വാനമ്പാടി എന്ന സീരിയലിയെ പത്മിനി എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിച്ച നടിയാണ് സുചിത്ര നായര്‍. സീരിയലിലെ വില്ലത്തി ആയത് തന്നെയാണ് ഇതിന്റെ കാരണം. അത്ര തന്‍മയത്വത്തോടെയാണ് പപ്പി എന്ന നെഗറ്റീവ് കഥാപാത്രത്തെ സുചിത്ര അവതരിപ്പിക്കുന്നത്. സീരിയലില്‍ ഒരു കുട്ടിയുടെ അമ്മയായിട്ടാണ് വേഷമിടുന്നതെങ്കിലും 28 വയസ് മാത്രമാണ് അവിവാഹിതയായ സുചിത്രയ്ക്ക് ഉള്ളത്. അതേസമയം എന്താണ് വിവാഹം വൈകുന്നതെന്ന് എന്ന് ഇപ്പോള്‍ സുചിത്ര തുറന്നുപറഞ്ഞിരിക്കുകയാണ്.
സുചിത്രയെ കണ്ടാല്‍ പ്രായം തോന്നുമെങ്കിലും 28 വയസ് മാത്രമാണ് നടിക്ക് ഉള്ളത്. തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര നൃത്തത്തിലൂടെയാണ് സീരിയലില്‍ എത്തപ്പെട്ടത്. തുടക്കക്കാരിയെന്ന യാതൊരു പ്രശ്നങ്ങളുമില്ലാത്ത മികച്ച അഭിനയമാണ് സുചിത്ര കാഴ്ച വയ്ക്കുന്നത്. അതിനാല്‍ തന്നെ ഒട്ടെറെ ആരാധകരും നടിക്ക് ഉണ്ട്. സീരിയലില്‍ വില്ലത്തിയാണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ പാവമാണ് സുചിത്ര. ഒറ്റയ്ക്ക് എവിടെയും പോകാനുള്ള ധൈര്യം പോലും തനിക്കില്ലെന്നാണ് സുചിത്ര പറയുന്നത്. എന്നാല്‍ നടി ഇതുവരെയും കല്യാണം കഴിക്കാത്തത് എന്തെന്ന ചോദ്യം ആരാധകര്‍ ചോദിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിന്റെ മറുപടി സുചിത്ര തുറന്നുപറഞ്ഞിരിക്കുകയാണ്.
ആലോചനകള്‍ ഒരുപാട് വരുന്നുണ്ടെങ്കിലും ഡിമാന്‍ുകള്‍ അംഗീകരിക്കാന്‍ വയ്യാത്തത് കൊണ്ടാണ് കല്യാണം വൈകുന്നതെന്നാണ് സുചിത്ര പറയുന്നത്. പൊരുത്തങ്ങളേക്കാളും രണ്ടു വ്യക്തികള്‍ തമ്മില്‍ കാഴ്ചപ്പാടില്‍ ഉള്ള പൊരുത്തമാണ് വേണ്ടതെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും സുചിത്ര വ്യക്തമാക്കുന്നു. പല ആലോചനകളും ഓ.ക്കെയായി പിന്നീട് സംസാരിക്കുമ്പോള്‍ വിവാഹശേഷം അഭിനയം നിര്‍ത്തണം, ഡാന്‍സ് ഉപേക്ഷിക്കണമെന്നൊക്കെ ഡിമാന്റ് വയ്ക്കുന്നതിനാല്‍ ആലോചന ഉപേക്ഷിക്കുകയാണെന്നും സുചിത്ര പറയുന്നു. താന്‍ ജീവിതത്തില്‍ ഏറ്റെവും സന്തോഷിക്കുന്നത് നൃത്തം ചെയ്യുമ്പോഴാണെന്നും ആരാധനയോടെ ഞാന്‍ ചെയ്യുന്ന കലയെ ഉപേക്ഷിക്കാന്‍ വയ്യാത്തതാണ് കല്്യാണം വൈകാന്‍ കാരണമെന്നുമാണ് സുചിത്ര വെളിപ്പെുൃടുത്തുന്നു. കലയെ സ്നേഹിക്കാനും വ്യക്തി എന്ന നിലയില്‍ തന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാനും മനസ്സുള്ള ഒരാളെ കല്യാണം കഴിച്ചാല്‍ മതിയെന്നാണ് തന്റെ തീരുമാനമെന്നും സുചിത്ര കൂട്ടിച്ചേര്‍ക്കുന്നു.