വ്യത്യസ്തമായ മത്സരവും ടാസ്‌കുകളുമൊക്കെയായി ബിഗ് ബോസ് ഹൗസ് സീസണ്‍ 2 മുന്നോട്ട് പോകുമ്പോള്‍ കണ്ണിന് അസുഖമായി പുറത്ത് പോയ ചില മത്സരാര്‍ത്ഥികള്‍ തിരികെ എത്തിയിരിക്കുകയാണ്. സുജോ, അലക്സാന്‍ഡ്ര, രഘു എന്നിവരാണ് വീണ്ടും മല്‍സരിക്കാനായി തിരികെ എത്തിയിരിക്കുന്നത്. എന്നാല്‍ ഇവരുടെ മടങ്ങി വരവിന് പിന്നാലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ രണ്ട് താരസഹോദരിമാണ് ഗായികമാരായ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും.
ഇരുവര്‍ക്കും ഒന്നിച്ച് മാത്രമേ ഹൗസിലേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. പുതിയ മത്സരാര്‍ത്ഥികളും പുറത്ത് പോയവരും എത്തിയതോടെ മല്‍സരം മുറുകുകയും ഷോ ആവേശഭരിതമാവുകയുമാണ് ഇിപ്പോള്‍. സൈലന്റ് പ്ലേയര്‍ എന്ന് വീട്ടിലെ മറ്റ് മത്സരാര്‍ഥികള്‍ വിളിക്കുന്ന താരമാണ് ആര്യ. പിന്നിലൂടെയാണ് താരം എല്ലാകാര്യത്തിലും ചരട് വലിക്കുന്നത് എന്ന് എല്ലാവരും ഒരുപോലെ ശരി വയ്ക്കുന്ന കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ ആര്യയ്ക്ക് ഗായികമാരായ അഭിരാമിയും അമൃതയും എതിരാളിയാകുമോയെന്ന സംശയത്തിലാണ് ആരാധകര്‍.
എന്നാല്‍ ആര്യ ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മത്സരാര്‍ത്ഥി കൂടിയാണ്. അമൃതയും അഭിരാമിയും ആര്യയെ പോലെ തന്നെ ഏഷ്യാനെറ്റിലൂടെയാണ് പ്രശസ്തരായത്. ആര്യ കുടുംബത്തെ കുറച്ച് ബിഗ് ബോസ് ഹൗസില്‍് വികാരഭരിതയായി സംസാരിച്ചപ്പോള്‍ അമൃത കുറച്ച് ബോള്‍ഡ് ആയിട്ടാണ് സംസാരിച്ചിരുന്നത്. ബിഗ് ബോസ് ഹൗസിലെ ഗെയിമുകള്‍ വരും ദിവസങ്ങളില്‍ മാറി മറിയുന്നത് കാണാന്‍ ഉളള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.