Latest News

പ്രേക്ഷകരുടെ വിമര്‍ശനം പോസിറ്റീവായിട്ടാണ് എടുക്കുന്നത്;നെഗറ്റീവ് കഥാപാത്രം ചെയ്യാന്‍ ഇഷ്ടമാണ്:മെര്‍ലിന്‍ ലീന

Malayalilife
പ്രേക്ഷകരുടെ വിമര്‍ശനം പോസിറ്റീവായിട്ടാണ് എടുക്കുന്നത്;നെഗറ്റീവ് കഥാപാത്രം ചെയ്യാന്‍ ഇഷ്ടമാണ്:മെര്‍ലിന്‍ ലീന

ലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മെര്‍ലിന്‍ ലീന. താരം നിലവിൽ  അവതിരിപ്പിക്കുന്നത് കന്യാദാനത്തിലെ സുശീലാമ്മ എന്ന കഥാപാത്രത്തെയാണ്. എന്നാൽ ഇപ്പോൾ  തന്റെ റിയല്‍ ലൈഫുമായി ഈ  സുശീലാമ്മയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് പറയുകയാണ് മെര്‍ലിന്‍. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ…

’കന്യാധാനം ടീമിനോടൊപ്പം നേരത്തെ വര്‍ക്ക് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഈ സീരിയലിലേയ്ക്ക് എത്തുന്നത്. എന്നാല്‍ ഒരു പാവം അമ്മ കഥാപാത്രമാണെന്ന് പറഞ്ഞിട്ടാണ് വിളിച്ചത്. എന്നാല്‍ ആദ്യമൊന്നും തനിക്ക് ഈ കഥാപാത്രത്തിന്റെ ആഴം മനസിലായില്ല. പിന്നെയാണ് കാര്യങ്ങള്‍ പിടി കിട്ടിയത്. ഇതൊരു തമിഴ് പരമ്ബരയുടെ മലയാളം പതിപ്പാണ്. ആ പരമ്പര കണ്ടപ്പോഴാണ് സുശീലാമ്മ ആരാണെന്നും എന്താണെന്നും മനസ്സിലായത്’; മെര്‍ലിന്‍ പറയുന്നു.

പിന്നെയാണ് ശരിക്കും ചെയ്തു തുടങ്ങിയത്. നെഗറ്റീവ് കഥാപാത്രം ചെയ്യാന്‍ ഇഷ്ടമാണ്. സാധാരണ കഥാപാത്രങ്ങളില്‍ നിന്നും കൂടുതല്‍ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രങ്ങള്‍ക്ക് ചെയ്യാന്‍ കാണും. ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത ഒരു വില്ലത്തിയാണ് സുശീലാമ്മ. സുശീലാമ്മയുമായി തനിക്ക് ഒരു ബന്ധവുമില്ല. ആരുമായും വഴക്കിനോ ബഹളത്തിനോ പോകാറില്ല. എന്നാല്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ആരുടെ മുന്നിലും തുറന്നു പറയാന്‍ ഒരു മടിയും കാണിക്കാറില്ല.

പ്രേക്ഷകരുടെ വിമര്‍ശനം പോസിറ്റീവായിട്ടാണ് എടുക്കുന്നത്. തന്റെ കഥാപാത്രം സ്വീകരിച്ചതിന്റെ പ്രതികരണമാണ് അത്. അതില്‍ ഏറെ സന്തോഷമുണ്ട്. അതുപോലെ തന്നെ പ്രേക്ഷകരില്‍ നിന്ന് നേരിട്ട് അധികം വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടില്ല. ഏറ്റവും വലിയ വിമര്‍ശകര്‍ കുടുംബാംഗങ്ങളെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി. ‘എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. സ്വന്തം ടിവിയായത് കൊണ്ടാണ് അവര്‍ തല്ലിപൊളിക്കാത്തത്. കൂടാതെ എന്റെ അമ്മയ്ക്കും സുശീലാമ്മയെ ഒട്ടും ഇഷ്ടമല്ല. അമ്മയ്ക്കൊപ്പമിരുന്ന് സീരിയല്‍ കാണുമ്‌ബോള്‍ ഇടയ്ക്ക് എന്നെ നോക്കും. എന്നിട്ട് എന്തുവാടി ഈ കാണിച്ച് വയ്ക്കുന്നത് എന്ന് ചോദിക്കും. അത്രയ്ക്ക് ഇഷ്ടമല്ല എന്റെ കഥാപാത്രത്തെ.

Actress merlin leena words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക