Latest News

വെറുതേ അല്ല ഡിവോഴ്‌സ് ആയത്; മേഘ്‌നയുടെ വീഡിയോയ്ക്ക് വിമര്‍ശനങ്ങളുമായി ആരാധകര്‍

Malayalilife
വെറുതേ അല്ല ഡിവോഴ്‌സ് ആയത്; മേഘ്‌നയുടെ  വീഡിയോയ്ക്ക് വിമര്‍ശനങ്ങളുമായി ആരാധകര്‍

ന്ദന മഴയിലൂടെ അമൃതയായി എത്തി പ്രേക്ഷ മനസ്സ് കീഴടക്കിയ താരമാണ് മേഘ്‌ന വിൻസെന്റ്. തനി നാടൻ പെൺകുട്ടിയായി ചന്ദനമഴയിൽ എത്തിയ മേഘ്ന വിവാഹത്തോടെയാണ് പരമ്പരയിൽ നിന്നും വിട്ട് നിന്നിരുന്നത്. അഭിനയത്തിന് പുറമെ നൃത്തത്തിലും മേഘ്‌ന തന്റെതായ കഴിവ് തെളിയിച്ചിരുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമായി  യൂട്യൂബ് ചാനലുമായി നടി പ്രേക്ഷകർക്ക് ഈടായിൽ സജീവമാണ്. എന്നാൽ ഇപ്പോൾ നടിക്ക് നേരെ സോഷ്യൽ മീഡിയയിൽ ചില വിമർശനങ്ങളാണ് ഉയരുന്നത്.

നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചു കൊണ്ടും പ്രേക്ഷകർ മുന്നിൽ ഏറെ സജീവയായിരുന്നു.  ഇപ്പോഴും താരം തമിഴിലെ മിക്ക ഷോകളിലും നിറയുന്നുണ്ട്.  അമ്മയ്‌ക്കൊപ്പം ചെന്നൈയിലാണ് കേരളത്തിൽ നിന്നും ഇപ്പോൾ മേഘ്‌ന സ്ഥിര താമസമാക്കിയിരിക്കുന്നത്. അതേസമയം താരത്തിന്റെ വിവാഹ മോചനവർത്ത ഏറെ  ഞെട്ടലോടെയാണ് ആരാധകർ കേട്ടിരുന്നത്.  യൂ ട്യൂബ് ചാനലുമായി മേഘ്‌ന വിവാഹമോചന വാർത്ത പുറത്തുവനെന്തിനു പിന്നാലെയാണ് രംഗത്ത് വന്നത്. മികച്ച പ്രേക്ഷക പിന്തുണയാണ് ഒരു ലക്ഷത്തിൽപരം സബ്സ്ക്രൈബേഴ്‌സുള്ള ചാനലിന്  ലഭിച്ചതും.താരത്തിന്റെ മിക്ക വീഡിയോകൾക്കും നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നടി പങ്കുവച്ച വീഡിയോയ്ക്ക് ചുവടെ നിരവധി വിമശനങ്ങളാണ് ഉയരുന്നത്. 

വാട്‌സ് ഇന്‍ മൈ ബാഗ്' എന്ന ടൈറ്റില്‍ കൊടുത്ത് കൊണ്ടുള്ള വീഡിയോ ആയിരുന്നു നടി പോസ്റ്റ് ചെയ്തത്. സ്വന്തം ബാഗിനുള്ളില്‍ എന്തെല്ലാം സാധനങ്ങളാണ് കൊണ്ട് നടക്കുന്നതെന്ന് പുറംലോകത്തെ കാണിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്.

നിരവധി വിമർശനങ്ങളാണ് ഈയൊരു എപ്പിസോഡിന് ലഭിച്ചിരിക്കുന്നത്. മേഘ്‌ന കുറച്ച് ഓവർ ആക്ഷൻ ആണിതിൽ കാണിക്കുന്നത്, വൈറൽ ആകാനുള്ള ബദ്ധപാടുകൾ ചെയ്ത് കൂട്ടുന്നു, ഒരുപാട് ബോർ ആയിട്ടുണ്ടെന്നും വെറുതേ അല്ല ഡിവോഴ്‌സ് ആയതെന്നും തുടങ്ങി നിരവധി വിമർശനങ്ങൾ നിറഞ്ഞ കമന്റുകളാണ് മേഘ്‌നയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.
 

Read more topics: # actress amritha,# new vlog
actress amritha new vlog

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക