Latest News

ഗാഗ്രയില്‍ ഇഷ, ലെഹങ്കയില്‍ ശ്ലോക..! കുടുംബത്തിലെ കല്യാണത്തിന് ഫാഷനില്‍ മത്സരിച്ച് അംബാനിയുടെ മോളും മരുമോളും! ലക്ഷങ്ങള്‍ മുടക്കി വസ്ത്രങ്ങളും ആഭരണങ്ങളും

Malayalilife
ഗാഗ്രയില്‍ ഇഷ, ലെഹങ്കയില്‍ ശ്ലോക..! കുടുംബത്തിലെ കല്യാണത്തിന് ഫാഷനില്‍ മത്സരിച്ച് അംബാനിയുടെ മോളും മരുമോളും! ലക്ഷങ്ങള്‍ മുടക്കി വസ്ത്രങ്ങളും ആഭരണങ്ങളും

 

ആഡംബരത്തിന്റെ അവസാനവാക്കായി ലോകം കണ്ട വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം. ഇഷയുടെ വിവാഹവസ്ത്രങ്ങളൊക്കെ ചര്‍ച്ചയായിരുന്നു. പൊതുവേദികളില്‍ താരം അധികം പ്രത്യക്ഷപ്പെടാറില്ല എങ്കിലും ഫാഷന്‍ രംഗത്ത് ഇഷ സജീവമാണ്. ഇഷയെ പോലെ തന്നെയാണ് അംബാനി കുടുംബത്തിലെ മൂത്ത മരുമകള്‍ ശ്ലോകയും. ഇപ്പോള്‍ കുടുംബത്തിലെ ഒരു ചടങ്ങിനെത്തിയ ഇഷയുടെയും ശ്ലോകയുടെയും ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആഡംബര വിവാഹമായിരുന്നു ലോക കോടീശ്വരന്‍മാരില്‍ പ്രമുഖനായ മുകേഷ് അംബാനിയുടെ മക്കളുടേത്. അംബാനിയുടെ മകള്‍ ഇഷയുടെയും മരുമകള്‍ ശ്ലോകയുടെയും ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ അന്നേ ഏറെ ചര്‍ച്ചയായി. ബോളിവുഡ് നടീനടന്‍മാരുടെയും സെലിബ്രിറ്റീസിന്റെയും സാനിധ്യം കൊണ്ട് കല്യാണം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സഹപാഠിയും സുഹൃത്തുമായ ആനന്ദ് പിരമലിനെയാണ് ഇഷ വിവാഹം കഴിച്ചത്. ഇഷയുടെ  വിവാഹശേഷം ആഡംബരം ഒട്ടും കുറയ്ക്കാതെ ആയിരുന്നു അംബനിയുടെ മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹവും. റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയെയാണ് ആകാശ് വിവാഹം ചെയ്തത്.

വിവാഹത്തിന്റെ ഒരുക്കങ്ങളും അലങ്കാരങ്ങളുമെല്ലാം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആഡംബരത്തിന്റെ അവസാന വാക്കായി നടന്ന ഇഷ അംബാനിയുടെയും ആകാശിന്റെയും വിവാഹത്തിന്റെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഫാഷനില്‍ വലിയ പരീക്ഷണങ്ങള്‍ ചെയ്യുകയോ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയോ ചെയ്യുന്ന ആളല്ല ഇഷ അംബാനി. പൊതുവേദികളില്‍ ഇഷ അധികം പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ ഫാഷന്‍ ലോകത്ത് താരത്തിന് നിരവധി ആരാധകരാണ് ഉളളത്. വസ്ത്രാധാരണത്തിലെ പൂര്‍ണതയും മാന്യതയുമൊക്കെയാണ് ഇഷയുടെ വസ്ത്രധാരണം ശ്രദ്ധിക്കപ്പെടാന്‍ കാരണം. ശ്ലോകയും ഇപ്പോള്‍ ഫാഷനിസ്റ്റുകളുടെ ശ്രദ്ധേകേന്ദ്രമാണ്.

ഇപ്പോള്‍ മുകേഷ് അംബാനിയുടെ സഹോദരിപുത്രി നയന്‍താര കോത്താരിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളിലെത്തിയ അംബാനി കുടുംബത്തിന്റെ വസ്ത്രങ്ങളും ഫാഷനുമെല്ലാമാണ് ശ്രദ്ധനേടുന്നത്. അബു ജാനി സന്ദീപ് ഖോസ്ല ഡിസൈന്‍ ചെയ്ത പിങ്ക് ഗാഗ്രയിലാണ് ഇഷ വിവാഹത്തിന്റെ സംഗീത് ചടങ്ങിനെത്തിയത്. സുന്ദരമായി എബ്രോയഡ്രി ചെയ്ത ഗാഗ്രയും അനുയോജ്യമായ ദുപ്പട്ടയും ആക്‌സസറീസും ചേര്‍ന്നപ്പോള്‍ ഇഷ വീണ്ടും ഫാഷനിസ്റ്റുകളുടെ അഭിനന്ദനം സ്വന്തമാക്കി. വളരെയധികം സൂക്ഷ്മതയോടെയാണ് മേക്കപ് ചെയ്തത്. മുടിയുടെ കുറച്ചു ഭാഗം ഒരു വശത്തേക്ക് ഇട്ടിരുന്നു. ഡയമണ്ട് നെക്ലേസ് ആണ് ആക്‌സസറീസില്‍ ശ്രദ്ധേയം. എമി പട്ടേലാണ് ഇഷയുടെ സ്‌റ്റൈലിസ്റ്റ്. ഇതിനു മുന്‍പ് ഹാന്‍ഡ് എബ്രോയഡ്രീസ് ഫ്രഞ്ച് ലേസ് സാരിയിലുള്ള ഇഷയുടെ ചിത്രങ്ങളും വൈറലായിരുന്നു. സ്റ്റേറ്റ്‌മെന്റ് ബെല്‍റ്റോടു കൂടിയുള്ള സ്‌റ്റൈലിഷ് ലുക്കിലായിരുന്നു ഇഷ അംബാനി. അബു ജാനി സന്ദീപ് ഖോസ്ല തന്നെയായിരുന്നു സാരി ഡിസൈന്‍ ചെയ്തത്.

ശ്ലോകയാകട്ടെ ഹെവി വര്‍ക്ക് ചെയ്ത പിങ്ക് ലഹെങ്കയിലാണ് തിളങ്ങിയത്. ഖോസ്ല തന്നെയാണ് ഇതും ഡിസൈന്‍ ചെയ്തതാണ്. ഡയമണ്ടും എമറാള്‍ഡും ചേര്‍ന്ന നെക്ലസ് സെറ്റും ഡയമണ്ട് വളകളും ശ്ലോകയെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി. മാസങ്ങളോളം നീണ്ടു നില്‍ക്കുന്നതാണ് അംബാനി കുടുംബത്തിലെ വിവാഹാഘോഷങ്ങള്‍. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ ചടങ്ങിന് എത്തുമെന്നതിനാല്‍ ഫാഷന്‍ ലോകവും ഇങ്ങോട്ടാകുംം ശ്രദ്ധിക്കുക. ആഡംബരം നിറയുന്ന അംബാനി കുടുംബത്തിലെ വിവാഹങ്ങളില്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിച്ച് പതിവിലും സ്‌റ്റൈലിഷ് ആയാണു താരങ്ങള്‍ എത്തുക എന്നതാണ് ഇതിനു കാരണം.

 
 
 
 
 
 
 
 
 
 
 
 
 

The Romance of Blossoms! Isha Ambani Piramal is absolute grace in custom Abu Jani Sandeep Khosla. Her powder pink Floral ghagra is exquisitely hand-embroidered in intricate floral bursts formed with crystals, silk threads and sequins. Paired with a short jacket blouse with floral corsages and finished with a light as air, organza Stole to create deliciously delicate romance. Styled By: @stylebyami Photo: @ravindupatilphotography Styling assisted by @tanyamehta27 Make up @vardannayak Hair @alpakhimani #ishaambani #abujanisandeepkhosla #floral #ghagra #handembroidered #crystals #threads #sequins #jacket #blouse #organza #stole #style #classic #fashion #designerduo #abujani #sandeepkhosla

A post shared by Abu Jani Sandeep Khosla (@abujanisandeepkhosla) on

 

Read more topics: # ambani family ,# isha
ambani family isha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES