Latest News

ഷൂട്ടിംഗ് കഴിഞ്ഞാലും വിട്ടില്ല; ട്രാവലിംഗ് അലവന്‍സ് തരുമായിരുന്നില്ല;  നടു റോഡില്‍ ഇറക്കി വിടും; ഒരിക്കല്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരു സംവിധായകന്‍ തെറി വിളിച്ചു; സീരിയല്‍ രംഗത്ത് അനുമോള്‍ക്ക് ആദ്യ കാലത്ത് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഇങ്ങനെ

Malayalilife
ഷൂട്ടിംഗ് കഴിഞ്ഞാലും വിട്ടില്ല; ട്രാവലിംഗ് അലവന്‍സ് തരുമായിരുന്നില്ല;  നടു റോഡില്‍ ഇറക്കി വിടും; ഒരിക്കല്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരു സംവിധായകന്‍ തെറി വിളിച്ചു; സീരിയല്‍ രംഗത്ത് അനുമോള്‍ക്ക് ആദ്യ കാലത്ത് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഇങ്ങനെ

പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം കണ്ടെത്തിയ താരമാണ് അനുമോള്‍. അനുമോളുടെ സംസാര രീതിയും പെരുമാറ്റവുമൊക്കെയാണ് ഇത്രയേറെ ആരാധകരെ ലഭിക്കാന്‍ കാരണമായത്. കുട്ടിക്കാലം മുതല്‍ അഭിനയ രംഗത്തെത്തിയ അനു മോള്‍ തനിക്കും ആദ്യ കാലങ്ങളില്‍ നിരവധി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ്.

ആദ്യകാലങ്ങളില്‍ താനും അമ്മയും ആയിരുന്നു ഷൂട്ടിങ്ങിനു പോയിക്കൊണ്ടിരുന്നത് എന്നും അച്ഛന്‍ കാറില്‍ കൊണ്ടാക്കുമെങ്കിലും പിന്നീട് അദ്ദേഹത്തിന് വയ്യാതായി എന്നുമാണ് അനുമോള്‍ പറയുന്നത്. പിന്നീട് താനും അമ്മയും ബസ്സില്‍ ആയിരുന്നു യാത്ര. സെറ്റിലെ ആള്‍ക്കാര്‍ ഞങ്ങളെ വളരെ താമസിച്ചായിരുന്നു വിടുന്നത് എന്നും അവര്‍ക്കുണ്ടാക്കിയിരുന്നില്ല എന്നും ട്രാവലിംഗ് അലവന്‍സ് തരുമായിരുന്നില്ല എന്നും വഴിയില്‍ വെച്ച് വണ്ടിയില്‍ നിന്നും ഇറക്കി വീടും അനുമോള്‍ കുറ്റപ്പെടുത്തുന്നു. അതൊരു സീരിയല്‍ സെറ്റ് ആയിരുന്നു എന്നും ഇപ്പോഴും ഈ കാര്യങ്ങള്‍ എല്ലാം തനിക്ക് ഓര്‍മ്മയുണ്ട് എന്നും അനുമോള്‍ പറയുന്നു.

അമ്മ വളരെ പാവമാണ്. പക്ഷേ ആരെങ്കിലും മോശമായി പെരുമാറിയാല്‍ തിരിച്ചു നല്ലോണം കൊടുക്കാന്‍ അറിയാം. ആ കോണ്‍ഫിഡന്‍സ് അമ്മ എനിക്കും നല്‍കിയിട്ടുണ്ട്. പതിനൊന്നും 12 മണിക്ക് ഷൂട്ട് കഴിഞ്ഞാലും എന്നെ വിടില്ല. അവിടെത്തന്നെ ഇരുത്തും. ഒരു വണ്ടി മാത്രമേ ഉണ്ടാവുകയുള്ളൂ. അങ്ങോട്ടുമിങ്ങോട്ടും വണ്ടി ഓടിയാല്‍ അവര്‍ക്ക് നഷ്ടമാണല്ലോ. ഞാന്‍ പുതിയ ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു. എന്തിനാണ് ഇത്രയും വൈകിയും ലൊക്കേഷനില്‍ പെണ്‍കുട്ടികളെ പിടിച്ചിരിക്കുന്നത് എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ഇപ്പോഴും അങ്ങനെയൊക്കെ ഉണ്ട്. ഒരുപക്ഷേ സ്റ്റാര്‍ വാല്യൂ ഇല്ലാത്തതുകൊണ്ടായിരിക്കും - അനുമോള്‍ പറയുന്നു.

അന്നൊക്കെ എവിടെയെങ്കിലും എത്തണം, സ്വന്തമായി ഒരു കാര്‍ വാങ്ങണം എന്നൊക്കെ വാശിയുണ്ടായിരുന്നു എന്നും അനുമോള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇപ്പോള്‍ താന്‍ വളരെ ഹാപ്പിയാണ് എന്നും അനുമോള്‍ പറയുന്നു. 

ഒരിക്കല്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരു സംവിധായകന്‍ എന്നെ വലിയൊരു തെറി വിളിച്ചു. ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണോ വന്നത് എന്ന് പറഞ്ഞ് ഒച്ച എടുത്തു. രണ്ട് മൂന്ന് വര്‍ഷം മുമ്പ് നടന്ന കാര്യമാണ്. ഒത്തിരി കരഞ്ഞു. കണ്ണീര്‍ മുഴുവന്‍ ആഹാരത്തില്‍ വീണു. കുറച്ച് കഴിഞ്ഞ് പുള്ളി വന്ന് സോറി പറഞ്ഞു. എല്ലാം കഴിഞ്ഞ് സോറി ചോദിച്ചിട്ട് എന്ത് കാര്യം. അതോടു കൂടി ഞാന്‍ സീരിയല്‍ നിര്‍ത്തി.' -അനുമോള്‍ പറഞ്ഞു.

നാളെ സമയത്ത് ഇങ്ങനെ വൈകി വിടുന്നവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇവര്‍ എന്തു മറുപടിയായിരിക്കും പറയുക? സീരിയലില്‍ നിന്നും പറഞ്ഞു വിടുമോ, കട്ട് ചെയ്യുമോ എന്നൊക്കെ പേടിയുന്നുണ്ടായിരുന്നു. ഇപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ സാധിക്കും. വണ്ടിയില്ലെങ്കില്‍ നാളെ മുതല്‍ വരില്ല എന്ന് ഞാന്‍ പറയും. പക്ഷേ ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ജീവിക്കാന്‍ വേണ്ടി ആരും തുറന്നു പറയില്ല. എന്തുണ്ടെങ്കിലും അപ്പോള്‍ തന്നെ പ്രതികരിക്കണം. നമ്മള്‍ ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ല. ഇതല്ലെങ്കില്‍ വേറെ എന്തെങ്കിലും ജോലിക്ക് നമ്മള്‍ പോകണം - ഇതായിരുന്നു താരം പറഞ്ഞത്.

Read more topics: # അനുമോള്‍.
actress anumol about her experiance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES