Latest News

കുഞ്ഞിന് കണ്‍മഷി ഉണ്ടാക്കി നമ്മുടെ മോചിത..! ആഘോഷമാക്കി നൂലുകെട്ടും

Malayalilife
കുഞ്ഞിന് കണ്‍മഷി ഉണ്ടാക്കി നമ്മുടെ മോചിത..! ആഘോഷമാക്കി നൂലുകെട്ടും

ഷ്യാനെറ്റില്‍ ഏറെ പ്രേക്ഷക പ്രീതി നേടി മുന്നേറിയ പരമ്പരയാണ് ഭാര്യ. വലിയ താരനിരയാണ് സീരിയലില്‍ എത്തിയത്. ഇത്രയധികം നായികമാരും നായകന്മാരും മത്സരിച്ച് അഭിനയിച്ച് മറ്റൊരു സീരിയല്‍ മലയാളത്തില്‍ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ വലിയ പ്രേക്ഷക പ്രീതിയാണ് സീരിയല്‍ നേടിയത്. ഉദ്യേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറിയ സീരിയലിന് ശുഭപര്യവസാനമാണ് ഉണ്ടായത്. മൃദുല മുരളി, എലീന പടിക്കല്‍, സൗപര്‍ണിക സുബാഷ്, ലിന്റു റോണി തുടങ്ങിയവരാണ് സീരിയലില്‍ നായികമാരായി എത്തിയത്.  റോണ്‍സന്‍ വിന്‍സെന്റ്, രാജേഷ് ഹെബ്ബാര്‍, അരുണ്‍ രാഘവ്, സാജന്‍ സൂര്യ തുടങ്ങിയവരാണ് നായകനും വില്ലനുമൊക്കെ ആയി എത്തിയത്.

സീരിയലില്‍ തുടക്കത്തില്‍ നെഗറ്റീവ് ഷെയ്ഡില്‍ നിന്ന കഥാപാത്രങ്ങളൊക്കെ പിന്നീട് പോസ്റ്റീവ് ആയി മാറിയിരുന്നു. സീരിയലില്‍ സാജന്‍ സൂര്യയുടെ ഭാര്യയായ പോലീസ് ഓഫീസര്‍ മോചിത എന്ന കഥാപാത്രമായി ആദ്യം എത്തിയത് നടി ഐശ്വര്യ മിഥുനാണ്. ബോള്‍ഡും തന്റേടവുമുളള കഥാപാത്രമായിരുന്നു ഐശ്വര്യ മിഥുന്റേത്. വിവാഹശേഷമായിരുന്നു ഐശ്വര്യ സീരിയലില്‍ എത്തിയത്. എന്നാല്‍ സീരിയലിന്റെ പകുതിക്ക് വച്ച് ഐശ്വര്യയ്ക്ക് പകരം കീര്‍ത്തന എന്ന മറ്റൊരു നടിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. പഴയ മോചിത തിരികെ വരണമെന്ന്് പ്രേക്ഷകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു താരം.  എന്നാല്‍ പിന്നീടും തന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ഐശ്വര്യ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. തന്റെ നിരവധി ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഐശ്വര്യ പങ്കുവയ്ക്കാറുണ്ട്.  കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം അമ്മയായത്. എന്നാല്‍ താരം ഗര്‍ഭിണി ആയിരുന്നുവെന്ന് ഒരു സൂചന പോലും ആരാധകര്‍ക്ക് ലഭിച്ചിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് ആണ്‍കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം ഐശ്വര്യ പങ്കുവച്ചത്. ഭര്‍ത്താവ് മിഥുന്റെ കയ്യില്‍ കുഞ്ഞിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ഐശ്വര്യ ചിത്രം പങ്കുവച്ചത്. ഇപ്പോള്‍ കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. മാധവ് മിഥുന്‍ എന്നാണ് കുഞ്ഞിന് താരം പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞിന് വേണ്ടി കണ്‍മഷി ഉണ്ടാക്കുന്ന വീഡിയോ താരം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. വിളക്കില്‍ നല്ലെണ്ണ ഒഴിച്ച് തിരിയിട്ട് കത്തിച്ച് പുത്തന്‍ മണ്‍ചട്ടി കമഴ്ത്തി അതില്‍ നിന്നും കരി ചുരണ്ടി എണ്ണയ്‌ക്കൊപ്പം ചേര്‍ത്താണ് കണ്‍മഷി ഉണ്ടാക്കുന്നത്. ഒപ്പം ഗര്‍ഭിണി ആയിരുന്നപ്പോഴുളള തന്റെ ചിത്രങ്ങളും ഐശ്വര്യ ആരാധകരോട് പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ കണ്ട് ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുന്ന തിരക്കിലാണ് ആരാധകര്‍.

 

Read more topics: # bharya,# serial actress,# aishwarya mithun
bharya serial actress aishwarya mithun

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES