കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന താരദമ്പതികളാണ് നാഗചൈതന്യയും ശോഭിതയും . ഇവരുടെ ഓരോ അഭിമുഖങ്ങളും അതിലെ ഭാഗങ്ങളുമെല്ലാം ആരാധകര്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ശോഭിതയെക്കുറിച്ച് നാഗചൈതന്യ പറഞ്ഞ വാക്കുകളാണ് വൈറലായി ക്കൊണ്ടിരിക്കുന്നത്.
ശോഭിതയില്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്ന് താരം പറഞ്ഞു. നാഗചൈതന്യ അഭിനയിച്ച ഒരു സിനിമയിലെ പാട്ടിന്റെ പേരില്‍ ദിവസങ്ങളോളം ശോഭിത തന്നോട് പിണങ്ങിയിരുന്ന കാര്യവും നാഗചൈതന്യ വെളിപ്പെടുത്തി. ജഗപതി ബാബുവിന്റെ ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.
നാഗചൈതന്യയും സായ് പല്ലവിയും ഒന്നിച്ച തണ്ടേല്‍ എന്ന സിനിമയിലെ ' ബുജ്ജി തല്ലീ' എന്ന ഗാനമാണ് വഴക്കിനിടയാക്കിയത്. ശോഭിതയെ നാഗചൈതന്യ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ബുജ്ജി. പാട്ടില്‍ നായികയെ ആ പേര് വിളിച്ചതിന് ശോഭിത കുറച്ചു ദിവസം മിണ്ടിയില്ലെന്ന് നാഗചൈതന്യ പറഞ്ഞു.
താന്‍ പറഞ്ഞിട്ടാണ് ആ പേര് ഉള്‍പ്പെടുത്തിയത് എന്ന് ശോഭിത കരുതിയിരുന്നു. പക്ഷേ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് നാഗചൈതന്യ പറഞ്ഞു. പരസ്പരം വഴക്കിട്ടാത്ത ബന്ധങ്ങള്‍ യാഥാര്‍ഥ്യമല്ലെന്നും താരം അഭിപ്രായപ്പെട്ടു.
2024 ഡിസംബറില്‍ ഹൈദരാബാദില്‍ വച്ചാണ് നാഗചൈതന്യയും ശോഭിതയും വിവാഹിതരാകുന്നത്. രണ്ട് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷമായിരുന്നു വിവാഹം. 2017 ല്‍ സാമന്തയെയാണ് നാഗചൈതന്യ ആദ്യം വിവാഹം കഴിച്ചത്. 2021 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.