Latest News

ചേട്ടനെ വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നു; എന്നാല്‍ വിവാഹത്തിന് അവര്‍ എതിര്‍ത്തു; വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി നടി അനില

Malayalilife
ചേട്ടനെ വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നു; എന്നാല്‍ വിവാഹത്തിന് അവര്‍ എതിര്‍ത്തു; വിവാഹത്തെ കുറിച്ച്  വെളിപ്പെടുത്തി നടി അനില

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അനില ശ്രീകുമാര്‍. നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു. സീരിയല്‍ രംഗത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളാറായിരുന്ന ശ്രീകുമാറുമായിട്ടുള്ള പ്രണയത്തെ കുറിച്ചും വീട്ടുകാരുടെ എതിര്‍പ്പുകള്‍ക്കിടയിലൂടെ വിവാഹം നടത്തിയതിനെ കുറിച്ചും എല്ലാം ഒരു അഭിമുഖത്തിലൂടെ താരം  പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്.

എതിര്‍ത്തത് അനിലയുടെ അച്ഛനായിരുന്നു, എന്നാല്‍ അനിലയുടെ അച്ഛനും അമ്മയ്ക്കും എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പ്രണയം എന്റെ പ്രണയം തുടങ്ങുന്നത്. ദീപനാളത്തിന് ചുവട്ടില്‍ എന്ന സീരിയില്‍ അഭിനയിക്കാനായി അനില വരുമ്പോള്‍ കൂട്ടാനായി റെയില്‍വെ സ്റ്റേഷനിലേക്ക് പോയത് ഞാനായിരുന്നു. അവിടെ വച്ചായിരുന്നു അനിലയെ ആദ്യമായി കാണുന്നത്. നേരത്തെ സംസാരിച്ചിട്ടുണ്ടെങ്കിലും. കണ്ടപ്പോള്‍ തന്നെ എന്റെ മനസിലൊരു ഇഷ്ടം തോന്നി. പക്ഷെ ഞാന്‍ ഒന്നും പറഞ്ഞതൊന്നുമില്ല. അത് പിന്നെ വളര്‍ത്തിയെടുത്ത് ഇവിടെ വരെ എത്തി.-ശ്രീകുമാര്‍ പറയുന്നു.

പിന്നീട് താന്‍ വീട്ടില്‍ ചെന്ന് അനിലയുടെ അച്ഛനോട് കാര്യം പറഞ്ഞു. അനില ഭയങ്കര വായാടിയാണ്. ഷൂട്ടിനൊക്കെ പോകുമ്പോള്‍ പലരും കണ്ട് അറിഞ്ഞാല്‍ ഇത് നടക്കില്ലെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. അതുകൊണ്ട് എന്റെയടുത്ത് വരുമ്പോള്‍ വേണ്ട പൊക്കോ എന്ന് ഞാന്‍ പറയുമായിരുന്നു. നടന്നില്ലെങ്കില്‍ ഇവളെക്കുറിച്ച് ആള്‍ക്കാരെന്തെങ്കിലും മോശം പറയുമെന്നായിരുന്നു താന്‍ അന്ന് ചിന്തിച്ചിരുന്നത്.  ശ്രീകുമാര്‍ പറയുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമാണ് ശ്രീകുമാര്‍.

എനിക്ക് ചേട്ടനില്‍ ഇഷ്ടപ്പെട്ട ക്വാളിറ്റിയും അതായിരുന്നു. ഒരു ആണിനെ സംബന്ധിച്ച് അങ്ങനെ എന്തെങ്കിലും പറഞ്ഞാല്‍ പോട്ടെ എന്ന് വെക്കാം. പക്ഷെ എന്നെ പറ്റി വളരെയധികം കെയറുണ്ടായിരുന്നുവെന്നാണ് അനില പറയുന്നത്. അനിലയുടെ അച്ഛനോട് പോയി പറഞ്ഞു. അദ്ദേഹത്തിന് എന്നെ ഇഷ്ടമായിരുന്നു. പക്ഷെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നതും ഈ ഫീല്‍ഡിനോടും താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് ശ്രീകുമാര്‍ പറയുന്നത്. 

ഈ ഫീല്‍ഡില്‍ സ്ഥിരവരുമാനമില്ലെന്നതായിരുന്നു അവരുടെ പ്രശ്നം. ഡാഡിയും മമ്മിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. പിന്നെ പുറമെയുള്ളവര്‍് സിനിമാ രംഗത്തെക്കുറിച്ച് പറയുന്ന മോശം കാര്യങ്ങളും. എന്റെ ആദ്യത്തെ സീരിയലായിരുന്നു ദീപനാളത്തിന് ചുറ്റും. അങ്ങനെയൊക്കെയുള്ളത് കൊണ്ടുള്ള ചെറിയ എതിര്‍പ്പായിരുന്നു. പക്ഷെ ചേട്ടനെ അവര്‍ക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അവരുടെ ആഗ്രഹം ഡോക്ടറെയോ എഞ്ചിനിയറയോ കല്യാണം കഴിക്കണമെന്നതായിരുന്നുവെന്നാണ് അനില പറയുന്നത്.

ആദ്യമൊക്കെ എതിര്‍പ്പായിരുന്നു. പക്ഷെ ഓപ്പണ്‍ ആയി നോ പറഞ്ഞിരുന്നില്ലെന്നാണ് ശ്രീകുമാര്‍ പറയുന്നത്. ഒടുവില്‍ കല്യാണത്തിന് കൂടെ നിന്നു. അമ്പലത്തില്‍ വച്ചായിരുന്നു വിവാഹമെന്നുമാണ് ശ്രീകുമാര്‍ പറയുന്നത്. ജാതിയെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നാണ് അനില പറയുന്നത്. ആരോടും ജാതി ചോദിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ ഇതുവരെ അതേക്കുറിച്ച് സംസാരിച്ചിട്ടില്ല. മക്കളുടെ കാര്യത്തിലും അങ്ങനെ തന്നെയാണെന്നും അനില പറയുന്നു.

അനിലയുടെ അച്ഛനും അമ്മയും തന്നെ മകനെ പോലെയാണ് സ്നേഹിക്കുന്നത്. അവരുടെ എല്ലാകാര്യങ്ങള്‍ക്കും താന്‍ ഓടിയെത്താറുണ്ട്. അവര്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടത്തി കൊടുക്കാതെ ഓവര്‍ ടേക്ക് ചെയ്തതാണ് ഞാന്‍. അതുകൊണ്ട് തന്നെ അത് എന്റെ മനസിലുണ്ട്. അതിനാല്‍ കൂടുതല്‍ സ്നേഹം അങ്ങോട്ട് കൊടുക്കും. അവരുടെ എന്ത് കാര്യത്തിനും ഞാന്‍ ഓടിച്ചെല്ലാറുണ്ട്. ആ വീട്ടിലെ മൂത്ത മകനായിട്ടാണ് എന്നെ അവര്‍ കാണുന്നതെന്നാണ് ശ്രീകുമാര്‍ പറയുന്നത്.

Actress anila and husband words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക