ബിഗ്‌ബോസ് ഒന്‍പതാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. എട്ടാം ആഴ്ചയിലെ വീക്കെന്‍ഡ് എപ്പിസോഡുകള്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വളരെ രസകരമായാണ് മുന്നേറുന്നത്. ആര്‍ ജെ സൂരജും ജെസ്ല മാടശേരിയും ഈ വാരം പുറത്തായി. അധികം വികാരപ്രകടനങ്ങളോ വിഷമമോ ഇല്ലാതെ പുറത്തെത്തിയ ഇരുവരും കുറച്ചധികം സമയം സ്റ്റേജില്‍ മോഹന്‍ലാലിനൊപ്പം ചെലവിട്ടു. ജസ്ലയ്ക്കും സൂരജിനുമായി മോഹന്‍ലാല്‍ ഒരു ഉഗ്രന്‍ ടാസ്‌കും നല്‍കി. വീടിനുളളവര്‍ക്ക് ചേരുന്ന പട്ടങ്ങള്‍ നല്‍കുന്നതായിരുന്നു ടാസ്‌ക്. ഇതില്‍ സൂരജിന്റെയും ജെസ്ലയുടെയും പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ആര്യയെ ജയിപ്പിക്കാനുള്ള സ്ട്രാറ്റജി നടക്കുന്നുവെന്നാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
ബിഗ്‌ബോസില്‍ നിന്നും പുറത്തേക്ക് വന്നപോഴും ജെസ്ല രജിത്തിനെയാണ് കടന്നാക്രമിച്ചത്. ടാസ്‌കിലും ഉടനീളം രജിത്തിനോടുളള പക ജെസ്ല വീട്ടിയിരുന്നു.
വീട്ടിലെ മത്സരാര്‍ഥികള്‍ക്ക് ഓരോരുത്തര്‍ക്കും യോജിക്കുന്ന വിശേഷണങ്ങള്‍ തെരഞ്ഞെടുക്കാനായിരുന്നു ടാസ്‌ക്. സ്‌റ്റേജില്‍ മുന്‍കൂട്ടി 14 ആള്‍രൂപങ്ങള്‍ തയ്യാറാക്കിയിരുന്നു. മാതൃകാപുരുഷന്‍, ഉത്തമ സ്ത്രീ, നടി, നുണയന്‍, നിഷ്‌കളങ്കന്‍ എന്നിങ്ങനെ അതിനെല്ലാം ഓരോ വിശേഷണങ്ങളും നല്‍കിയിരുന്നു. ഈ വിശേഷണങ്ങള്‍ ചേരുന്നവരുടെ മുഖചിത്രം രൂപത്തില്‍ സ്ഥാപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.
വീട്ടിലെ മാതൃകാസ്ത്രീ ആര്യയാണെന്നായിരുന്നു സൂരജിന്റെ കണ്ടെത്തല്‍. അടുത്ത ദിവസങ്ങളിലെ സ്വഭാവം മനസ്സിലാക്കിയത് അനുസരിച്ച് സുജോ ഒരു നുണയനാണെന്നും സൂരജ് വ്യക്തമാക്കി. വീട്ടിലെ നേതാവ് എന്ന വിശേഷണം യോജിക്കുന്നത് സ്ഥിരം ക്യാപ്റ്റനാകുന്ന പാഷാണം ഷാജിയ്ക്കാണെന്ന് സൂരജ് നല്‍കിയത്. പ്രതീക്ഷിച്ചതു പോലെ രജിത്തിനെതിരെയായിരുന്നു ജസ്ലയുടെ നീക്കം. വീട്ടിലെ മനസാക്ഷിയില്ലാത്തയാളാണെന്നായിരുന്നു ജസ്ല രജിത്തിനു നല്‍കിയ വിശേഷണം. വീട്ടിലെ അലസന്‍ ഫുക്രുവാണെന്നും ചതിയന്‍ കഥാപാത്രം അമൃത, അഭിരാമി എന്നിവരില്‍ ഒരാളാണെന്നും പറഞ്ഞു. സൂരജാണ് വീട്ടിലെ നിഷ്‌കളങ്കന്‍ എന്നായിരുന്നു ജസ്ലയുടെ കണ്ടെത്തല്‍. ബുദ്ദൂസ് എന്ന വിശേഷണമാണ് ദയയ്ക്ക് യോജിക്കുന്നതെന്നായിരുന്നു ജസ്ലയുടെ വിധി പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ കീരിയും പാമ്പുമായിരുന്നെങ്കിലും ദയ ഒരു പാവമാണെന്നും ജസ്ല വ്യക്തമാക്കി.
വീട്ടിലെ മികച്ച നടി എന്ന വിശേഷണമാണ് എലീനയ്ക്ക് ലഭിച്ചത്. രഘുവിന് കുശാഗ്രബുദ്ധിക്കാരന്റെ പട്ടം ലഭിച്ചു. വീട്ടിലെ കപടസ്വഭാവക്കാരി വീണയെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഉത്തമസ്ത്രീയുടെ പുരസ്‌കാരം ലഭിച്ചതാകട്ടെ ആര്യയ്ക്കായിരുന്നു. വീട്ടിലെ അലസന്‍ ഫുക്രുവാണെന്നും പോരാളി എന്ന വിശേഷണം ചേരുന്നത് സാന്‍ഡ്രയ്ക്കാണെന്നും ജസ്ല വ്യക്തമാക്കി. വീട്ടിലെ പുച്ഛറാണി എന്ന വിശേഷണമായിരുന്നു രേഷ്മയ്ക്ക് കൊടുത്തത്. ഒടുവില്‍ ജേതാവ് എന്ന വിശേഷണം സ്വയം തെരഞ്ഞെടുക്കുകയായിരുന്നു ജസ്ല. ജീവിതത്തില്‍ വിജയം നേടാനാകട്ടെ എന്ന് മോഹന്‍ലാല്‍ ഇരുവര്‍ക്കും ആശംസ നേരുകയും ചെയ്ത ശേഷമാണ് യാത്രയാക്കിയത്.
അതേസമയം കഴിഞ്ഞ സീസണില്‍ സംഭവിച്ച അട്ടിമറിക്കാണ് ഇപ്പോഴും കളമൊരുങ്ങുന്നത് എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകരുടെ ആശങ്ക. വോട്ടിന്റെ അടിസ്ഥാനത്തില്‍ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ രജിത്ത് വിജയിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ പുറത്തേക്ക് പോകുന്ന ജെസ്ലയും സൂരജുമെല്ലാം ആര്യയെയും പാഷാണം ഷാജിയെയുമൊക്കെയാണ് ബിഗ്‌ബോസിലെ മിന്നും താരങ്ങളായി കണക്കാക്കുന്നത്. രജിത്തിനോട് വെറുപ്പുളളതിനാല്‍ തന്നെ ഏത് വിധേനയും രജിത്തിനെ തോല്‍പിക്കാനുള്ള ക്യാംപൈനാകും പുറത്തായവര്‍ നടത്തുക. ലാലേട്ടനൊപ്പം പൊതുവേദിയില്‍ നില്‍ക്കുമ്പോള്‍ ഉത്തമസ്ത്രീയായി ആര്യയെ തിരഞ്ഞെടുത്തത് ചില പ്രേക്ഷകരുടെ എങ്കിലും വോട്ടിങ്ങിലും പ്രതിഫലിച്ചേക്കാം.