ഒരു ഭാര്യയെ കൊണ്ട് തന്നെ ജീവിക്കാന്‍ വയ്യെന്ന് തമാശയ്ക്കെങ്കിലും പറയാത്ത ഒരു ഭര്‍ത്താവും ലോകത്ത് കാണില്ല. അപ്പോഴാണ് രണ്ട് ഭാര്യമാരുമൊത്ത് ഒരുമിച്ച് ജീവിക്കുന്ന ബഷീര്‍ ബഷി എന്ന യുവാവ് ശ്രദ്ധേയനായത്. ഇതിന് പിന്നാലെ താരം ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലും എത്തി. ഇപ്പോള്‍ ആദ്യ ഭാര്യയുമൊത്തുള്ള തന്റെ ഒന്‍പതാം വിവാഹ വാര്‍ഷികം രണ്ടാം ഭാര്യക്ക് ഒപ്പം ഒരുമിച്ച് ആഘോഷിച്ചുള്ള ബഷീര്‍ ബഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ആദ്യ ഭാര്യ സുഹാനയുടേയും ബഷീറിന്റെയും ഒന്‍പതാം വിവാഹവാര്‍ഷിക ആഘോഷത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമത്തിലൂടെ ബഷീര്‍ ബഷി പങ്കുവെച്ചത്.ഇരുഭാര്യമാരോടും മക്കളോടുമൊപ്പമായിരുന്നു ബഷീറിന്റെ ആഘോഷം. വിവാഹവാര്‍ഷിക ആശംസകളെഴുതിയ മനോഹരമായ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ബഷീര്‍ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. താരത്തിനു നിരവധി പേര്‍ ആശംസകളറിയിച്ചു.
തന്റെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ബഷീര്‍ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഭാര്യമാര്‍ക്കൊപ്പമുള്ള ബഷീറിന്റെ ടിക് ടോക് വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
ആല്‍ബത്തിലൂടെയും മോഡലിങിലൂടെയും ശ്രദ്ധ നേടിയിട്ടുള്ള ബഷീര്‍ സോഷ്യല്‍ മീഡിയയില്‍ താരമാണെങ്കിലും ഏഷ്യാനെറ്റിലെ ബിഗ് ബോസില്‍ എത്തിയതോടെയാണ് കൂടുതല്‍ അറിയപ്പെട്ടത്. രണ്ടു ഭാര്യമാരാണ് ഇദ്ദേഹത്തിനുള്ളത്. സുഹാനയും മഷൂരയും. ആദ്യ ഭാര്യ സുഹാനയില്‍ ബഷീറിനു രണ്ടു മക്കളുണ്ട്. രണ്ടാം ഭാര്യ മഷൂര ബിഫാം വിദ്യാര്‍ത്ഥിനിയാണ്.