ഫ്്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയലിലെ കേശുവിനെ അറിയാത്തവര്‍ ഉണ്ടാവില്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിലെ കേശുവെന്ന അല്‍സാബിത്ത് സീരിയലില്‍ കാണുന്ന പോലെ മിടുക്കനാണ്. അല്‍സാബിത്തിനെക്കുറിച്ച് തെന്നിന്ത്യന്‍ താരം വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിലെ കുട്ടിത്താരമാണ് കേശു എന്ന അല്‍സാബിത്ത്. സീരിയലില്‍ അച്ഛന്റെ വാലായി നടന്ന് ചേച്ചിക്കും ചേട്ടനും പാര വയ്ക്കുന്ന കേശുവിനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. ചെറിയ പ്രായത്തില്‍ തന്നെ ഇത്ര സ്വാഭാവികമായി എങ്ങനെ അഭിനയിക്കുന്നുവെന്നും ഡയലോഗുകള്‍ പറയുന്നുവെന്നും പ്രേക്ഷകര്‍ക്ക് അത്ഭുതമാണ്. തെന്നിന്ത്യന്‍ താരം വിജയ് സേതുപതി അല്‍സാബിത്തിനെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ കുട്ടിത്താരത്തിന്റെ ആരാധകര്‍ ഏറ്റെടുക്കുന്നത്.
മലയാളത്തിലെ മികച്ച നടന്‍ ആരെന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് വിജയ് അല്‍സാബിത്തിനെക്കുറിച്ച് പറഞ്ഞത്. തന്റെ ആദ്യ മലയാളം ചിത്രമായ മാര്‍ക്കോണി മത്തായിയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ വിജയ് സേതുപതി മാധ്യമങ്ങളോട് സംസാരിക്കവേ ആണ് ശ്രദ്ധേയമായ പരാമര്‍ശം നടത്തിയത്. മലയാളത്തിലെ മുതിര്‍ന്ന നടന്മാരില്‍ ഒരാളായ ജയറാമിനൊപ്പമാണ് വിജയ് സേതുപതി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടനെന്ന ചേദ്യത്തിന് അത് ഇതുവരെ നിങ്ങള്‍ക്കും മനസിലായിട്ടില്ലേ എന്ന് മറുചോദ്യം ചോദിച്ച താരം ഉപ്പും മുളകിലെയും കേശു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ അല്‍സാബിത്തിനെ ചൂണ്ടിക്കാട്ടിയാണ് മറുപടി പറഞ്ഞത്. ആ കുട്ടി പോലും ചിത്രത്തില്‍ അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് വിജയ് സേതുപതി ചൂണ്ടിക്കാട്ടി. ഇത് കേട്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി കുട്ടിത്താരം. എല്ലാവരും നന്നായി അഭിനയിക്കുന്നവരാണെന്നും വിജയ് സേതുപതി വ്യക്തമാക്കി. അല്‍സാബിത്ത് ചിത്രത്തില്‍ ജയറാമിന്റെ കുട്ടിക്കാലമാണ് അവതരിപ്പിക്കുന്നത്.
വിജയ് സേതുപതി ആദ്യമായി മലയാളത്തിലെത്തുന്ന മാര്‍ക്കോണി മത്തായിയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. വിജയ് സേതുപതി നായകനായ'സീതക്കാതി' വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ എണ്‍പത്തിരണ്ടുകാരനായാണ് താരം പ്രത്യക്ഷപ്പെട്ടത്. 'നടുവിലെ കൊഞ്ചം പാക്കാത കാണോം' എന്ന ഹിറ്റിന് ശേഷം സംവിധായകന്‍ ബാലാജി തരണീധരന്‍ ഒരുക്കുന്ന ചിത്രമാണിത്. വിജയ് സേതുപതിയുടെ 25-ാം ചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. അല്‍സാബിത്ത് പത്തനാപുരം സെന്റ്. മേരീസ് സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.