചുവെന്നും താരം പറയുന്നു. സീരിയലിലെ എല്ലാവരും ഒരു കുടുംബം പോലെയാണ് കഴിയുന്നതെന്നും എല്ലാവരും തമ്മില്‍ നല്ല അടുപ്പമാണെന്നും താരം പറയുന്നു. തന്റെ ഭാര്യ ടീനയാണ് തന്റെ ഏറ്റവും നല്ല വിമര്‍ശകയെന്നും തന്റെ സീരിയലുകള്‍ കണ്ട് മറ്റാരും പറയാത്ത അഭിപ്രായങ്ങളാകും ഭാര്യ പറയുന്നതെന്നും പ്രമോദ് പറയുന്നു. താന്‍ അഭിനയിക്കുന്നതിന് പൂര്‍ണ പിന്തുണ നല്‍കുന്നത് ഭാര്യയാണെന്നും താന്‍ അഭിനയിക്കാനും അറിയപ്പെടാനുമൊക്ക കാരണം തന്റെ ഭാര്യയാണ് വിവാഹം കഴിഞ്ഞ ശേഷവും തന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് ഭാര്യ ഒപ്പം നില്‍ക്കുകയായിരുന്നുവെന്നും അവള്‍ഇല്ലായിരുന്നുവെങ്കില്‍ താന്‍ അഭിനയത്തില്‍ ഉണ്ടായിരിക്കില്ലായിരുന്നുവെന്നും താരം പറയുന്നു. പ്രമോദിന്റെ മൂത്ത മകള്‍ മൂന്നാം ക്ലാസിലും രണ്ടാമത്തെ മകള്‍ക്ക് എട്ടുമാസമാണ് പ്രായം. സിദ്ധുവായി