ആറാമത്തെ ആഴ്ചയിലെ എലിമിനേഷന്‍ ബിഗ്‌ബോസില്‍ ഇന്നലെ നടന്നു. രജിത് കുമാര്‍, ദയ അശ്വതി, ആര്യ, പ്രദീപ്, മഞ്ജു പത്രോസ്, വീണ നായര്‍, സൂരജ് എന്നിവരാണ് ഇക്കുറി നോമിനേഷന്‍ പട്ടികയില്‍ ഉള്‍പെട്ടത്. ബിഗ് ബോസ് സീസണ് 2വിലെ ഏറ്റവും വലിയ എലിമിനേഷന്‍ പട്ടിക കൂടിയായിരുന്നു ഇത്. ആരാകും പുറത്തുപോകുക എന്നറിയാന്‍ ആകാംഷയൊടെയാണ് എല്ലാവരും കാത്തിരുന്നത്. വ്യത്യത്സമായ രീതിയിലെ എലിമിനേഷനായിരുന്നു ഇത്തവണത്തേക്ക്. ഈ വാരം പുറത്തുപോയിരിക്കുന്നത് പ്രദീപാണ്.
ഏഴു പേരുടെയും പേരുകള്‍ അടങ്ങിയ ബോര്‍ഡുകളായിട്ടാണ് മോഹന്‍ലാല്‍ എത്തിയതിന്. ഇത് തുറക്കുമ്പോഴാണ് സേഫാണോ ഡേയ്ഞ്ചര്‍ സോണ്‍ ആണോ എന്നറിയുക. ബാക്കിയെല്ലാവരും സേഫ്‌സോണിലേക്ക് എത്തിയപ്പോള്‍ മഞ്ജുവും പ്രദീപും ഡേഞ്ചര്‍ സോണില്‍ വന്നു. കഴിഞ്ഞ വാരം എലിമിനേഷന്‍ നടക്കാത്തിനാല്‍ ഇവര്‍ ഇരുവരും പുറത്തു പോകുമോ എന്ന സംശയവും ഉയര്‍ന്നു. ആകറ്റിവിറ്റി ഏരിയയിലെത്തിച്ച ഇവരെ രണ്ടു പേര്‍ അവിടെ നിന്നും കൂട്ടികകൊണ്ടു പോയി. എന്നാല്‍ നാടകീയമായ നീക്കത്തിലൂടെ മഞ്ജുവിനെ ബിഗ് ബോസ്സ് അകത്തെത്തിക്കുകയായിരുന്നു. അതേസമയം പ്രദീപിനെ മോഹന്‍ലാലിന് അടുത്തേക്കുമെത്തിച്ചു.
പക്ഷെ പ്രദീപ് പുറത്തായെന്നു അറിഞ്ഞതോടെ പൊട്ടിക്കരയുകയായിരുന്നു മഞ്ജു. പുറത്തായെന്നു അറിഞ്ഞെങ്കിലും ഏറെ പക്വതയോടെ ആയിരുന്നു പ്രദീപിന്റെ പെരുമാറ്റം. പുറത്തു പോയാലും ഇനിയുള്ള എപിസോഡുകള്‍ മുടങ്ങാതെ കാണുമെന്നു പ്രദീപ് മോഹന്‍ലാലിനോട് പറഞ്ഞു. പ്രേക്ഷകരുടെ അഭിപ്രായമാണ് വലുതെന്നും ആര് കളിയില്‍ തുടരണമെന്ന് അവരാണ് തീരുമാനിക്കുന്നതെന്നും പ്രദീപ് പറഞ്ഞു.
ബിഗ് ബോസ് വീട്ടിലുള്ളവര്‍ക്കായി ഒരു പാട്ട് പാടുന്നോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ വീട്ടിലെ അടുത്ത സുഹൃത്ത് കൂടിയായ മഞ്ജുവിനോട് ഒരു പാട്ട് പാടാനായിരുന്നു പ്രദീപ് അവശ്യപ്പെട്ടത്. എങ്കില്‍ ചെമ്പൂവേ പൂവേ എന്ന പാട്ടു താന്‍ തുടങ്ങിക്കോളൂ ഞാന്‍ കൂടിക്കോളാം എന്നായി മഞ്ജു. പ്രദീപ് പാടിത്തുടങ്ങിയതോടെ മഞ്ജുവും കരച്ചില്‍ നിര്‍ത്തി ഒപ്പം പാടി. പ്രദീപ് പോയതില്‍ വീട്ടിലുള്ളവര്‍ക്ക് അടക്കാനാകാത്ത സങ്കടമായിരുന്നു. മഞ്ജുവിന് പ്രദീപ് പോയത് അടക്കാനാകാത്ത ദുഖമായി. തന്നോട് സംസാരിക്കാത്തതിനാല്‍ താന്‍ പ്രദീപിനെ നോമിനേറ്റ് ചെയ്തിരുന്നു എന്നും എന്നാല്‍ പിന്നീട് പ്രദീപാണ് തേെന്നാട് ഏറെ സംസാരിച്ചതെന്നും ഓര്‍ത്ത് ജെസ്ലയും സങ്കടപെട്ടു. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ ഫേക്ക് ആയിട്ട് നിന്നാല്‍ മാത്രമേ നിലനില്‍പ്പുള്ളൂ എന്നതായിരുന്നു ആര്യയുടെ കണ്ടെത്തല്‍.