Latest News

സാരിയിൽ അതീവ സുന്ദരിയായി സാൻഡ്ര; വീട്ടിലിരിക്കാൻ നേരമില്ലെയെന്ന ആരാധകന്റെ ചോദ്യത്തിന് കലക്കൻ മറുപടിയുമായി താരം

Malayalilife
സാരിയിൽ അതീവ  സുന്ദരിയായി സാൻഡ്ര; വീട്ടിലിരിക്കാൻ നേരമില്ലെയെന്ന ആരാധകന്റെ  ചോദ്യത്തിന് കലക്കൻ മറുപടിയുമായി താരം

ബിഗ് ബോസ് ഷോയിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് അലസാന്‍ഡ്ര ജോണ്‍സൺ. എയര്‍ഹോസ്റ്റസും മോഡലുമായ അലസാന്‍ഡ്രയെ കുറിച്ച്   ഷോ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ വലിയ ചർച്ചകളുമായിരുന്നു. സുജോയുമായുള്ള  ബന്ധവും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് ലവ് സ്ട്രാറ്റജി എന്ന തരത്തില്‍ പ്രേക്ഷകര്‍ ചർച്ച ചെയ്‌തിരുന്നത്‌.  മോഡലായി  തിളങ്ങിയ അലക്‌സാന്‍ഡ്ര 'ഇന്‍സ്റ്റാഗ്രാമം' എന്ന വെബ് സീരീസിലും  വേഷമിട്ടിട്ടുണ്ട്.  തന്റെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളുമായി താരം സോഷ്യൽ മീഡിയിയലൂടെ ആരാധകരുമായി പങ്കിടാറുമുണ്ട്. 

ഇപ്പോൾ അത്തരത്തിൽ തരാം പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കൂടി വൈറലാകുന്നത്. നീല സാരിയിൽ അതിവ സുന്ദരിയായിരിക്കുന്ന ചിത്രമാണ്  താരം ആരാധകരുമായി  പങ്കുവയ്ക്കുന്നത്. ചിത്രത്തിൽ താരം കുറിച്ചിരിക്കുന്നത് ഒരുപഴയകാല ചിത്രമെന്നാണ്. താരത്തിന്റെ ഈ  ചിത്രത്തിനെതിരെ  കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. എന്നാൽ ഇവർക്കെല്ലാം തക്കതായ മറുപടിയാണ് അലക്‌സാൻഡ്ര നൽകിയത്.വീട്ടിലിരിക്കാന്‍ നേരമില്ലെ' സ്വന്തം നാടിന്റെ ഇപ്പോയത്തേ ഭീകര അവസ്ഥ ഓര്‍ത്തിട്ടെങ്കിലും സ്വന്തം ഫോട്ടോയും എടുത്ത് വെറുപ്പിക്കാന്‍ എന്ന അഭിപ്രായത്തിനാണ്, ത്രോ ബാക് എന്ന് വെണ്ടക്ക അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് കണ്ടില്ലേ ?എന്നാണ് സാന്‍ഡ്ര  മറുപടി നൽകിയിരിക്കുന്നത്.

എല്ലായ്പ്പോഴും വിശ്വസിക്കുക എന്തോ അത്ഭുതം സംഭവിക്കാന്‍ പോകുന്നുവെന്ന ക്യാപ്ഷനിലൂടെയാണ് എയര്‍ഹോസ്റ്റസ് യൂണിഫോമിലുളള ചിത്രവും താരം പങ്കുവച്ചിരുന്നു. ഞങ്ങള്‍ക്ക് വിശ്വാസം ഉണ്ട് സിനിമയില്‍ വലിയൊരു ഭാവി തന്നെ കാത്തിരിക്കുന്നുവെന്നും ആരാധകർ താരത്തിന്റെ  കമന്റ് ചെയ്‌തു. 

alexandra johnson new photos viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക