Latest News

അച്ഛന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലിയാരുന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് അച്ഛന് ബ്രെയിന്‍ ട്യൂമര്‍ എന്ന് അറിയുന്നത്: മഞ്ജു വിജേഷ്

Malayalilife
 അച്ഛന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലിയാരുന്നു;  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് അച്ഛന് ബ്രെയിന്‍ ട്യൂമര്‍ എന്ന് അറിയുന്നത്: മഞ്ജു വിജേഷ്

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു വിജേഷ്. നിരവധി കോമഡി ഷോകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മഞ്ജു വിജീഷ്. ഇത് താന്‍ടാ പോലീസ് ,ദൈവമേ കൈ തൊഴാം കെ. കുമാറാകണം,കുതിരപ്പവന്‍, പ്രേമസൂത്രം , ഗാന്ധിനഗര്‍ ഉണ്ണിയാര്‍ച്ച തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ആദ്യചലച്ചിത്രം കുഞ്ഞനന്തന്റെ കട;യായിരുന്നു. ഹാസ്യകലാകാരിയായിട്ടാണ് താരത്തെ പ്രേക്ഷകര്‍ക്ക് പരിചയം. സ്‌കൂള്‍ കാലം മുതല്‍ തന്നെ ഡാന്‍സിലും അഭിനയത്തിലുമൊക്കെ താരം കഴിവ് തെളിയിച്ചിട്ടുണ്ട്.  എന്നാൽ ഇപ്പോൾ താരം അച്ചനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വാക്കുകളിങ്ങനെ, 

അച്ഛന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഞാന്‍ ഇതിലും നല്ല നിലയില്‍ എത്തി പോയേനെ. ഞാന്‍ ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് അച്ഛന്‍ മരണപ്പെട്ടത്. ആത്മഹത്യ ചെയ്യുകയായിരുന്നു. അന്ന് ഞങ്ങളുടെ നാട്ടിലെ അമ്പലത്തില്‍ ഉത്സവമായിരുന്നു. അമ്മ ഇതുവരെ പൊങ്കാല ഇട്ടില്ല എന്ന് പറഞ്ഞ്, ഞങ്ങള്‍ ആദ്യമായി അമ്പലത്തില്‍ പൊങ്കാല ഇടാന്‍ പോയപ്പോഴാണ് അച്ഛന്‍ അത് ചെയ്തത്.

അച്ഛന്‍ നന്നായി മദ്യപിയ്ക്കുമായിരുന്നു. മദ്യപിച്ച് വന്ന് അമ്മയോട് വഴക്കിടാറും ഉണ്ട്. ശരിക്കും അമ്മയെ ഉപദ്രവിയ്ക്കുമായിരുന്നു. അതൊക്കെ കണ്ടാണ് വളര്‍ന്നത്. പക്ഷെ ഞാന്‍ എന്ന് വച്ചാല്‍ അച്ഛന് ജീവനാണ്. തിരിച്ച് അച്ഛനോട് എനിക്കും ഭയങ്കര ഇഷ്ടമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അച്ഛന് കോര്‍പറേറ്റ് ബാങ്കില്‍ ജോലി ലഭിച്ചത്. അത് എന്റെ ഭാഗ്യമാണ് എന്ന് അച്ഛന്‍ എന്നും വിശ്വസിച്ചിരുന്നു. എല്ലാവരോടും അച്ഛന്‍ പറയും, എന്റെ മോളാണ് എന്റെ ഭാഗ്യം എന്ന്. എവിടെ പ്രോഗ്രാം ഉണ്ടായാലും അച്ഛന്‍ എന്നെയും കൊണ്ട് പോകും. എന്നെ തോളിലിരുത്തി കൊണ്ടു പോകുന്നത് എല്ലാം എനിക്ക് നല്ല ഓര്‍മയുണ്ട്.

അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു. അമ്മ പത്താം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് വിവാഹം. പരീക്ഷ പോലും എഴുതിയില്ല. പഠിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. അച്ഛന്റെ വീടിന് അടുത്തുള്ള സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിയ്ക്കാം എന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത്. പക്ഷെ വിവാഹത്തിന് ശേഷം വീട്ടിലെ പ്രാരാബ്ധം കാരണം അമ്മ പിന്നെ പഠിച്ചില്ല. പക്ഷെ എത്ര വഴക്കിട്ടാലും അച്ഛനും അമ്മയും എന്നും നല്ല സ്‌നേഹത്തിലായിരുന്നു. മദ്യപിയ്ക്കുമ്പോള്‍ മാത്രമാണ് അച്ഛന്‍ അമ്മയുമായി വഴക്കിടുന്നത്.


അച്ഛന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലിയാരുന്നു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് അച്ഛന് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടായിരുന്നു എന്ന് അറിയുന്നത്. അന്വേഷിച്ചപ്പോള്‍ അത് അച്ഛന് നേരത്തെ അറിയാമായിരുന്നു. ഞങ്ങള്‍ വിഷമിയ്ക്കും എന്ന് കരുതി ആരോടും പറഞ്ഞില്ല. ആ സമയത്ത് നല്ല തല വേദന വരുമ്പോള്‍ അച്ഛന്‍ ഞങ്ങളോട് തല അമര്‍ത്തി പിടിയ്ക്കാന്‍ പറയുമായിരുന്നു. അപ്പോഴൊന്നും ഡോക്ടറെ കാണിച്ചിരുന്നില്ല. പിന്നീട് എപ്പോഴോ കാണിച്ചപ്പോഴായിരിക്കണം അസുഖ വിവരം അച്ഛന്‍ അറിഞ്ഞത്.

മരിക്കുന്ന ദിവസം ഞങ്ങള്‍ എല്ലാവരും അമ്പലത്തില്‍ പോയിരിയ്ക്കുകയായിരുന്നു. അന്ന് അമ്പലത്തില്‍ അന്നദാനമൊക്കെ ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് ഞങ്ങള്‍ ഒരു ബന്ധുവീട്ടില്‍ ഇരിക്കുമ്പോഴാണ് എന്റെ മൂത്ത ആങ്ങളയുടെ ഒരു ഫ്രണ്ട് വന്ന് പറയുന്നത്, ‘എടാ നിന്റെ അച്ഛന്‍ തൂങ്ങി നില്‍ക്കുന്നു’ എന്ന്. പക്ഷെ ഞങ്ങളത് വിശ്വസിച്ചില്ല. അച്ഛന്‍ അങ്ങനെ ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല എന്ന് തന്നെയായിരുന്നു എന്റെ മനസ്സില്‍. ഞങ്ങള്‍ വീട്ടിലേക്ക് ഓടി വരുമ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന് വാതില്‍ തള്ളി തുറന്നിരുന്നു. ഓടി വന്ന് അച്ഛനെ പിടിയ്ക്കുമ്പോള്‍ അച്ഛന്റെ ദേഹത്ത് നിന്ന് ആ ചൂട് പോയിരുന്നില്ല.


 

Actress manju vijesh words about father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES