വിവാദങ്ങളൊക്കെ അവസാനിപ്പിച്ച് ഇപ്പോള്‍ നടന്‍ ആദിത്യന്‍ ജയനും നടി അമ്പിളീദേവിയും ഇപ്പോള്‍ ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്. ഇരുവരുടെയും സന്തോഷനിമിഷങ്ങള്‍ ഇവര്‍ ആരാധകരുമായി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇവരുടെ മകന്‍ അപ്പൂസെന്ന് വിളിക്കുന്ന അമര്‍നാഥിന്റെ സ്‌കൂള്‍ ഗ്രാജുവേഷന്‍ സെറിമണിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
ഇക്കഴിഞ്ഞ ജനുവരി 25നായിരുന്നു അമ്പിളിദേവിയുടെയും ആദിത്യന്റെയും വിവാഹം. വിവാഹശേഷം വിവാദങ്ങള്‍ പിന്തുടര്‍ന്ന താരദമ്പതികള്‍ ഇപ്പോള്‍ സ്വസ്ഥമായ ജീവിതം ആസ്വദിക്കുകയാണ്. ഒരുമിച്ച് അമ്പലങ്ങളിലേക്കും മറ്റും ഇവര്‍ യാത്രകളും ചെയ്തിരിരുന്നു. ഇപ്പോള്‍ ആദിത്യന്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. യുകെജിയില്‍ പഠിക്കുന്ന മകന്‍ അമര്‍നാഥിന്റെ സ്‌കൂള്‍ ഗ്രാജുവേഷന്‍ സെറിമണി ചിത്രങ്ങളാണ് ഇത്. മകന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന ചടങ്ങിന് തിരക്കുകളെല്ലാം മാറ്റിവച്ചാണ് ദമ്പതികള്‍ എത്തിയത്. കൊല്ലത്തെ ഒരു സ്വകാര്യ സ്‌കൂളിലാണ് അപ്പൂസ് പഠിക്കുന്നത്. സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് അമ്പിളിയും ആദിത്യനും ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ചടങ്ങിന് ശേഷം മകനൊപ്പം നില്‍ക്കുന്ന സെല്‍ഫിയും ആദിത്യന്‍ പങ്കുവച്ചിട്ടുണ്ട്. എല്ലാ തിരക്കുകളും മാറ്റി വച്ച് ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചേട്ടനെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നു എന്ന് അമ്പിളിദേവി ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചിട്ടുണ്ട്.