കുഞ്ഞു വരുന്നത് സോഷ്യൽ മീഡിയയിൽ സർപ്രൈസായിരിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ; മനസ്സ് തുറന്ന് നടി പാർവതി

Malayalilife
കുഞ്ഞു വരുന്നത് സോഷ്യൽ മീഡിയയിൽ സർപ്രൈസായിരിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ; മനസ്സ് തുറന്ന് നടി പാർവതി

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ സ്വന്തം കുടുംബത്തിലെ അംഗം എന്ന പ്രതീതിയോടെ  നോക്കി കണ്ട  ഒരു താരമാണ് പാർവതി. അഭിനേത്രിയായും മോഡലായും അവതാരകയായുമായും എല്ലാം തന്നെ പാർവതി പ്രേക്ഷകർക്ക് സുപരിചിതയാണ്. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ്് പാര്‍വ്വതി പ്രേക്ഷകർക്ക് ഇടയിലേക്ക് ശ്രദ്ധേയായത്.പത്തനംതിട്ട കോന്നി സ്വദേശിനിയാണ് പാര്‍വ്വതി. നടി തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്തിയിരുന്നു.  നിറവയറിലുള്ള  നടിയുടെ നൃത്തമെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.  ആരോഗ്യമുള്ള ആൺകുഞ്ഞിന് അടുത്തിടെയാണ്  താരം ജന്മം നൽകിയത്. എന്നാൽ ഇപ്പോൾ  ​ഗർഭകാലത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.

കുഞ്ഞു വരുന്നത് സോഷ്യൽ മീഡിയയിൽ സർപ്രൈസായിരിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. മിക്ക ദിവസവും ഫോട്ടോ ഷൂട്ടും, കൊളാബ് ഷൂട്ടും എല്ലാം ചെയ്യും. പക്ഷേ, വയറിന് മുകളിലേക്കുള്ള പടങ്ങൾ മാത്രേ പോസ്റ്റ് ചെയ്തുള്ളൂ. ലൈവ് വരുമ്പോഴും പതിവിലും ഊർജസ്വലയായിരുന്നു. ആർക്കും അവസാനം വരെ പിടി കൊടുത്തില്ല.ഒടുവിൽ നിറവയറോടു കൂടിയുള്ള പടം ഇട്ടപ്പോഴും ആളുകൾ വിചാരിച്ചത് ഞാൻ ഏതോ ഫോട്ടോഷൂട്ടിന് വേണ്ടി ഒരുങ്ങിയതാണെന്ന്. പിന്നെ, അതിനൊപ്പം തന്നെ ഒരു ഡാൻസ് കൂടെ ചെയ്യാൻ തോന്നി. ഡോക്ടറോട് ചോദിച്ചപ്പോൾ ഡബിൾ ഓക്കെ. ധൈര്യമായി ഒരു ഡപ്പാം കൂത്ത് തന്നെ ചെയ്തു. ഞാൻ വളരെ കംഫർട്ടായും ഏറ്റവും സന്തോഷത്തോടെയും ചെയ്ത ഡാൻസാണ്.

പക്ഷേ, ഒരുപാട് പേർ ആ ഡാൻസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ‌‘കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാനാണോ’ എന്നൊക്കെയാണ് ചോദ്യം. സത്യം പറഞ്ഞാൽ അതു കുറച്ച് വേദനിപ്പിച്ചു. ആളുകളുടെ ഇത്തരം ധാരണകൾ മാറാൻ കൂടി വേണ്ടിയാണ് പിന്നെയും രണ്ട് മൂന്ന് ഡാൻസുകൾ പോസ്റ്റ് ചെയ്തത്.ഡാൻസ് കളിക്കുന്നതിനൊപ്പം തന്നെ ഞാൻ വീട്ടിൽ നിലത്തിരുന്ന് തറ തുടച്ചിട്ടുണ്ട്, അടിച്ചു വാരിയിട്ടുണ്ട്. എന്റെ ഡോക്ടർ പറഞ്ഞത് നിങ്ങൾ എത്രത്തോളം ഫ്ലക്സിബിൾ ആകുമോ അതിന്റെ ഗുണം നിങ്ങൾക്ക് ലേബർ റൂമിൽ അറിയാൻ കഴിയുമെന്നാണ്. ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങളാണത്.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ ആദ്യമായി അഭിനയം ആരംഭിച്ചത്. ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിരുന്നു. ഇൻസ്റ്റയിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. പലപ്പോഴും ഗ്ലാമർ ഹോട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. സംഗീത സംവിധായകനായ ബാലഗോപാലുമായിട്ടായിരുന്നു പാർവതിയുടെ വിവാഹം.

Actress Parvathy r krishna reveals about her pregnancy period

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES