ബിഗ്‌ബോസ് സീസണ്‍ 2 ഉടന്‍ ഷോയില്‍ ആരൊക്കെ വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം

Malayalilife
topbanner
ബിഗ്‌ബോസ് സീസണ്‍ 2 ഉടന്‍ ഷോയില്‍ ആരൊക്കെ വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം

ഷ്യാനെറ്റില്‍ പ്രേക്ഷക പ്രീതി നേടി മുന്നേറിയ ഷോ ആയിരുന്നു ബിഗ്ബോസ്. ആദ്യ സീസണ്‍ അവസാനിച്ചതിന് പിന്നാലെ എന്നാണ് രണ്ടാം സീസണ്‍ ആരംഭിക്കുക എന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. ഇടയ്ക്ക് രണ്ടാം സീസണ്‍ വരുന്നുവെന്ന് റിപ്പോര്‍ട്ടുകളെത്തിയെങ്കിലും അത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. ഇപ്പോഴിതാ രണ്ടാം സീസണ്‍ ഉടനെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ്.

ഏഷ്യാനെറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയാണ് ബിഗ്ബോസ്. സെപ്റ്റംബര്‍ മുപ്പതിന് ആദ്യ സീസണ്‍ അവസാനിച്ചതോടെ രണ്ടാം സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകര്‍. ഇപ്പോള്‍ രണ്ടാം സീസണ്‍ ഉടനുണ്ടാകുമെന്നാണ് ഏഷ്യാനെറ്റില്‍ നിന്നുമെത്തുന്ന റിപ്പോര്ട്ടുകള്‍. മലയാളികള്‍ക്ക് മുന്നിലെത്തിയ തികച്ചും വ്യത്യസ്തമായ ഷോയായിരുന്നു ബിഗ്‌ബോസ്. സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍പെട്ട ചിലര്‍ 100 ദിവസം ഒരു വീട്ടില്‍ കഴിയുന്നതാണ് ബിഗ്‌ബോസ് ഷോ.

തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതിരുന്ന ഷോ സംഭവബഹുലമായതോടെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഷോയുടെ റേറ്റിങ്ങ് ഏറ്റവും കൂട്ടിയത് പേളി മാണി ശ്രീനിഷ് പ്രണയമായിരുന്നു.  ഇപ്പോഴിതാ മലയാളത്തിലും ബിഗ് ബോസ് രണ്ടാം പതിപ്പ് വരികയാണെന്ന് ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാകണം? നിങ്ങള്‍ക്കും നിര്‍ദേശിക്കാം പ്രമുഖ വ്യക്തിത്വങ്ങളുടെ പേരുകള്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ഒന്നാം പതിപ്പില്‍ നടന്‍ മോഹന്‍ലാല്‍ ആയിരുന്നു അവതരകനായിട്ടെത്തിയത്. രണ്ടാം സീസണിലും മോഹന്‍ലാല്‍ തന്നെയായിരിക്കും അവതാരകന്‍. ബിഗ് ബോസ് ഉടന്‍ എന്ന് സൂചിപ്പിച്ച് കൊണ്ട് പുറത്ത് വിട്ട ഫേസ്ബുക്ക് കുറിപ്പില്‍ മോഹന്‍ലാലിനെയാണ് കാണിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് പ്രിയപ്പെട്ട നടീനടന്‍മാരുടെയും സെലിബ്രിറ്റികളുടെയും പേരുകള്‍ ആരാധകര്‍ കമന്റായി കുറിക്കുന്നുണ്ട്.

സൗഭാഗ്യ വെങ്കിടേഷ്, ആര്യ, മാലാപാര്‍വ്വതി, സെന്തില്‍, മഞ്ജുപിള്ള, മെന്റലിസ്റ്റ് ആദി, സരിതാ നായര്‍, അനുമോള്‍ തുടങ്ങി നിരവധി പേരുടെ പേരുകളാണ് പ്രേക്ഷകര്‍ കമന്റായി രേഖപ്പെടുത്തുന്നത്. ചിലര്‍ ഒരു പടി കൂടെ കടന്നു മഞ്ജുവാര്യര്‍, കാവ്യമാധവന്‍, ദിലീപ്, നിവിന്‍ പോളി തുടങ്ങിവരെയും നിര്‍ദ്ദേശിക്കുന്നുണ്ട്. സാബു മോന്‍ അബ്ദുസമദ് ആയിരുന്നു ആദ്യ സീസണില്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് പേര്‍ളി മാണിയും മൂന്നാം സ്ഥാനത്ത് ഷിയാസ് കരീമും വിജയിച്ചു.

bigboss season two asianet announced

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES