കുങ്കുമപ്പൂവിലെ രുദ്രന്‍ എന്നു പറഞ്ഞാലെ മലയാളി കുടുംബപ്രേക്ഷകര്‍ക്ക് ഷാനവാസ് എന്നനടനെ തിരിച്ചറിയാനാകൂ. മുടി പിന്നിലേക്ക് പരത്തി ചീകിയൊതുക്കി നായികയുടെ രക്ഷകനായ് എത്തിയ വില്ലന്‍ ഇപ്പോള്‍ ഇന്ദ്രനായി പ്രേക്ഷക മനസ്സിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിയിരിക്കയാണ്. ചങ്കൂറ്റവും സ്നേഹവും ഒരുപോലെയുളള വില്ലനായി തിളങ്ങുന്ന ഷാനവാസിന് ആരാധകര്‍ ഏറെയാണ്. എന്നാല്‍ സീരിയലിലേക്കും സിനിമയിലേക്കുമുളള ഈ മഞ്ചേരിക്കാരന്റെ വളര്‍ച്ചയ്്ക്ക് പിന്നില്‍ കഷ്ടപാടിന്റേയും നൊമ്പരങ്ങളുടേയും കണ്ണുനനയിക്കുന്ന കഥയുണ്ട്. പറക്കമുറ്റാത്ത കാലത്ത് നാലു സ്ത്രീകളടങ്ങുന്ന ഒരു കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്ന കഷ്ടപ്പാടിലും പട്ടിണിയിലും തന്റെ സ്വപ്നങ്ങള്‍ക്ക്ു പിന്നാലെ പാഞ്ഞ ഷാനുവിന്റെ കഥ. വനിതയ്ക്കു നല്‍കിയ ഒരു അഭിമുഖത്തിലാണ് ഷാനാവാസ് സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് വ്യക്തമാക്കിയത്.
ഷാനവാസ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഉപ്പ സെയ്ദ് മരിക്കുന്നത്. ഇതോടെ രണ്ട് അനിയത്തിമാരും ഉമ്മ മൈമൂനയും ഉപ്പയുടെ ഉമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ചുമതല പതിമൂന്നു വയസ്സുകാരനായ ഷാനുവിന്റെ ചുമലിലായി. ഇളയ അനുജത്തിക്ക് അന്ന് മൂന്നു വയസ്സായിരുന്നു പ്രായം.സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. വീടു വച്ചതിന്റെ കടമാണെങ്കില്‍ ബാക്കി. അതോടെ പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലിക്കു പോയിത്തുടങ്ങി. പകല്‍ പഠനം. രാത്രി ജോലി. അങ്ങനെയാണ് കുടുംബം പോറ്റിയിരുന്നത്. പിന്നീട് എല്ലാം ഒരുമിച്ചു കൊണ്ടുപോകാന്‍ പറ്റാതായതോടെ ബിക്കോമോടെ ഷാനവാസ് പഠനം നിര്‍ത്തി.
അപ്പോഴേ അഭിനയ മോഹം കലശലാണ്. സ്‌കൂളില്‍ നാടകങ്ങളിലൊക്കെ അഭിനയിക്കും. സകല സിനിമ പ്രസിദ്ധീകരണങ്ങളും വായിക്കും. അവസരം തേടും. അങ്ങനെ പഠനവും വീടിന്റെ ചുമതലകളും അഭിനയ മോഹവുമൊക്കെയായി ഒരു കാലം. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ബി.കോമോടെ ഞാന്‍ പഠനം നിര്‍ത്തി. പെങ്ങമ്മാരെ പഠിപ്പിക്കാന്‍ തുടങ്ങി. എല്ലാം കൂടി ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കാതായതോടെ ബികോമോടെ ഷാനവാസ് പഠനം നിര്‍ത്തി. പിന്നീട് വീട് മുന്നോട്ടു കൊണ്ടു പോകാന്‍ കണക്കെഴുത്ത്, സെയില്‍സ്മാന്‍ തുടങ്ങി അക്കാലത്ത് പല ജോലികളും ചെയ്തു. പിന്നീട് ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങി. ഉപ്പയുടെ പെങ്ങളുടെ വണ്ടിയാണ്. രാത്രി മൊത്തം ഓട്ടോറിക്ഷ ഓടിക്കും പകല്‍ കോളേജില്‍ പോകും. കോളേജ് കഴിഞ്ഞപ്പോള്‍ ചെറിയ തോതില്‍ ബൈക്കിന്റെ ബിസിനസ്സ് തുടങ്ങി. അതോടെ കുഴപ്പമില്ലാത്ത വരുമാനം വന്നു തുടങ്ങിയെന്നും ഷാനു പറയുന്നു. അവസരം തേടി നടന്ന കാലം സംഘര്‍ഷഭരിതമായിരുന്നുവെന്നും ഷാനു പറയുന്നു. രണ്ടു വര്‍ഷത്തോളം ചെന്നൈയില്‍ പോയി സിനിമയ്ക്കായി ശ്രമിച്ചു ഇടയ്ക്ക് നാട്ടിലേക്ക് വരും. ഒരു തവണ നാട്ടില്‍ വന്നു തിരികെ പോകാന്‍ പണമില്ലാതെ വിഷമിച്ച തനിക്ക് തന്റെ ഉമ്മ വള ഊരി നല്‍കിയതും ഷാനു ഓര്‍ക്കുന്നു. ഉമ്മ തന്റെ സ്വപ്നങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്നും ഷാനു പറയുന്നു,
മലപ്പുറം പോലെ ഒരു സ്ഥലത്തു നിന്ന് ഇന്‍ഡസ്ട്രിയില്‍ എത്തിപ്പെടുക പ്രയാസമാണെന്നും അവസരം തേടി ഒരുപാട് അലഞ്ഞെന്നും ഷാനവാസ് പറയുന്നു. ഒരു ഓഡിഷനില്‍ പങ്കെടുത്തതോടെയാണ് ആദ്യ സീരിയലില്‍ അവസരം ലഭിക്കുന്നത്. എന്നാല്‍ തന്റെ തലവരമാറ്റിയത് കുങ്കുമപ്പൂവിലെ രുന്ദ്രന്‍ എന്ന കഥാപാത്രമാണെന്നും ഷാനവാസ് വ്യക്തമാക്കുന്നു. കുങ്കുമപ്പൂവിലെ അഭിനയത്തിനു ശേഷം ഞെട്ടിക്കുന്ന പല പ്രതികരണങ്ങളും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും ഷാനാവാസ് പറയുന്നു. ആദ്യം വില്ലനായി എത്തിയകഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ അത്ര ആഴത്തിലാണ് ഇടം നേടിയത്. ഒരു സമയം ഒരു സീരിയല്‍ മാത്രമാണ് ചെയ്യുന്നതെന്നും തന്റെ ആത്യന്തികമായ ലക്ഷ്യം സിനിമ തന്നെ ആണെന്നും ഷാനവാസ് പറയുന്നു. ഭാര്യ സോന ഫുള്‍ സപ്പോര്‍ട്ടുമായി ഒപ്പമുണ്ടെന്നും ഷാനാവ് വ്യക്തമാക്കുന്നു. ഇബ്നു ഷാന്‍, നെസ്മി ഷാന്‍ എന്ന് രണ്ടുമക്കളാണ് ഷാനവാസിനുളളത്.