Latest News

ബിഗ്‌ബോസില്‍ അര്‍ച്ചന തോറ്റ് പിന്മാറിയിടത്ത് ആര്യ വിജയിക്കുമോ എന്ന ആകാംഷയില്‍ ആരാധകര്‍! തുറന്നു പറഞ്ഞ് ആര്യ

Malayalilife
 ബിഗ്‌ബോസില്‍ അര്‍ച്ചന തോറ്റ് പിന്മാറിയിടത്ത് ആര്യ വിജയിക്കുമോ എന്ന ആകാംഷയില്‍ ആരാധകര്‍! തുറന്നു പറഞ്ഞ് ആര്യ



ബഡായി ബംഗ്‌ളാവിലൂടെ മിനിസ്‌ക്രീനില്‍ സ്വന്തമായി ഒരു ഇടമുണ്ടാക്കിയ താരമാണ് ആര്യ. വേറിട്ട അവതരണ ശൈലികൊണ്ടും, താരജാഡകള്‍ ഇല്ലാത്ത സംസാരം കൊണ്ടും ഈ താരം പ്രേക്ഷക ഹൃദയങ്ങളില്‍ ഒരു വലിയ സ്ഥാനം തന്നെയാണ് ഊട്ടിഉറപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇപ്പോഴും മിക്ക റിയാലിറ്റിഷോകളിലും അവതാരക ആയി തിളങ്ങുന്നുണ്ട്. മോഡല്‍ രംഗത്തും, കലാരംഗത്തും ഒരേ പോലെ വ്യക്തിമുദ്ര പതിപ്പിച്ച ആര്യ നൃത്തവേദികളിലും താരമാണ്. ഇപ്പോള്‍ ബിഗ്‌ബോസ് പരിപാടിയിലേക്ക് ആര്യ എത്തിയതോടെ ആരാധകര്‍ ആവേശത്തിലാണ്. ഡാന്‍സ് അവതരിപ്പിച്ചുകൊണ്ടായിരുന്നു ഷോയിലേക്ക് ആര്യയുടെ എന്‍ട്രി. ആരോടും പെട്ടെന്ന് സൗഹൃദത്തിലാകുന്ന ആര്യയുടെ സ്വഭാവം ബിഗ്‌ബോസ് ഹാസില്‍ ഗുണം ചെയ്യുമെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം കഴിഞ്ഞ സീസണില്‍ ബിഗ്‌ബോസില്‍ എത്തിയ പേളിയോടാണ് ആര്യയെ പലരും ഉപമിക്കുന്നത്. രണ്ടുപേരും അവതാകരകായി നടിയായി മാറിയവരാണ്. രണ്ടു പേരും ചാനല്‍ സെലിബ്രിറ്റികളും സോഷ്യല്‍മീഡിയയില്‍ സജീവവുമാണ്. നിരവധി മിനിസ്‌ക്രീന്‍ പ്രേക്ഷകരാണ് ഇവര്‍ക്ക് ഇരുവര്‍ക്കും പിന്തുണയുമായി എത്തുന്നത്. മറ്റാര്‍ക്കും ഇല്ലാത്ത അത്രയും പിന്തുണയാണ് കഴിഞ്ഞ സീസണില്‍ പേളിക്കും ഇപ്പോള്‍ ആര്യയ്ക്കുമുള്ളത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും മ്യൂസിക്കല്‍ ഗെയിം ഷോയുടെ അവതാരകയാണ് ആര്യ ഇപ്പോള്‍. പേളിയാകട്ടെ ബിഗ്‌ബോസില്‍ എത്തുംമുമ്പ് ഡി4 ഡാന്‍സിലൂടെ താരമായി മാറിയിരുന്നു.  ആര്യയുടെ അവതരണ ശൈലിയാണ് ആരാദ്യം പാടും ഷോയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചതും. വ്യത്യസ്തമായ വേഷവിധാനം കൊണ്ടും, ആര്യ ഷോയില്‍ പ്രധാന ആകര്‍ഷണം ആയി. അഭിനയത്തിനും അവതരണത്തിനും പുറമേ ഫാഷന്‍ രംഗത്തും താരം സജീവയാണ്. സ്വന്തമായി അറോയ എന്ന ബൂട്ടിക്കും ആര്യയ്ക്ക് ഉണ്ട്. ഒരു മകള്‍ റോയ ആണ് താരത്തിനുളളത്. നടിയും ബിഗ്‌ബോസ് മത്സരാര്‍ഥിയുമായിരുന്ന അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത്താണ് ആര്യയുടെ ഭര്‍ത്താവ്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ പിരിഞ്ഞാണ് ജീവിക്കുന്നതെന്നും ഒറ്റയ്ക്കാണ് മകളെ വളര്‍ത്തുന്നതെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു. 

ഇപ്പോള്‍ ബിഗ് ബോസില്‍ മത്സരാര്‍ത്ഥി ആയി എത്തിയ ആര്യയോട് മത്സരാര്‍ത്ഥികളില്‍ ഒരാളായ രാജിനി ചാണ്ടി വിവാഹത്തെ പറ്റി സംസാരിക്കുമ്പോഴാണ് താന്‍ വിവാഹിത ആയിരുന്നു. ഇപ്പോള്‍ ഡിവോഴ്സ്സ് ആയി എന്നും ഒരു മകളാണ് തനിക്കെന്നും ആര്യ തുറന്ന് പറയുന്നത്. ചില താരങ്ങള്‍ വിവാഹ മോചിതര്‍ ആയാലും അത് മറച്ചുവയ്ക്കുമ്പോള്‍ ആര്യയെ ആണ് അവര്‍ മാതൃക ആക്കേണ്ടതെന്നും, തുറന്ന പുസ്തകമാണ് ആര്യയെന്നും പ്രേക്ഷകര്‍ പറയുന്നു. ബിഗ് ബോസ് തുടങ്ങി ഒരു ദിവസം മാത്രമാണ് കഴിഞ്ഞതെങ്കിലും ആര്യയുടെ പേരില്‍ ആര്യ ആര്‍മി എന്ന ഗ്രൂപ്പും ഫേസ് ബുക്കില്‍ സജീവമാണ് . നിരവധി ആരാധകരാണ് ആര്യ ഈ വര്‍ഷത്തെ സീസണിന്റെ വിജയി ആകണം എന്ന ആഗ്രഹം പോസ്റ്റുകളിലൂടെ പങ്ക് വയ്ക്കുന്നത്.

Read more topics: # arya,# bigbosse season2
arya bigboss season2

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക