Latest News

താന്‍ ആരെ വിവാഹം ചെയ്യണം എന്നത് തന്റെ മാത്രം തീരുമാനം; വിമര്‍ശനം ചൊരിഞ്ഞവര്‍ക്ക് മറുപടി നല്കി ആദില്‍ ഇബ്രഹാം

Malayalilife
 താന്‍ ആരെ വിവാഹം ചെയ്യണം എന്നത് തന്റെ മാത്രം തീരുമാനം; വിമര്‍ശനം ചൊരിഞ്ഞവര്‍ക്ക് മറുപടി നല്കി ആദില്‍ ഇബ്രഹാം

നടനും അവതാരകനും മോഡലുമായ ആദില്‍ ഇബ്രാഹിം നമിതയ്ക്ക് സ്വന്തം ആയത് രണ്ട് ദിവസം മുമ്പാണ്.സോഷ്യല്‍ മീഡിയയിലൂടെ ആദില്‍ വിവാഹവാര്‍ത്തയും ചിത്രങ്ങളും പങ്കുവെച്ചിരുന്നു.തൃശൂര്‍ സ്വദേശിയായ നമിതയെയാണ് ആദില്‍ സ്വന്തമാക്കിയത്.എന്നാല്‍  വിവാഹവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനവുമായി ചിലര്‍ രംഗത്ത് വന്നിരുന്നു. ആദില്‍ അന്യ മതത്തില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തതിനെതിരേയിരുന്നു വിമര്‍ശനം. ഇപ്പോള്‍ വിമര്‍ശകര്‍ക്ക് മറുപടിയുയമായി വന്നിരിക്കുകയാണ് ആദില്‍.

വിമര്‍ശനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് നടന്‍ മറുപടി നല്‍കിയത്. മുസ്ലിമായ ആദില്‍ അന്യമതത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് ഷോക്കായി പോയെന്നും ആദിലിനെ അണ്‍ഫോളോ ചെയ്യുകയാണെന്നുമുള്ള ഒരു കമന്റിന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലൂടെയാണ് ആദില്‍ മറുപടി നല്‍കിയത്.

ആദില്‍ ഇബ്രാഹിമിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

എന്നെയും കുടുംബത്തെയും എന്റെ ഭാര്യയെയും കുറിച്ച് വളരെ മോശമായ ചില കമന്റുകള്‍ കാണാനിടയായി. ആദ്യം ഇത്തരം കമന്റുകളോട് പ്രതികരിക്കേണ്ടെന്നാണ് കരുതിയത്. ആരെ വിവാഹം കഴിക്കണമെന്നത് എന്റെ തീരുമാനമാണ്. ക്ഷമിക്കണം, ഞാന്‍ ആളുകളെ മനുഷ്യരായി മാത്രമെ കാണാറുള്ളൂ. അതുകൊണ്ട് ഇത് രണ്ട് മനുഷ്യര്‍ തമ്മിലുള്ള വിവാഹമാണ്. ഒരു മുസ്ലിം ആയതുകൊണ്ട് എന്നെ ആരെങ്കിലും ഇഷ്ടപ്പെടണമെന്നോ ഫോളോ ചെയ്യണമെന്നോ ഇല്ല.

ഞാന്‍ എന്താണോ ഇതിനെ സ്‌നേഹിക്കുന്നയഥാര്‍ത്ഥ മനുഷ്യന്‍ ആണെങ്കില്‍ തുടര്‍ന്നും എന്നെ ഫോളോ ചെയ്താല്‍ മതി. അല്ലെങ്കില്‍ ഇവരെപ്പോലെ നിങ്ങള്‍ക്കും അണ്‍ഫോളോ ചെയ്യാം.

adil ibrahim reacts about wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES