മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുത്ത കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരിപാടിയാണ് ചാറ്റ് ഷോകള്‍. രസകരമായ അവതരണത്തിലൂടെയും ഗെയിമുകളിലൂടെയും പ്രസിദ്ധമാണ് മഴവില്‍മനോരമയിലെ ചാറ്റ് ഷോ ഒന്നും ഒന്നും മൂന്ന്. ഗായിക റിമി ടോമി അവതാരകയായി എത്തുന്ന പരിപാടിക്ക് ഏറെ ആരാധകരുണ്ട്. ഒന്നും ഒന്നും മൂന്നിലേക്ക് എത്തിയപ്പോള്‍ തന്നെ മികച്ച സ്വീകരണമാണ് റിമി ടോമിക്ക് ലഭിച്ചത്. പരിപാടിയിലേക്കെത്തുന്ന അതിഥികളോട് താരം ചോദിക്കുന്ന ചോദ്യങ്ങളും രസകരമായ ടാസ്്ക്കുകളുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. ഒരിടവേളയ്ക്ക് ശേഷം ഒന്നും ഒന്നും മൂന്നുമായി റിമി ടോമി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. ആദ്യ എപിസോഡില്‍ നടന്‍ കൃഷ്ണകുമാറും കുടുംബവുമാണ് അതിഥികളായി എത്തിയത്. എപ്പിസോഡില്‍ ഇവര്‍ പങ്കുവവച്ച വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. പരിപാടിയില്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ തുറന്നു പറഞ്ഞിരിക്കയാണ് നടനും ഭാര്യയും.
കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നെ കൃഷ്ണകുമാറിനെ അറിയാമായിരുന്നുവെന്നാണ് സിന്ധു പറയുന്നത്. ദൂരദര്‍ശനില്‍ ന്യൂസ് റീഡറായിരുന്നു അന്ന് കൃഷ്ണകുമാര്‍. അന്ന് കുറച്ച് ആണുങ്ങളേ ചാനലിലുണ്ടായിരുന്നുള്ളൂ, അക്കൂട്ടത്തില്‍ ഒരേയൊരു ചെറുപ്പക്കാരനേയുള്ളൂ. അന്ന് തങ്ങളുടെ സീനിയര്‍ കിച്ചുവിന്റെ കൂടെ സീരിയലിലും അഭിനയിച്ചിരുന്നു. അപ്പാ ഹാജയുടെ കടയില്‍ ഇരിക്കുന്ന സമയത്താണ് സിന്ധുവിനെ കണ്ടത്. അന്ന് അവിടെ വെച്ച് പരിചയപ്പെട്ടു. അന്നത്തെ പരിചയമാണ് പ്രണയമായി മാറിയതെന്നും കൃഷ്ണകുമാര്‍ പറയുന്നു. ഭര്‍ത്താവിനെയും മക്കളെയും കുറിച്ചുള്ള വിശേഷങ്ങള്‍ സിന്ധുവും പങ്കു വയ്ക്കുന്നുണ്ട്. ചേര്‍ന്ന് നില്‍ക്കൂവെന്ന് റിമി പറയുമ്പോള്‍. 'ഇപ്പോള്‍ തന്നെ നാല് മക്കളായി ഇനി ചേര്‍ന്നു നിന്ന് പറയിപ്പിക്കരുതെന്ന കൃഷ്ണകുമാറിന്റെ മാസ് ഡയലോഗും ഹിറ്റായി മാറുകയാണ്. അഞ്ച് പെണ്ണുങ്ങളുടെ കൂടെയുള്ള ജീവിതം വലിയ ബുദ്ധിമുട്ടാണെന്നും താരം പറയുന്നു. കുടുംബ ബഡ്‌ജെറ്റ് എങ്ങനെ കുറയ്ക്കാമെന്ന് റിമി ചോദിക്കുന്നതും. നല്ല പണമുള്ള വീട്ടിലെ പിള്ളേരെ നോക്കി വളച്ച് കൊണ്ടുവരണമെന്ന് മക്കളോടു പറഞ്ഞിട്ടുന്നെന്ന് കൃഷ്ണകുമാര്‍ പറഞ്ഞതും വേദിയില്‍ ചിരി പടര്‍ത്തി. വീട്ടില്‍ അഞ്ച് പേരും തമ്മില്‍ വലിയ അടുപ്പമാണെന്നാണ് പരിപാടിയില്‍ നിന്നും മനസ്സിലാകുന്നത്. തന്റെ മക്കളുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും അച്ഛനമ്മമാര്‍ക്ക് നല്ലപോലെ അറിയാം എന്ന് എപ്പിസോഡിലൂടെ മനസ്സിലാകും.