കുറഞ്ഞ കാലം കൊണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അമൃതാ നായര്‍. കുടുംബവിളക്കിലൂടെ വന്ന് മിനിസ്‌ക്രീന്‍ താരമായി മാറിയ അമൃത ഇപ്പോള്‍ ഗീതാഗോവിന്ദത്തിലെ രേഖയായി തിളങ്ങുകയാണ്. അതോടൊപ്പം തന്നെ യൂട്യൂബ് ചാനലിലും. സാമ്പത്തികമായി ഏറെ തകര്‍ച്ചയില്‍ കിടന്ന അമ്മയും അനുജനും അമ്മൂമ്മയും അടങ്ങുന്ന സ്വന്തം കുടുംബത്തെ മുന്നോട്ടു കൊണ്ടു പോകുന്നതും ഇപ്പോള്‍ നടിയാണ്. അതേസമയം, സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ അമൃത മണിക്കൂറുകള്‍ക്കു മുമ്പ് പങ്കുവച്ച ഒരു സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസമാണ് അമൃത ഗീതാ ഗോവിന്ദത്തില്‍ ഒപ്പം അഭിനയിക്കുന്ന രേവതി മുരളിയ്ക്കൊപ്പം ചേര്‍ന്ന് ഒരു ഡബ്സ്മാഷ് ചെയ്തത്. അനക്ക് ഒരു മുത്തം തരട്ടെ എന്ന ക്യാപ്ഷനിട്ട് നടി പങ്കുവച്ച വീഡിയോ ഷെയര്‍ ചെയ്താണ് ഗിരീഷ് കുട്ടപ്പന്‍ നായര്‍ എന്ന ഒരു വിരുതന്‍ ഒരു ഉമ്മ തരാന്‍ തോന്നുന്നു എന്ന് മെസേജ് അയച്ചത്. ഉടന്‍ തന്നെ നടി അവന്റെ ഒരു ഉമ്മ എന്ന ക്യാപ്ഷനിട്ട് ഒരു സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തു. ഇതു ഷെയര്‍ ചെയ്ത് സീരിയല്‍ നടി ജോഷ്നാ തരകന്‍ തമാശ രൂപത്തില്‍ പറഞ്ഞത് പാവം ചേട്ടന്‍ ചോയിക്കുന്ന ഒക്കെ ആരേലും വിട്ട് കൊടുക്കണം അമ്മൂ എന്നാണ്. നിമിഷ നേരം കൊണ്ട് ന്യൂജെന്‍ പൂവാലനെ വിദഗ്ധമായി കൈകാര്യം അമൃതയുടെ സ്റ്റോറി ആരാധക ശ്രദ്ധ നേടുകയും ചെയ്തു.
അതേസമയം, സ്വകാര്യ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിനു പിന്നാലെയുള്ള യാത്രയിലാണ് അമൃത. അതിനായി ഇക്കുറി ആറ്റുകാല്‍ ദേവിയ്ക്ക് 51 കലത്തിലാണ് നടിയും അമ്മയും ചേര്‍ന്ന് പൊങ്കാലയിട്ടത്. അച്ഛനുപേക്ഷിച്ചു പോയ കുടുംബത്തെ നോക്കാന്‍ സെയില്‍സ്ഗേളായി ജോലി ചെയ്തിരുന്ന അമൃത അപ്രതീക്ഷിതമായാണ് സീരിയലിലേക്ക് എത്തിയത്. എല്ലാവരും കല്യാണം ഇല്ലേ കല്യാണം കഴിക്കുന്നില്ലേയെന്നൊക്കെ ചോദിക്കുമ്പോള്‍ അമ്മയ്ക്കും തനിക്കും അനുജനും തല ചായ്ക്കാന്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് നടിയുള്ളത്. അതിന്റെ ഭാഗമായി മാസങ്ങള്‍ക്കു മുമ്പാണ് സ്വന്തമായി കുറച്ചു ഭൂമി വാങ്ങിച്ചത്. അവിടെ വീടു നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അതിനിടെയുണ്ടായത് ഒരായിരം പ്രശ്‌നങ്ങളുണ്ടായെങ്കിലും അതിനെയെല്ലാം നേരിടാം, എന്ന ആത്മധൈര്യത്തിനു പുറത്താണ് അമൃത വീട് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.
കൊല്ലം പുനലൂര്‍ കാലായില്‍ സ്വദേശിനിയാണ് അമൃത. ജനിച്ചതും വളര്‍ന്നതും എല്ലാം കാടിനോടു ചേര്‍ന്നുള്ള ഈ ചെറിയ ഗ്രാമത്തിലാണെങ്കിലും കഴിഞ്ഞു മൂന്നു വര്‍ഷത്തിലധികമായി തിരുവനന്തപുരത്തെ വാടക വീട്ടിലാണ് നടിയും അമ്മയും താമസിക്കുന്നത്. സ്വന്തം നാട്ടിലുള്ളത് 25 വര്‍ഷത്തോളം പഴക്കമുള്ള ചെറിയ വീടുമാണ്. തുടര്‍ന്നാണ് അമൃത ആ വീട് പൊളിച്ച് തന്റെ സ്വപ്ന വീട് പണിയാന്‍ തീരുമാനിച്ചത്. അങ്ങനെ വീട്ടിലെ സാധനങ്ങളെല്ലാം മാറ്റി വീട് പൊളിക്കുകയും പകരം ഹിറ്റാച്ചി എത്തിച്ച് അല്‍പം കുന്നിന്‍മുകളിലുള്ള വീട് കുന്നിടിച്ച് നിരപ്പാക്കി തറക്കല്ലിടുകയും ചെയ്തത്. എന്നാല്‍ പിന്നീട് ഉണ്ടായത് അവിചാരിതമായ സംഭവങ്ങളായിരുന്നു. നടിയെ ഏറെ പ്രയാസത്തിലും ബുദ്ധിമുട്ടിലും ആക്കിയ ആ സംഭവങ്ങള്‍ക്കു ശേഷമാണ് വീടിന് തറക്കല്ലിട്ട വീഡിയോ നടി പങ്കുവച്ചത്.