മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് അഞ്ജലി റാവു. താരമാണ് ഇപ്പോൾ മിസിസ്സ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയില്‍ മായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച അഞ്ജലി പിന്നീട് അഭിനയത്തില്‍ എത്തുകയായിരുന്നു. എന്നാൽ ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ മോഡലിംഗിനെ രുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി.
അഞ്ജലിയുടെ വാക്കുകള്‍ ഇങ്ങനെ,
2011 മിസ് സൗത്ത് ഇന്ത്യ ഫൈനലിസ്റ്റുകളില്‍ ഒരാള്‍ താന്‍ ആയിരുന്നു. എന്നാല്‍ പകുതി വഴിയില്‍ തന്നെ അത് ഉപേക്ഷിക്കുകയായിരുന്നു. അവിടുത്തെ രാഷ്ട്രീയം സഹിക്കാന്‍ പറ്റുന്നത് ആയിരുന്നില്ല. എഴുതാന്‍ ഒത്തിരി ഇഷ്ടമുള്ളത് കൊണ്ട് പിന്നീട് ഞാന്‍ പരസ്യങ്ങളെഴുതുന്ന കണ്ടന്റ് റൈറ്ററായി മാറി. പിന്നീട് അതിന്റെ ടെക്നിക്കല്‍ സൈഡ് കൂടി മനസിലാക്കി.
അങ്ങനെ ഒക്കെ ആണെങ്കിലും വിധി എന്നെ മറ്റ് പല മേഖലകളിലേക്കും കൊണ്ട് പോവുകയാണ്. ഒടുവില്‍ സിനിമയിലുമെത്തി. ആദ്യം തമിഴ് ഇന്‍ഡസ്ട്രിയിലേക്കാണ് എത്തിയത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നിത്യ മേനോന്റെ മാലിനി 22, പാളയംകോട്ടൈ എന്നീ സിനിമകളാണ് കരിയര്‍ മാറ്റി മറിച്ചത്. നിത്യ മേനോനൊപ്പം സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് എനിക്കും ഒരു നടിയാകണമെന്ന് തോന്നലുണ്ടായത്. എന്തൊരു സ്വാഭാവിക അഭിനേത്രിയാണ് നിത്യ. അവള്‍ പ്രകടിപ്പിക്കുന്ന വികാരങ്ങളൊക്കെ അസാധാരണമാണ്. ഞാന്‍ അവളെ ഭക്തിയോടെ നിരീക്ഷിക്കാന്‍ തുടങ്ങി. അങ്ങനെ അവളെ പോലൊരു നടിയാകണമെന്നും തീരുമാനിച്ചു.
എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം എനിക്ക് അര്‍ഹമായ വേഷങ്ങളൊന്നും സിനിമയില്‍ നിന്നും ലഭിച്ചിരുന്നില്ല. സാധാരണയുള്ള പ്രധാന്യം കുറഞ്ഞതും ചില ഗ്ലാമറസ് വേഷങ്ങളുമാണ് എനിക്ക് ലഭിച്ചത്. ആ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അഞ്ച് മിനുറ്റ് മാത്രമേ സ്‌ക്രീനില്‍ കാണിക്കുകയുള്ളു എങ്കിലും അത് എല്ലാവരിലേക്കും സ്വാധീനം ചെലുത്തുന്നത് ആയിരിക്കണം. അതിന് ശേഷമാണ് തമിഴിലും തെലുങ്കിലുമടക്കം ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച് തുടങ്ങുന്നത്. മഹാലക്ഷ്മി, ലക്ഷ്മി സ്റ്റോഴ്സ്, കേരതാലു എന്നിങ്ങനെയുള്ളവ ജനപ്രിയ സീരിയലുകളായി മാറി. സ്വതി നക്ഷത്രം ചോദി എന്ന സീരിയലിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതൊരു നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രമായിരുന്നു. ഓണ്‍സ്‌ക്രീനില്‍ കണ്ണീരുമായി നില്‍ക്കുന്ന കഥാപാത്രമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒപ്പം ആരുടെയും പാവയാവാനും തനിക്ക് താല്‍പര്യമില്ല.
യഥാര്‍ഥ ജീവിതത്തില്‍ ഞാന്‍ ഒത്തിരി ഇമോഷണലായ ആളാണ്. അങ്ങനെയുള്ളപ്പോള്‍ സ്‌ക്രീനിന് മുന്നിലും അതുപോലെ ഒരാളാവാന്‍ ഞാന്‍ തീരെ ആഗ്രഹിക്കുന്നില്ല. കരയുമ്പോള്‍ ഞാന്‍ വളരെ ബോറാണ്. ഒരു നെഗറ്റീവ് കഥാപാത്രം ചെയ്യുമ്പേള്‍ ശരിക്കും എനിക്ക് ആത്മവിശ്വാസം കൂടുകയാണ് ചെയ്യുന്നത്. ഒരു കഥാപാത്രത്തിന്റെ പല ഭാവങ്ങളും അതിലൂടെ ചെയ്യാന്‍ സാധിക്കും. ഇപ്പോള്‍ മിസിസ്സ് ഹിറ്റ്ലര്‍ സീരിയലിലെ മായ എന്ന കഥാപാത്രത്തിലൂടെ ആളുകള്‍ എന്നെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട്. ഇപ്പോള്‍ ചെയ്യുന്ന സീരിയലില്‍ കളര്‍ഫുള്‍ ആയിട്ടുള്ള സാരികളും ആഭരണവുമൊക്കെ ധരിക്കുന്ന കഥാപാത്രമാണ്. തനിക്ക് അതിനോടൊക്കെ അത്ര താല്‍പര്യമൊന്നുമില്ല.