ബിഗ്ബോസ് തീരാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കവേ തങ്ങളുടെ പ്രിയപ്പെട്ട മത്സാരാര്‍ഥിയെ പിന്തുണയ്ക്കാനായി സോഷ്യല്‍മീഡിയയില്‍ ഫാന്‍ ഗ്രൂപ്പുകള്‍ സജീവമാണ്. തങ്ങളുടെ മത്സരാര്‍ഥികളോടുള്ള ഇഷ്ടം മാത്രം ലക്ഷ്യമിട്ട് പലരും പ്രവര്‍ത്തിക്കുമ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന എന്ന ഏര്‍പ്പാടുമായി ജാതിയും മതവും നോക്കി വോട്ട് നല്‍കണമെന്നാണ് പല ഗ്രൂപ്പുകളിലും ചിലര്‍ ആഹ്വാനം ചെയ്യുന്നത്.
മത്സരാര്‍ഥികളുടെ മതം പറഞ്ഞാണ് ചില ആള്‍ക്കാര്‍ വോട്ട് പിടിക്കുന്നതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. പല മത ഗ്രൂപ്പുകളിലും ഇതിന് വേണ്ടിയുള്ള ആഹ്വാനവും നല്‍കുന്നെന്ന് സൂചനകള്‍ പുറത്തുവരുന്നുണ്ട്. സാബുവിനും ഷിയാസിനും മുസ്ലീം സഹോദരങ്ങള്‍ വോട്ട് ചെയ്യണമെന്നും ശ്രീനിക്കും സുരേഷിനും ഹിന്ദുകള്‍ വോട്ട് ചെയ്യണണെന്നും അതിദിക്കും പേളിക്കും ക്രിസ്ത്യാനികള്‍ വോട്ട് ചെയ്യണമെന്നാണ് പല ഗ്രൂപ്പുകളിലും ചര്‍ച്ച ചെയ്യുന്നത് എന്ന് വിമര്‍ശകര്‍ പറയുന്നത്. കഴിഞ്ഞൊരു എപിസോഡില്‍ ഷിയാസ് ഇതുവരെ ഇല്ലാത്ത തരത്തില്‍ മതത്തെ കൂട്ടുപിടിച്ചു എന്നും ആരോപണം ഉയരുന്നുണ്ട്.
അതേസമയം ഏഷ്യാനെറ്റും മത തുല്യത പാലിക്കാനാണ് ഓരോ മതത്തില്‍ നിന്നും ഈ രണ്ടു പേരെ വച്ച് ഫൈനലിലേക്ക് കടത്തിയതെന്നും വിമര്‍ശനം ഇവര്‍ ഉയര്‍ത്തുന്നു. മത ചിന്തയുടെ അടിസ്ഥാനത്തിലാണ് വോട്ടുകള്‍ വീതിക്കപ്പെടുന്നതെന്ന് വിമര്‍ശകള്‍ ആരോപണം ഉന്നയിക്കുമ്പോള്‍ അങ്ങനെയെല്ലെന്നും പ്രബുദ്ധരായ മലയാളി യുവജനങ്ങളാണ് ബിഗ്ബോസിന്റെ പ്രേക്ഷകരെന്നും ജാതി-മത ചിന്തകള്‍ക്ക് അതീതമായി മത്സാര്‍ഥികളുടെ മികവ് നോക്കിയാണ് അവര്‍ വോട്ട് ചെയ്യുകയെന്നും വാദിച്ച് മറ്റൊരു ഗ്രൂപ്പും സജീവമായി രംഗത്തുണ്ട്.