കേരളത്തെ വിറപ്പിച്ച മഴക്കെടുതിയില്‍ എല്ലാം നഷ്ടമായെന്ന് കരുതി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ച് ആശ്വാസം കണ്ടെത്തുകയാണ്. സങ്കടം ഉള്ളിലൊതുക്കി ക്യാംപുകളില്‍ ആടിപ്പാടുന്ന ആസിയത്താത്തയും അസല്‍ബി ചേട്ടനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പ്രളയത്തില്‍ വന്‍ ദുരന്തം അഭിമുഖീകരിച്ചെങ്കിലും സന്തോഷം കണ്ടെത്താനുള്ള പരിശ്രമങ്ങളാണ് ഇരുവരും കാഴ്ചവെച്ചത്. ലോകമാകമാനം തരംഗമായിമാറിയ ഗാനമായിരുന്നു മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍. ഈ പാട്ടിന് ആസിയ താത്തയുടേയും കൂട്ടരുടേയും നൃത്തം ഏറെ കൈയ്യടി ഏറ്റുവാങ്ങി. ടെരാനെല്ലൂര്‍ ക്യാംപില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. കൂടാതെ, ആല്‍ബി ചേട്ടന്റെ തമിഴ് ഡപ്പാംകൂത്ത് ഡാന്‍സും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്.
എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലാണ് ആല്‍ബി ചേട്ടന്റെ ഡപ്പാം കൂത്ത് ഡാന്‍സ്. ഇവരുടെ ഡാന്‍സും പാട്ടുമെല്ലാം പ്രമുഖര്‍ ഉള്‍പ്പെടെ കേരള ജനത സ്വന്തം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.