പ്രേക്ഷകപ്രീതി നിര്‍ണയിക്കുന്ന ടിആര്‍പി റേറ്റിങ്ങില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന ചാനല്‍ ഏഷ്യാനെറ്റാണ്. ഏഷ്യാനെറ്റിലെ സീരിയലുകള്‍ ഒന്നിനൊന്ന് മികച്ചതായി എപ്പോഴും ടിആര്‍പിയില്‍ ഇടം പിടിക്കാറാണ് പതിവ്. ഇപ്പോള്‍ കഴിഞ്ഞ വാരത്തെ ടിആര്‍പി റേറ്റിങ്ങ് എത്തുമ്പോള്‍ റേറ്റിങ്ങില്‍ മുന്നില്‍ നിന്നിരുന്ന കസ്തൂരിമാന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കയാണ്. അതേസമയം ഒന്നാം സ്ഥാനം വാനമ്പാടിയും രണ്ടാം സ്ഥാനം നീലക്കുയിലും നിലനിര്‍ത്തി.
ഗായകന്‍ മോഹന്‍കുമാറിന്റെയും അനുമോളുടെയും ആത്മബന്ധത്തിന്റെ കഥ തന്നെയാണ് കഴിഞ്ഞ വാരവും പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചത്. അനുമോളുടെ അഭിനയം തന്നെയാണ് സീരിയലിന്റെ ഹൈലൈറ്റ്. പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരാണ് അനുമോള്‍ക്ക് ഉള്ളത്. അനുമോള്‍ തന്റെ മകളാണോ എന്ന് മോഹന്‍ മനസിലാക്കുമോ എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ തന്നെയാണ് വാനമ്പാടിയെ മുന്നിലെത്തിക്കുന്നത്. പത്മിനിയുടെ മമ്മിയുടെ കുതന്ത്രങ്ങള്‍ കാണാനും പ്രേക്ഷകര്‍ക്ക് ഇഷ്ടം തന്നെ.
ആദിയുടെയും ഭാര്യ റാണിയുടെയും ആദി അബദ്ധത്തില്‍ വിവാഹം കഴിച്ച കസ്തൂരിയുടെയും തൃകോണ പ്രണയത്തിന്റെ കഥ പറയുന്ന നീലക്കുയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരിക്കയാണ്. വിവാഹം കഴിച്ചെങ്കിലും വേലക്കാരിയെന്ന വ്യാജേന ആദി കൂട്ടികൊണ്ടുവരുന്ന കസ്തൂരി അനുഭവിക്കുന്ന വേദനകളാണ് സീരിയലിന് പ്രേക്ഷകരെ കൂട്ടുന്നത്. ഒപ്പം കസ്തൂരി ആദിയുടെ ഭാര്യയാണെന്ന് റാണി അറിയുമോ എന്നുള്ളത് സീരിയലിന്റെ ആകാംക്ഷ ഇരട്ടിപ്പിക്കുന്നു.
അതേസമയം ഒരുസമയത്ത് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് നിന്ന കസ്തൂരിമാന്‍ ഇപ്പോള്‍ താഴേക്കിറങ്ങി അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കയാണ്. രണ്ടാഴ്ച മുമ്പത്തെ ടിആര്‍പി റേറ്റിങ്ങില്‍ നാലാം സ്ഥാനത്തായിരുന്ന കസ്തൂരിമാന്‍ നില മെച്ചപ്പെടുത്തി കറുത്തമുത്തിനെ കടത്തിവെട്ടി മൂന്നാം സ്ഥാനം നേടിയിരുന്നു. എന്നാണ് ഇപ്പോള്‍ വീണ്ടും പ്രേക്ഷകപ്രീതി കുറഞ്ഞ് കസ്തൂരിമാന്‍ അഞ്ചാമത്തെത്തിയിരിക്കയാണ്. ജീവയുടെയും കാവ്യയുടെയും കഥയ്ക്ക് ഇടയ്ക്ക് വച്ചുണ്ടായ ഇഴച്ചിലാണ് സീരിയലിന്റെ റേറ്റിങ്ങ് കുറച്ചത്. എന്നാല്‍ വീണ്ടും സംഭവബഹുലമായതോടെ സീരിയലിന്റെ റേറ്റിങ്ങ് മെച്ചപ്പെട്ടിരുന്നെങ്കിലും വീണ്ടും താഴുകയായിരുന്നു. സമാനമായ അവസ്ഥ തന്നെയാണ് മൂന്നാം സ്ഥാനം നേടിയ സീതാ കല്യാണത്തിനും നാലാം സ്ഥാനത്തെത്തിയ കറുത്തമുത്തിനും ഉള്ളത്. റേറ്റിങ്ങില്‍ പിന്നില്‍ നിന്ന സീതാ കല്യാണത്തില്‍ ആകര്‍ഷകമായ ട്വിസ്റ്റുകള്‍ വന്നതോടെ പ്രേക്ഷകരെ കൂടുതലായി സീരിയലിലേക്ക് അടുപ്പിച്ചു. അതേസമയം കറുത്ത മുത്തിലെ കഥയിലും മുത്തുമോളിലേക്ക് കഥ കേന്ദ്രീകൃതമായത് പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. മുത്തുമോളുടെ രംഗപ്രവേശനത്തോടെ മൂന്നാം സ്ഥാനത്ത് എത്തിയ സീരിയല്‍ കഥയില്‍ കാര്യമായ മാറ്റം വരാത്തതിനാല്‍ കഴിഞ്ഞ വാരം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പുത്തന്‍ കഥാസന്ദര്‍ഭങ്ങള്‍ എത്തിയതോടെ സീരിയല്‍ റേറ്റിങ്ങ് മെച്ചപ്പെടുത്തി നാലാം സ്ഥാനം നേടി.