ബിഗ് ബോസ് ഗ്രൂപ്പുകളിലെ ഇപ്പോഴത്തെ ചൂടന്‍ ചര്‍ച്ച ശ്രീനി പേളി ബന്ധത്തിന് തട്ടിയ ഉലച്ചിലാണ്. പിരിയാമെന്ന് പറഞ്ഞ് പേളി ശ്രീനിക്ക് മോതിരം ഊരി നല്കിയത് പേളിഷ് ഹേറ്റേഴ്സ് ഏറ്റെടുത്തപ്പോള്‍ ഷിയാസാണ് പ്രശ്നമുണ്ടാക്കിയതെന്ന് പേളി പറഞ്ഞതാണ് ഇതിന് കൗണ്ടറായി പേളി ഫാന്‍സ് മുന്നോട്ട് വയ്ക്കുന്നത്.
പേളി തന്നെ അവഗണിക്കുന്നതായി തോന്നുന്നുവെന്ന് ആദ്യം ശ്രീനി ഷിയാസിനോട് പറഞ്ഞതിന്റെ ചുവടുപിടിച്ചാണ് ഇന്നലെ ബിഗ്ബോസ് ഹൗസില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ ഇക്കാര്യം ഷിയാസ് പേളിയോട് പറഞ്ഞു. എന്നാല്‍ ഇത് പേളിക്ക് ഇഷ്ടമായില്ല. തുടര്‍ന്ന് അവിടേക്ക് എത്തിയ ശ്രീനിയോട് തന്നോട് എന്തെങ്കിലുമുണ്ടെങ്കില്‍ അത് നേരിട്ട് പറയണമെന്നും അല്ലാതെ ഫ്രണ്ട്സിനോടല്ല പറയേണ്ടതെന്നും പേളി പറഞ്ഞു. നിനക്ക് ഞങ്ങള്‍ അടിയുണ്ടാക്കുന്നത് കാണണമോ എന്നും പേളി ഷിയാസിനോട് ചോദിച്ചു. തുടര്‍ന്ന് ശ്രീനിയോട് തന്നെ കുറിച്ച് താനില്ലാത്തപ്പോള്‍ സംസാരിക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ പേളി ശ്രീനിയും ഷിയാസും തന്നെ അവഗണിക്കുകയാണെന്നും പറഞ്ഞു. തങ്ങളുടെ ഇടയിലൊരു സുഹൃത്തായി മാത്രം നിന്നാല്‍ മതിയെന്നും പ്രശ്നമുണ്ടാക്കരുതെന്നും തോന്നുന്നതൊക്കേയും പറയരുതെന്നും പേളി ഷിയാസിനോട് പറഞ്ഞു. കണ്ണുനിറഞ്ഞ് തൊഴുതാണ് പേളി ഷിയാസിനോട് ഇക്കാര്യം യാചിച്ചത്.
തുടര്‍ന്ന് ഷിയാസ് ഉള്ളതു കൊണ്ടാണ് തനിക്ക് ശ്രീനിയോട് സംസാരിക്കാന്‍ സാധിക്കാത്തതെന്നും പേളി പറഞ്ഞു. പിന്നാലെ തനിക്ക് ആരോടും അടിയുണ്ടാക്കേണ്ടെന്നും തന്റെ പപ്പയും മമ്മിയും ഇതൊക്കെ കാണുമെന്നും പറഞ്ഞ് പേളി പൊട്ടികരഞ്ഞു. ഷിയാസിനോട് പറയുന്നതിന് പകരം തന്നോട് സംസാരിക്കണമെന്ന് പേളി ശ്രീനിഷിനോട് പറഞ്ഞു. ഇതുപോലെയാണ് ജീവിതതത്തിലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്നും പേളി ശ്രീനിഷിനെ അറിയിച്ചു. തുടര്‍ന്ന് രാത്രി പേളിയും ശ്രീനിഷും മാത്രമുള്ള സമയത്ത് ഇരുവരും എല്ലാം സംസാരിച്ച് പരിഹരിച്ചു.
തന്നെ പേളി അവഗണിക്കുന്നുവെന്ന് തോന്നുന്നതായി ശ്രീനിഷ് പറഞ്ഞു. എന്നാല്‍ അത് മനപ്പൂര്‍വ്വമല്ലെന്നും ക്ഷീണവും താല്‍പര്യമില്ലാത്തതു കൊണ്ടുമാണ് സംസാരിക്കാതിരുന്നതെന്നുമായിരുന്നു പേളിയുടെ മറുപടി. തങ്ങള്‍ തമ്മിലുള്ള പ്രശ്നം മറ്റുള്ളവരോട് പറയില്ലെന്ന വാക്ക് ശ്രീനിഷ് തെറ്റിച്ചെന്ന് പേളി പറഞ്ഞു. തുടര്‍ന്നാണ് പേളി മോതിരം ശ്രീനിക്ക് തിരികെ ഊരി നല്‍കിയത്. അല്‍പസമയം കഴിഞ്ഞ് ഇവരുടെ വഴക്ക് അവസാനിച്ചെങ്കിലും ഇതൊടെ ഷിയാസാണ് ഇവര്‍ക്കിടയിലെ പ്രശ്നക്കാരന്‍ എന്ന് പേളിഷ് ലൗവേഴ്സ് വാദിക്കുകയാണ്.