Latest News

പുതിയ ജീവിതം ആരംഭിക്കുന്നത് ചെന്നൈയില്‍; തന്റെ നല്ല പാതിയെ പരിചയപ്പെടുത്തി നടന്‍ രാഹുല്‍ രവി

Malayalilife
പുതിയ ജീവിതം ആരംഭിക്കുന്നത് ചെന്നൈയില്‍; തന്റെ നല്ല പാതിയെ പരിചയപ്പെടുത്തി നടന്‍ രാഹുല്‍ രവി

ഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ നിറഞ്ഞത് നടന്‍ രാഹുല്‍ രവിയുടെ വിവാഹവിശേഷങ്ങളാണ്. ഇന്നലെ കൊച്ചിയില്‍  നടന്ന ചടങ്ങില്‍ രാഹുല്‍ രവിയും ലക്ഷ്മിയും ഒന്നായി. വിവാഹത്തിന്റെ പ്രീവെഡ്ഡിങ് ഫോട്ടോ ഷൂട്ടുകളും ഹാല്‍ദി ആഘോഷ ചിത്രങ്ങളും തുടര്‍ന്ന് വിവാഹ വീഡിയോയും ചിത്രങ്ങളുമൊക്കെ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിവാഹത്തിന് പിന്നാലെയായി പ്രതികരണവുമായി ഇരുവരും എത്തിയിരുന്നു. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടത്തിയത്. എല്ലാം ഭംഗിയായി നടന്നു. ഇതാണ് ലക്ഷ്മി എസ് നായര്‍. എന്റെ നല്ലപാതിയാണെന്ന് പറഞ്ഞായിരുന്നു രാഹുല്‍ ഭാര്യയെ പരിചയപ്പെടുത്തിയത്.  ലക്ഷ്മി എംബിഎ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഞങ്ങള്‍ ഇനി ചെന്നൈയിലേക്ക് മാറുകയാണ്. അവിടെ വെച്ച് ഞങ്ങള്‍ പുതിയ ജീവിതം തുടങ്ങുകയാണ്. ലവ് മാര്യേജായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് നടന്ന പ്രണയവിവാഹമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റുമായി നിരവധി പേരാണ് ഞങ്ങളെ അനുഗ്രഹിച്ചത്. എന്നും എല്ലാവരുടേയും പിന്തുണയും പ്രാര്‍ത്ഥനയും വേണമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

പൊന്നമ്പിളിയിലെ ഹരിയായി പ്രേക്ഷകര്‍ ഏറ്റെടുത്ത താരമാണ് രാഹുല്‍ രവി. ഒരു സമയത്ത് സീരിയല്‍ പ്രേക്ഷകരുടെ ഇടയിലെ ഹരമായി മാറിയിരുന്നു പൊന്നമ്പിളിയും ഹരിപത്മനാഭനും.മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി വിവിധ സീരിയലുകളില്‍ താരം അഭിനയിച്ചു.തമിഴ്/കന്നഡ സീരിയലും വിവിധ ഭാഷകളില്‍ ഡബ്ബ് ചെയ്തതുമായ നന്ദിനി എന്ന സൂപ്പര്‍ഹിറ്റ് സീരിയലില്‍ അഭിനയിച്ചു ശ്രദ്ധ നേടി. ഡിഫോര്‍ ഡാന്‍സില്‍ അവതാരകനായും താരം എത്തിയിരുന്നു. സൂര്യയിലും സണ്‍ ടിവിയിലും ചോക്ലേറ്റ് എന്ന സീരിയലില്‍ താരം അഭിനയിച്ചിരുന്നു. വിക്രം എന്നായിരുന്നു  കഥാപാത്രത്തിന്റെ  പേര്.സണ്‍ടിവിയില്‍ കണ്ണാനകണ്ണേ എന്ന സീരിയലിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

എറണാകുളം നോര്‍ത്ത് പറവൂര്‍ മാതാ കോളേജ് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബി.ടെക് ബിരുദം നേടി. തുടര്‍ന്ന് എം ബിഎ ചെയ്ത ആളാണ് രാഹുല്‍.  അതിനുശേഷം രാഹുല്‍ മോഡലിംഗിലേയ്ക്ക് തിരിഞ്ഞു. മോഡലിംഗിലൂടെയാണ് രാഹുല്‍ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2013 ല്‍ ഡോള്‍സ് എന്ന സിനിമയിലൂടെയാണ് രാഹുല്‍ സിനിമയില്‍ തുടക്കം കുറിയ്ക്കുന്നത്.


 

Read more topics: # actor rahul ravi,# about wedding
actor rahul ravi about wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES