വളരെ കുറച്ചു എപ്പിസോഡുകള്‍ കൊണ്ടുതന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ സീരിയലാണ് ഏഷ്യാനെറ്റിലെ വാനമ്പാടി. സിനിമാ നടി ചിപ്പിയാണ് സീരിയലിലെ നായികാ കഥാപാത്രമായി തുടക്കത്തില്‍ എത്തിയിരുന്നത്. അനുമോള്‍ എന്ന േകന്ദ്രകഥാപാത്രത്തിന്റെ അമ്മയായിട്ടാണ് ചിപ്പി എത്തിയത്. ആദ്യത്തെ കുറച്ച് എപ്പിസോഡുകളില്‍ ചിപ്പി ഉണ്ടായിരുന്നെങ്കിലും പിന്നീട് സീരിയലിന്റെ ഗതി മാറുകയായിരുന്നു.സായ് കിരണ്‍ റാം ആണ് സീരിയലിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുചിത്ര, സന ജെലിന്‍, ഉമാ ദേവി, ബാലു മേനോന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സീരിയലിലെ നായകനായ മോഹന്‍ എന്ന കഥപാത്രത്തിന്റെ സഹോദരനായാണ് ബാലുമേനോന്‍ എത്തുന്നത്. കുടുംബവുമൊത്ത് സമാധാനത്തോടെയുളള ജീവിതം ആഗ്രഹിക്കുന്ന ചന്ദ്രന്‍ കഥാപാത്രമാണ് ബാലുവിന്റേത്. പ്രേക്ഷക പ്രീതിനേടി സംഭവബഹുലമായ എപ്പിസോഡുകളിലൂടെ മുന്നേറുകയായിരുന്ന സീരിയലില്‍ നിന്നും പെട്ടന്നൊരു ദിവസം ചന്ദ്രനെ കാണാതാകുകയായിരുന്നു. ചന്ദ്രന്‍ നാടുവിട്ടുപോയി എന്നാണ് സീരിയലില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായ ചന്ദ്രന്‍ എവിടെയെന്ന അന്വേഷണത്തിലായിരുന്നു ആരാധകര്‍. സാധാരണ ഇത്തരത്തിലുളള കാണാതാകലുകള്‍ ഉണ്ടാകുന്നത് കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേതാവിന്റെ തിരക്കുകൊണ്ടോ മറ്റോ ആകാറാണ് പതിവ്. തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ബാലുമേനോന്‍ എന്നാണ് ലഭിക്കുന്ന സൂചന. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഷെഡ്യൂള്‍ ബ്രേക്കെടുത്ത് പോയതാണെന്നാണ് അണിയറ വിവരങ്ങള്‍.
ചെന്നൈയില്‍ ജനിച്ച ബാലഗോപാല്‍ എന്ന ബാലുമേനോന്‍ വളര്‍ന്നത് കോഴിക്കോട്ടാണ്. കുട്ടിക്കാലത്ത് അഭിനയ മോഹം ഉണ്ടായിരുന്നുവെങ്കിലും പാട്ടിലും ഓര്‍ക്കസ്ട്രയിലുമായിരുന്നു സജീവമായിരുന്നത്. ഒരു സിനിമാ കുടുംബം തന്നെയാണ് ബാലുവിന്റേത്. രണ്ട് സഹോദരിമാരുടെയും മക്കള്‍ സിനിമാ അഭിനേതാക്കളാണ്. ബാലു മോനോന്‍ അഭിനയത്തിലേക്ക് കടന്നു വരാന്‍ ഉണ്ടായ കാരണം അദ്ദേഹത്തിന്റെ രണ്ടാമത്തെ സഹോദരിയുടെ മകളായ അഞ്ലി ആണ്. സിനിമ മേഖലയില്‍ സജീവയായ അഭിനേത്രിയാണ് അഞ്ജലി. പുലിമുരുകനില്‍ മോഹന്‍ലാലിന്റെ അമ്മയുടെ വേഷം അഭിനയിച്ചത് അഞ്ജലിയായിരുന്നു. ഒപ്പം, ടൈക്ക ഓഫ്, റോള്‍മോഡല്‍സ്,കമ്മാരസംഭവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയയായ കഥാപാത്രത്തെ അഞ്ജലി അവതരിപ്പിച്ചിട്ടുണ്ട്. രണ്ടും മക്കളും ഭാര്യയും അടങ്ങുന്നതാണ് ബാലുമേനോന്റെ കുടുംബം. രണ്ടു മക്കളും വിവാഹിതരാണ്.