Latest News

ആതിരയുടെ മകന്‍ അമൃതയുടെ മരുമകന്‍; ഭാവി മരുമോനെ കാണാന്‍ പലഹാരങ്ങളുമായി അമൃത

Malayalilife
ആതിരയുടെ മകന്‍ അമൃതയുടെ മരുമകന്‍; ഭാവി മരുമോനെ കാണാന്‍ പലഹാരങ്ങളുമായി അമൃത

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് ആതിര മാധവും അമൃത നായരും. സ്വന്തം പേരിനെക്കാളും ഇവരെ കഥാപാത്രത്തിന്റ പേരായ ശീതളെന്നും അനന്യയെന്നുമാണ് അറിയപ്പെടുന്നത്. അമൃത സീരിയലില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ആതിര ഇപ്പോഴും സീരിയലിന്റെ ഭാഗമാണ്.

ആതിര അമ്മയാവാന്‍ പോവുകയാണ്. വിവാഹവാര്‍ഷിക ദിനത്തിലാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ആതിരയ്ക്കും ഭര്‍ത്താവിനും ആശംസയുമായി ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത ആതിരയെ കാണാന്‍ അടുത്ത സുഹൃത്തായ അമൃത എത്തിയിരിക്കുകയാണ്. മധുര പലഹാരങ്ങളും കൊണ്ടായിരുന്നു അമൃതയുടെ വരവ്. പ്രതീക്ഷിക്കാതെയായിരുന്നു ആതിരയെ കാണാന്‍ എത്തിയത്. ഇപ്പോഴിത തങ്ങളുടെ വിശേഷം പങ്കുവെയ്ക്കുകയാണ് താരങ്ങള്‍.

ആതിരയ്ക്ക് മകന്‍ ആയിരിക്കുമെന്നാണ് അമൃതയുടെ കണ്ടെത്തല്‍. തന്റെ മകളെ ആയിരിക്കും ആതിരയുടെ മകന്‍ വിവാഹം ചെയ്യുന്നതെന്നും അമൃത പറയുന്നുണ്ട്. ഭാവി മരുമകനെ കാണാന്‍ പലഹാരങ്ങളുമായാണ് അമൃത എത്തിയത്. തുടക്കത്തില്‍ നല്ല ക്ഷീണം ഉണ്ടായിരുന്നു എന്നും അപ്പോള്‍ താന്‍ കൂടെ തന്നെയുണ്ടായിരുന്നു എന്നും അമൃത പറയുന്നു.

 

actress Amritha visit athira madhav house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക