ബിഗ്‌ബോസ് വീട്ടിലെ ഏറ്റവും ജീനിയസാണ് ഡോ. രജിത്ത് കുമാര്‍. വീട്ടില്‍ മറ്റാര്‍ക്കും അവകാശപെടാനില്ലാത്ത ക്വാളിഫിക്കേഷനുകളാണ് അദ്ദേഹത്തിനുളളത്. ബുദ്ധി രാക്ഷസനെന്നാണ് സഹപ്രവര്‍ത്തകരും സുഹൃത്തുകളും അദ്ദേഹത്തെ വിളിക്കുന്നത്. ഇതേ ബുദ്ധി പ്രയോഗിച്ചാണ് ബിഗ്‌ബോസ് വീട്ടിനുള്ളില്‍ അദ്ദേഹം കളിക്കുന്നതും. മഞ്ജുവും ആര്യയുമാണ് ബിഗ്‌ബോസ് വീട്ടിലെ അദ്ദേഹത്തിന്റെ ശത്രുക്കള്‍. ഇതില്‍ മഞ്ജുവാണ് എപ്പോഴും രജിത്തിനോട് കൊമ്പുകോര്‍ക്കുന്നത്. എന്നാല്‍ അതേ മഞ്ജുവിനെ കൊണ്ടു പോലും തന്റെ കാലുപിടിപ്പിച്ച രജിത്തിന്റെ ബുദ്ധിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. വീട്ടിലെ അംഗങ്ങളെല്ലാം ഒറ്റക്കെട്ടായ ദിവസമായിരുന്നു ഇന്നലെയെങ്കിലും രജിത്തിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമായത് വീടിന്റെ അന്തരീക്ഷത്തെ ബാധിച്ചു. കണ്ണിനു ബാധിച്ച അലര്‍ജി മൂലം രജിത് മിക്ക സമയവും വിശ്രമത്തിലായിരുന്നു. കൈയിലുണ്ടായ മുറിവ് ഭേദമാകാന്‍ കഴിച്ച മരുന്നിന്റെ റിയാക്ഷനാണ് അലര്‍ജി എന്നും മുന്‍പൊരിക്കല്‍ തനിക്ക് ഇങ്ങനെ സംഭവിച്ചിട്ടുള്ളതാണെന്നും രജിത് ബിഗ്‌ബോസിനോട് പരഞ്ഞു ഇതിനിടയില്‍ രാത്രി വാലന്റൈന്‍സ് ഡേ പ്രത്യേക ടാസ്‌ക് ബിഗ്‌ബോസ് വീട്ടിലുള്ളവരോട് പറഞ്ഞു. ക്യാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് കപ്പിള്‍സായി വരാമെന്നും എന്നാല്‍ ഇതിനായി മരലമ്പന്റെ വേഷം ഒരാള്‍ കെട്ടണം. സ്ത്രീകള്‍ തിരഞ്ഞെടുക്കുന്ന പുരുഷന്‍മാരുടെ ദേഹത്ത് അമ്പെയ്ത് കൊള്ളിക്കാനുള്ളതായിരുന്നു ടാസ്‌ക്. ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും രജിത് താരമായത്. മലരമ്പനായി വേഷമണിഞ്ഞു വീട്ടിലെ സ്ത്രീകള്‍ ആവശ്യപ്പെടുന്ന പുരുഷന്മാരെ അമ്പെയ്തു വീഴ്ത്തുകയാണ് രജിത്തിന്റെ ജോലി. തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലാം മറന്നു രജിത് മലരമ്പന്റെ വേഷം ധരിച്ചു അമ്പും വില്ലുമായെത്തി. ഫുക്രുവിനെ അമ്പെയ്തു വീഴ്ത്താന്‍ ആയിരുന്നു വീണ ആവശ്യപ്പെട്ടത്. അമ്പ് ഫുക്രുവിന്റെ ദേഹത്ത് കൊണ്ടതോടെ ആദ്യശ്രമം വിജയമായി. സാജു നവോദയയെ വീഴ്ത്തണമെന്ന ആര്യയുടെ ആഗ്രഹവും നിറവേറി. എന്നാല്‍ ക്യാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ എന്ന് കേട്ടപ്പോള്‍ തന്നെ തുള്ളിച്ചാടിയ മഞ്ജു പത്രോസിന് നിരാശയായിരുന്നു ഫലം. പ്രദീപിന് നേര്‍ക്ക് രജിത്ത് ഉന്നം വച്ചെങ്കിലും ദേഹത്ത് കൊണ്ടില്ല. പക്ഷെ സൂരജിനെ അമ്പെയ്തു വീഴ്ത്തണമെന്ന ജസ്ലയുടെ ആഗ്രഹം രജിത് സാധിച്ചു കൊടുത്തു. മഞ്ജുവിന് വീണ്ടും അവസരം നല്‍കിയെങ്കിലും രണ്ടാമതും രജിത്തിന് ലക്ഷ്യം കാണാനായില്ല. ഒടുവില്‍ മൂന്നാമത് ഒരു ശ്രമം കൂടി ബിഗ് ബോസ് അനുവദിച്ചു. ഇതിനിടെയാണ് മഞ്ജു രജിത്തിനൊട് കെഞ്ചിയതും അമ്പെയ്ത് കൊള്ളിക്കാന്‍ കാലുപിടിച്ചതു.ം തുടര്‍ന്ന് രജിത്ത് മൂന്നാമത് ഒരുവട്ടം കൂടി ശ്രമിക്കുകയും ഇത് വിജയമാകുകയുമായിരുന്നു. ഇതോടെ എല്ലാവര്‍ക്കും കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ കഴിക്കാന്‍ സാധിച്ചു. മഞ്ജുവിന്റെ രണ്ട് അവസരവും രജിത്ത് മനപ്പൂര്‍വ്വം കൊള്ളിക്കാതെ മഞ്ജുവിനെ കൊണ്ടു കാലുപിടിപ്പിക്കുകയായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. കാലുപിടിപ്പിച്ച കാഞ്ഞ ബുദ്ധി എന്നാണ് ചിലരുടെ അഭിപ്രായം.
|