Latest News

ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ല; ദാമ്പത്യ ബന്ധത്തില്‍ സംഭവിച്ചത് ഇതാണ്; അനുശ്രീയുടെ തുറന്നു പറച്ചില്‍

Malayalilife
ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ല; ദാമ്പത്യ ബന്ധത്തില്‍ സംഭവിച്ചത് ഇതാണ്; അനുശ്രീയുടെ തുറന്നു പറച്ചില്‍

സീരിയല്‍ നടി അനുശ്രീ വിവാഹമോചിതയാവുന്നു എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. നടി ഒരു ആണ്‍ കുഞ്ഞിന് ജന്മം കൊടുത്ത് ഒരു മാസമാകുന്നതിനുള്ളിലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കാണാത്തതും വിവാഹമോചനത്തെ കുറിച്ചുള്ള നടിയുടെ ഒരു പോസ്റ്റും എല്ലാമാണ് ഈ വാര്‍ത്തകള്‍ക്ക് കാരണമായത്. ഒടുവില്‍ ഇതാ, തന്റെ പ്രണയവിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുമൊക്കെയുള്ള വാര്‍ത്തകളോട് നടി പ്രതികരിച്ചിരിക്കുകയാണ്.

സീരിയലിലെ ക്യാമറ അസിസ്റ്റന്റ് ആയിരിക്കുമ്പോഴാണ് അനുശ്രീ വിഷ്ണുവിനെ പരിചയപ്പെടുന്നത്. ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ വിവാഹം കഴിക്കുമ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ആളാണെങ്കില്‍ അവര്‍ക്ക് നമ്മുടെ വര്‍ക്കിനെ പറ്റി അറിയാമല്ലോന്ന് കരുതി. ഇന്റിമേറ്റ് സീനൊക്കെ വരുമ്പോള്‍ അത് അഭിനയമാണെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. അങ്ങനൊരു തോന്നല്‍ എനിക്ക് ഉണ്ടായിരുന്നുവെന്ന്' നടി പറയുന്നു.

പ്രണയിച്ച് വിവാഹം കഴിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എല്ലാ കാര്യവും അമ്മയോട് തുറന്ന് പറഞ്ഞിരുന്നു. പ്രണയത്തെ പറ്റിയും പറഞ്ഞു. പക്ഷേ സമ്മതിച്ചില്ല. പറയാതെ ഞാന്‍ ഒന്നും ചെയ്യില്ലെന്ന് അറിയാം. പക്ഷേ എന്തേലും അബദ്ധത്തില്‍ പോയി ചാടുമോ എന്ന പേടിയുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴുള്ള പ്രണയം അമ്മ പിടിച്ചു. ഒരു കള്ളം പിടിച്ചാല്‍ പിന്നെ ഞാന്‍ കാലില്‍ വീഴും. അങ്ങനെ അതൊക്കെ പറഞ്ഞതായി നടി വ്യക്തമാക്കുന്നു.

അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കി പോവുകയാണെങ്കില്‍ കുഴപ്പമില്ല. എവിടെയെങ്കിലും ഒരു കോണില്‍ പൊസസ്സീവ്നെസ് ഉണ്ടാവും. ഭര്‍ത്താവിന് ചെറുതായി ഉണ്ടെങ്കിലും എനിക്ക് അത് കുറച്ചധികം കൂടുതലാണ്. അദ്ദേഹം വേറെ ആരെയെങ്കിലും പേര് ഷോട്ടാക്കി വിളിച്ചാല്‍ പോലും അതെന്തിനാണെന്ന് ഞാന്‍ ചോദിക്കും.

ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളെ വേണ്ടെന്നാണ് അമ്മ പറഞ്ഞത്. ഇന്‍ഡസ്ട്രിയില്‍ നിന്ന് കല്യാണം കഴിഞ്ഞ 99.9 ശതമാനം പേരും നല്ല രീതിയില്‍ ജീവിച്ചിട്ടില്ല. അതുകൊണ്ടാണ് അമ്മ അതിനെ എതിര്‍ത്തത്. അമ്മ പറഞ്ഞത് ഞാന്‍ കേട്ടില്ല. ഇപ്പോള്‍ പ്രണയിച്ച് വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ട് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. പക്ഷെ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. തമ്മില്‍ ചില പിണക്കങ്ങളുണ്ട്. ആ പിണക്കങ്ങള്‍ പരിഹരിച്ചാല്‍ ഇരുവര്‍ക്കുമിടയില്‍ മഞ്ഞുരുകുന്ന പക്ഷം ഒരുമിച്ച് ജീവിക്കാന്‍ ഇരുവര്‍ക്കും സാധിച്ചേക്കും.

അതേസമയം, അനുശ്രീയുടെ പക്വത കുറവിനെ കുറിച്ചും ജീവിതത്തെ ഗൗരവത്തിലെടുക്കാത്തതുമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നതെന്ന് ആരാധകര്‍ കമന്റുകളിലൂടെ പറയുന്നു. വേര്‍പിരിഞ്ഞ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിച്ച കുട്ടിയാണ് അനുശ്രീ. അതകൊണ്ടു തന്നെ അതിന്റെ വേദനകളും ബുദ്ധിമുട്ടുകളും ഒക്കെ അനുശ്രീയ്ക്ക് അറിയാം. അതേ അവസ്ഥ തന്റെ കുഞ്ഞിനും വരരുത് എന്ന് അനുശ്രീ തീരുമാനിച്ചാല്‍ തീരാവുന്നതേ ഉള്ളൂ ഇപ്പോഴത്തെ പിണക്കം എന്നാണ് അരാധകര്‍ക്ക് പറയാനുള്ളത്.

അനുശ്രീയ്ക്ക് നാലര വയസുള്ളപ്പോള്‍ ആണ് മാതാപിതാക്കള്‍ വിവാഹമോചിതരായത്. എങ്കിലും അനുശ്രീയുടെ എല്ലാ കാര്യത്തിനും അച്ഛന്‍ വരും. തെറ്റാണെന്ന് തോന്നുമ്പോള്‍ തെറ്റാണെന്ന് തന്നെ പറയാറുണ്ട്. അടുത്തടുത്ത ഫ്ളാറ്റില്‍ താമസിക്കുമ്പോഴാണ് അച്ഛന്‍ അമ്മയെ കണ്ടുമുട്ടുന്നത്. വീട്ടില്‍ പോയി ഇഷ്ടം പറഞ്ഞതോടെ ആലോചിച്ച് കല്യാണം കഴിച്ചു. പതിനൊന്ന് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടാണ് വേര്‍പിരിഞ്ഞത്. അച്ഛന്റെ കൂടെ ഞാന്‍ പോയി താമസിക്കാറുണ്ട്. അവരെ രണ്ട് പേരെയും ഒരുമിക്കാന്‍ ഞാന്‍ നോക്കിയിട്ടുണ്ട്. പക്ഷേ നടന്നില്ല.

Actress anusree words about marriage life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക