Latest News

എടാ വിശക്കുന്നെടാ...! ക്യാമറാമാനോട് നിഷ്‌കളങ്കമായി പറയുന്ന കല്ല്യാണപെണ്ണിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍...!

Malayalilife
എടാ വിശക്കുന്നെടാ...! ക്യാമറാമാനോട് നിഷ്‌കളങ്കമായി പറയുന്ന കല്ല്യാണപെണ്ണിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍...!

വിവാഹ വീടുകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്യാമറ. വീട്ടിലെ കാരണവന്മാരെ പോലെ ഓടി നടന്ന് ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫേഴ്‌സ് ആണ് ഇക്കാലത്ത ഉള്ളത്.വിവാഹ പാര്‍ട്ടിയില്‍ അണിഞ്ഞൊരുങ്ങി ക്യാമറക്ക് മുന്നില്‍ അഭിനയിച്ച് മടുത്ത കല്ല്യാണപെണ്ണ് ക്യാമറാമാനോട് പറയുന്ന വാചകമാണ് സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടിയിരിക്കുന്നത്. 

ഒരു ഫോട്ടോഗ്രാഫറോട് ഒരു കല്യാണപ്പെണ്ണും ഇത്ര നിഷ്‌കളങ്കമായി കാര്യം പറഞ്ഞിട്ടുണ്ടാകില്ല എന്ന അടിക്കുറിപ്പോടെയാണ് ഇപ്പോള്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. എടാ..വിശക്കുന്നെടാ..' എന്നാണ് ആഹാരം കഴിക്കാനിരിക്കെ മുന്നില്‍ വന്ന ക്യാമറാമാനോട് പെണ്‍കുട്ടി നിഷ്ങ്കളങ്കമായി പറഞ്ഞത്. 'അതിനെന്താ കഴിച്ചോ ഇത് വിഡിയോയാണ്..' എന്ന മറുപടികേട്ട് കല്ല്യാണപെണ്ണെന്ന ഭാവമൊക്കെ ദൂരെ കളഞ്ഞ് നന്നായി ആഹാരം കഴിക്കുകയും ചെയ്തു.

Read more topics: # bride,# video viral,# with cameraman
bride,video viral,with cameraman

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES