Latest News

അഞ്ജലി അമീര്‍ പുറത്ത്; പുറത്തു പോകല്‍ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന്

Malayalilife
അഞ്ജലി അമീര്‍ പുറത്ത്; പുറത്തു പോകല്‍ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന്

ബിഗ് ബോസ് ഹൗസില്‍ ദിവസങ്ങള്‍ കടന്നു പോകുന്തോറും മത്സരവും മുറുകുകയാണ്. 45 ദിവസം പിന്നിടുമ്പോള്‍ പലരും വീട് വിട്ട് പോകുകയും കടന്ന് വരുകയും ചെയ്തിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ അത്തരത്തിലുള്ള ഒരു ഹൃദയ സ്പര്‍ശിയായ രംഗത്തിന് വേദിയായി.അത്തരത്തില്‍ വീട്ടിലേക്ക് കടന്നു വരികയും വേദനിപ്പിച്ച് പുറത്തു പോകുകയും ചെയ്ത ഒരാളാണ് അഞ്ജലി.

ബിഗ് ബോസ് വീട്ടില്‍ ഒരു അപ്രതീക്ഷിത പുറത്തു പോകലായിരുന്നു അഞ്ജലി അമീറിന്റേത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് അഞ്ജലി പുറത്തു പോകുകയാണ്. അഞ്ജലിയുടെ പുറത്തു പോക്ക് ബിഗ് ബോസ് അംഗങ്ങളെ സങ്കടത്തിലാഴ്ത്തി.

ഒരു ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമായിരുന്നു അഞ്ജലി ബിഗ് ബോസ് ഹൗസില്‍ മടങ്ങിയെത്തിയത്. ഇത് മത്സാരാര്‍ഥികള്‍ക്ക് സന്തോഷമുണ്ടാക്കിയെങ്കിലും പിന്നീടാണ് ആ വിവരം ബിഗ് ബോസ് മത്സരാര്‍ഥികളെ അറിയിച്ചത്. അഞ്ജലി ഷോ വിട്ട് പോകുകയാണെന്നു ബിഗ് ബോസ് ഹൗസില്‍ അവര്‍ക്ക് മറക്കാനാവാത്ത ഒരു ദിനം സമ്മാനിക്കണമെന്നും മത്സരാര്‍ഥികളോട് ബിഗ് ബോസ് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ അഞ്ജലി എത്തുമെന്നും അറിയിച്ചു.

അഞ്ജലിയെ സന്തോഷവൂര്‍വ്വമാണ് കുടുംബാംഗങ്ങള്‍ സ്വീകരിച്ചത്. പിന്നീട് ബിഗ് ബോസ് വീട്ടില്‍ മത്സരാര്‍ഥികളുടെ പാട്ടും ഡാന്‍സും നടന്നു. അഞ്ജലിയ്ക്ക് മറക്കാനാവാത്ത ദിനം തന്നെയായിരുന്നു അംഗങ്ങള്‍ സമ്മാനിച്ചത്. 

അരിസ്‌റ്റോ സുരേഷ്, പേളി തുടങ്ങിയവരുടെ പാട്ടും, സാബു, ശ്രീനീഷ്, ബഷീര്‍, ഷിയാസ് അദിതി എന്നിവരുടെ ഡാന്‍സുമായി മത്സരാര്‍ഥികള്‍ എല്ലാവരും ബിഗ് ബോസ് ഹൗസ് അഞ്ജലിക്കായി ഒരു ആഘോഷ വേദിയാക്കി മാറ്റി

അഞ്ജലിയ്ക്ക് പോകാന്‍ സമയമായി എന്ന് ബിഗ്‌ബോസ് അറിയിച്ചതിനെ തുടര്‍ന്ന് എല്ലാവരും കൂടിച്ചേര്‍ന്ന് അഞ്ജലിയെ യാത്രയാക്കി.
കഴിഞ്ഞ ദിവസം അസഹനീയമായ വേദനയെ തുടര്‍ന്ന് അഞ്ജലി ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായി.ഈ സാഹചര്യത്തിലാണ് വേദനാജനകമായ ഈ യാത്രയയപ്പ്.

Read more topics: # anjaly ameer,# big boss
anjaly-ameer-big-boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES