കൊച്ചിയില്‍ മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ സീരിയല്‍ നടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് സീരിയല്‍ ലോകം. കാക്കനാട്ടെ ആഡംബര ഫ്ളാറ്റ് സമുച്ചയത്തില്‍ കൊച്ചി സിറ്റി ഷാഡോ സംഘം എം.ഡി.എം.എ.യുമായി പിടികൂടിയ സിനിമ-സീരിയല്‍ നടി തിരുവനന്തപുരം പള്ളിത്തുറ സ്വദേശി അശ്വതിക്ക് അന്തസ്സംസ്ഥാന സെക്സ് റാക്കറ്റുമായി ബന്ധമെന്ന് പോലീസ്.
അനാശാസ്യത്തിലൂടെയാണ് ലഹരിക്കുള്ള പണം കണ്ടെത്തുന്നതെന്നാണ് ഇവരുടെ ഫോണ്‍ പരിശോധിച്ച പോലീസ് കണ്ടെത്തിയായത്. നടിയ്ക്ക് അന്തര്‍സംസ്ഥാന മയ്ക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇത്തരം വാര്‍ത്തകള്‍ ഒന്നും വിശ്വസിക്കാന്‍ സാധികാതെ അമ്പരന്നിരിക്കുകയാണ് സീരിയല്‍ ലോകം. വളരെ കുറച്ച് സിനിമയിലും സീരിയലുകളിലുമേ അഭിനയിച്ചിട്ടുള്ളു. എന്നാല്‍, ഇതിന്റെ പേരില്‍ ഇവര്‍ പല മേഖലകളിലുള്ള ആളുകളുമായി പരിചയം ഉണ്ടാക്കി തീര്‍ത്തു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നടി ഫോണില്‍ പലര്‍ക്കും നിരന്തരം വോയ്‌സ് മെസേജ് അയച്ച തെളിവ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ലഹരിമരുന്ന് വില്പനയ്ക്കു പുറമേ സിനിമ-സീരിയല്‍ രംഗത്തുള്ളവരെ ഉള്‍പ്പെടുത്തി ഡ്രഗ് പാര്‍ട്ടികളും പിടിയിലായവര്‍ നടത്തിയിരുന്നു. പിടിയിലാകുന്ന സമയം സെക്സ് ഇടപാടിനെത്തിയ മുംെബെ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. വടക്കേ ഇന്ത്യയില്‍നിന്നുള്ള യുവതികളെ ഉപയോഗിച്ച് നഗരത്തില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് അനാശാസ്യം നടത്തിയിരുന്നത്. ഇടപാടിനെത്തുന്നവര്‍ക്ക് ലഹരി വസ്തുക്കളും നല്‍കിയിരുന്നു. കൊച്ചിയിലെ ഫല്‍റ്റില്‍നിന്നാണ് നടി അശ്വതി ബാബുവിനെയും ഡ്രൈവര്‍ ബിനോയെയും തൃക്കാക്കര പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയും ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. നടിയുടെ ഫല്‍റ്റില്‍ അതീവരഹസ്യമായി ലഹരിമരുന്ന് ഉപയോഗവും മയക്കുമരുന്ന് പാര്‍ട്ടികളും നടക്കുന്നുണ്ടെന്ന് പോലീസിന് സീരിയല്‍ രംഗത്ത് നിന്നും തന്നെ വിവരം ലഭിച്ചിരുന്നു.
ഇത് സംബന്ധിച്ച വാട്ട്സാപ്പ് ശബ്ദസന്ദേശങ്ങള്‍ പരിശോധിച്ചു വരികയാണ്.വമ്പന്മാരുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്ന പേരിലാണ് പെണ്‍വാണിഭം നടത്തി വന്നത്. നിരവധി പെണ്‍കുട്ടികളെ ബാംഗ്ലൂര്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലെത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
2016-ല്‍ ദുബായില്‍ വച്ച് ലഹരിമരുന്ന് ഉപയോഗിച്ച കേസില്‍ നടി പിടിയിലായിരുന്നു. യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിട്ടുമുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. നടിയുടെ സഹോദരനെ മുപ്പതോളം കഞ്ചാവ് ചെടികള്‍ തിരുവനന്തപുരത്തെ വീട്ടില്‍ നട്ടു വളര്‍ത്തിയതിന് എക്സൈസ് സംഘം അടുത്തയിടെ പിടികൂടിയിരുന്നു