Latest News

രജിത്ത് മാത്രമാണ് മുത്ത്; ബാക്കിയെല്ലാരും അഭിനയിച്ച് തകര്‍ക്കുന്നു; തനിനിറം വ്യക്തമാക്കുന്ന വീഡിയോ ഞെട്ടിച്ചെന്ന് ദയ

Malayalilife
രജിത്ത് മാത്രമാണ് മുത്ത്; ബാക്കിയെല്ലാരും അഭിനയിച്ച് തകര്‍ക്കുന്നു; തനിനിറം വ്യക്തമാക്കുന്ന വീഡിയോ ഞെട്ടിച്ചെന്ന് ദയ

സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയയാണെങ്കിലും ബിഗ്‌ബോസിലെത്തിയതിന് പിന്നാലെയാണ് ദയ അശ്വതി പ്രേക്ഷക ശ്രദ്ധനേടിയത്. ബിഗ്‌ബോസിലെത്തിയപ്പോഴാണ് പ്രേക്ഷകരുടെ പ്രിയങ്കരരായ പലരുടെയും തനിനിറം പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവരായിരുന്ന പലരെയും പ്രേക്ഷകര്‍ ആദ്യമേ തന്നെ പുറത്താക്കി. ബിഗ്‌ബോസ് അംഗങ്ങളുടെ വെറുക്കപ്പെട്ടവനായിരുന്ന രജിത്തിനായിരുന്നു പുറത്ത് ഏറെ പ്രേക്ഷകപിന്തുണയുണ്ടായത്. ബിഗ്‌ബോസ് അംഗങ്ങളുടെ വാക്കുകള്‍ വിശ്വസിച്ച് രജിത്തിനോട് പെരുമാറിയിരുന്ന ദയ അശ്വതിയും ഇപ്പോള്‍ രജിത്തിന്റെ സത്യസന്ധമായ സ്വഭാവം മനസിലാക്കിയിരിക്കയാണ്. താരം പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

വിജയിക്കണം എന്ന ലക്ഷ്യത്തില്‍ മുന്നേറുമ്പോള്‍ തടസമായി വരുന്ന അടുത്ത സുഹൃത്തുക്കളുടെ വരെ കുതികാല്‍ വെട്ടിയാണ് ബിഗ്‌ബോസ് ഷോ അംഗങ്ങള്‍ കളിക്കുന്നത്. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിട്ടും അഭിനയിച്ചിട്ടും അവരെ തന്നെ വെട്ടിനിരത്തിയാണ് ഷോയില്‍ പലരും മുന്നേറുന്നത്. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ ദയ പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട് വീഡിയോയിലാണ് തന്നെ പിന്തുണച്ച് കൂടെ നിന്നവരെല്ലാം നോമിനേഷന്‍ സമയത്ത് കാലുവാരിയതിനെ കുറിച്ച് സൂചിപ്പിച്ച് ദയ എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ദയ ആണെന്ന് മോഹന്‍ലാല്‍ പറഞ്ഞതിന് ശേഷമായിരുന്നു ഇതൊക്കെ നടക്കുന്നതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാവുന്നു.

രജിത് കുമാര്‍ ദയയുമായി സംസാരിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. 'നിന്നോട് ഗുസ്തി കൂടാന്‍ ഇവിടുത്തെ ഏതെങ്കിലും പുരുഷന്മാര്‍ വന്നോ? ഏതെങ്കിലും സ്ത്രീകള്‍ വന്നോ എന്ന് രജിത് കുമാര്‍ ചോദിക്കുമ്പോള്‍ ഇല്ലെന്നായിരുന്നു ദയയുടെ ഉത്തരം. സമൂഹം എന്നെ കളിയാക്കുന്നു. ആളുകള്‍ എന്നെ കുറ്റം പറയുന്നു എന്ന് പറഞ്ഞ് ഞാന്‍ മാറിയിരുന്നോ? എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു ദയയുടെ ഉത്തരം. പിന്നാലെ മോഹന്‍ലാല്‍ പഴത്തൊലി ഏറ്റവും കൂടുതല്‍ ആര്‍ക്കാണ് കിട്ടിയതെന്ന് ചോദിക്കുന്നു. ദയയ്ക്കായിരുന്നു കൂടുതലെന്ന് രജിത് പറയുന്നു.

ഒരു എപിസോഡില്‍ ശക്തമായ പ്രതിയോഗി ദയയാണെന്ന് രജിത് പറയുന്ന വീഡിയയോയും ഇതിനൊപ്പമുണ്ടായിരുന്നു. ഇത് കേട്ട മോഹന്‍ലാല്‍ മറ്റുള്ള എല്ലാവരോടും വളരെ സങ്കടത്തോടെ ഒരു കാര്യം പറഞ്ഞോട്ടെ എന്ന് ചോദിക്കുന്നു. ഇത്തവണ പ്രേക്ഷകരുടെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരിക്കുന്നത് ദയയ്ക്കാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

ഇതോടെ വീട്ടിലുള്ള എല്ലാവര്‍ക്കും ദയയോട് സ്‌നേഹം കൂടുന്നതും കാണാം. വോട്ടിന്റെ കാര്യത്തെ കുറിച്ച് അറിഞ്ഞതിന് ശേഷം എലീനയും ഫുക്രുവും സംസാരിക്കുന്നതിനിടെ കേരളത്തിലെ വോട്ട് മുഴുവന്‍ നേടിയിട്ട് ഇരിക്കുകയാണ് ദയയെന്ന് എലീന തമാശയായി പറഞ്ഞിരുന്നു. പിന്നാലെ ദയയോട് ഇനി ഇവിടെ ഏറ്റവും കൂടുതല്‍ ഇഷ്ടം കാണിക്കുന്ന ഒരാള്‍ ഉണ്ടാവുമെന്ന് ഫുക്രു മുന്നറിയിപ്പ് കൊടുത്തിരുന്നു.

അത് രജിത് കുമാര്‍ ആണെന്നും ഫുക്രു വ്യക്തമാക്കി. എന്നാല്‍ രജിത് കുമാര്‍ ഒഴികെ വീട്ടിലുള്ള മറ്റുള്ളവരെല്ലാം ദയയെ കെട്ടിപിടിച്ച് സ്‌നേഹത്തോടെ പെരുമാറുന്നതായിരുന്നു പിന്നീട് കാണാന്‍ കഴിഞ്ഞത്. മഞ്ജുവും ആര്യയുമടക്കമുള്ളവര്‍ ദയയ്‌ക്കൊപ്പം നടക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണിച്ചെങ്കിലും നോമിനേഷനില്‍ എല്ലാവരും കൂറ് മാറി.

ഇതിന് തൊട്ട് പിന്നാലെ നടന്ന നോമിനേഷനില്‍ പ്രദീപ് ചന്ദ്രന്‍, ആര്യ, മഞ്ജു പത്രോസ്, എലീന പടിക്കല്‍, വീണ നായര്‍, എന്നിങ്ങനെ ഏറ്റവും കൂടുതല്‍ പേരും ദയയുടെ പേരാണ് പറഞ്ഞത്. അപ്പോഴും ദയയെ കുറിച്ചായിരുന്നു രജിത് സങ്കടപ്പെട്ടത്. പാവം കൊച്ചാണ് ദയ. അവരെ എല്ലാവരും കൂടി പറ്റിക്കുകയാണെന്ന് രജിത് പറയുന്നു. ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്നതിനിടെയായിരുന്നു വീട്ടില്‍ മറ്റുള്ളവരുടെ സ്‌നേഹ കൂടുതലിനെ കുറിച്ച് രജിത് പറയുന്നത്. ദയ പുറത്ത് വിട്ട വീഡിയോയില്‍ ഇത് വ്യക്തമായി കാണാം. 'നോമിനേഷന്‍ കണ്ട് ഞാന്‍ ഞെട്ടി. കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ' എന്ന ക്യാപ്ഷന്‍ ഇട്ട് കൊണ്ടായിരുന്നു ദയ ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.


 

The video that makes it clear Kind of shocked said daya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക