മൂന്നുമണി എന്ന സീരിയലിലെ മനസ്സിജന്‍ എന്ന കഥാപത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് സന്തോഷ് ശശിധരന്‍. സീരിയലിലെ കഥപാത്രത്തിന്റെ പേരിലാണ് സന്തോഷ് അറിയപ്പെടുന്നത്. അഭിനയം കൂടാതെ ചാനല്‍ അവതാരകനായും മിമിക്രി കലാകാരനായും ക്രിക്കറ്ററായുമൊക്കെ താരം ശ്രദ്ധ നേടിയിട്ടുണ്ട്. ജഗതി V/S ജഗതി എന്ന പ്രോഗ്രാമിന്റെ അവതാരകനായിട്ടാണ് തുടക്കം. പിന്നീട് അവതാരകന്‍ ആയി. പിന്നീട്, പല ചാനലുകളില്‍ അവതാരകനായി. അഭിമുഖ പരിപാടികള്‍ നടത്തി. അങ്ങനെ സീരിയലിലേക്ക് സന്തോഷ് അരങ്ങേറി. വളരെ കുറച്ച് എപ്പിസോഡുകള്‍ മാത്രമാണ് അഭിനയിക്കാന്‍ പോയത് എന്നാല്‍ സീരിയലില്‍ നായകനും പ്രതിനായകനുമായി. അ്ങ്ങനെ ഒരിക്കലും എത്താന്‍ സാധിക്കും എന്നു കരുതിയ ഒരു മേഖലയില്‍ താന്‍ എത്തിപ്പെട്ടെന്നും സന്തോഷ് പറയുന്നു. ഇതോടൊപ്പം തന്നെ തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവത്തെക്കുറിച്ചും താരം വെളിപ്പെടുത്തിരിയിക്കയാണ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
വളരെ വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ഒരു തിരുവനന്തപുരത്ത്കാരനാണ് സന്തോഷ്. സിനിമാ നടനാകണം എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നു സന്തോഷ് പറയുന്നു. എന്നാല്‍ തനിക്ക് വലിയ നടനൊന്നും ആകണ്ടെന്നും ആളുകള്‍ ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യനാണ് ആഗ്രഹമെന്നും സന്തോഷ് കൂട്ടിച്ചേര്‍ക്കുന്നു.ഉറങ്ങുമ്പോള്‍ അല്ല ഉണര്‍ന്നിരിക്കുമ്പോള്‍ സ്വപ്‌നം കാണുന്ന ആളാണ് താനെന്നും സന്തോഷ് പറയുന്നു. ഇതിനിടെ തന്റെ ജീവിതത്തില്‍ ഉണ്ടായ മറക്കാനാകാത്ത ഒരു അനുഭവത്തെക്കുറിച്ചും സന്തോഷ് വെളിപ്പെടുത്തുന്നുണ്ട്. വിഡിയോ കോളില്‍ വന്ന് ഒരു പെണ്‍കുട്ടി സങ്കടപ്പെടുത്തിയ സംഭവമാണ്. 'മൂന്നു മണി' സീരിയല്‍ ചെയ്യുമ്പോഴാണ്. മനസ്സിജന്‍ എന്ന കഥാപാത്രം ഹിറ്റ് ആയതിനുശേഷം ഫെയ്‌സ്ബുക്കില്‍ ഒരുപാട് ഫ്രണ്ട് റിക്വസ്റ്റുകള്‍ വരുമായിരുന്നു. നിരവധി പേര്‍ ചാറ്റ് ചെയ്യും. സീരിയലിന്റെ വിശേഷങ്ങള്‍ ചോദിക്കും. കഴിയുന്നതിനെല്ലാം താന്‍ മറുപടിയും നല്‍കുെന്നും സന്തോഷ് പറയുന്നു.. അങ്ങനെ പതിവായി ചാറ്റ് ചെയ്യുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.
ഹായ് ചേട്ടാ... എന്തുണ്ട് വിശേഷം. സീരിയല്‍ എങ്ങനെ പോവുന്നു എന്നൊക്കെ ചോദിക്കും.. ഞാന്‍ മറുപടിയും നല്‍കും. ഒരു ദിവസം ആ കുട്ടി തന്നോട് ഒന്നു വീഡിയോ കോള്‍ ചെയ്യണമെന്നും തന്നെ കാണണം എന്നും പറഞ്ഞെന്നും സന്തോഷ് പറഞ്ഞു. താന്‍ ഫേക്ക് ആണോ എന്നു സംശയിച്ചാകും ആ കുട്ടി അങ്ങനെ പറഞ്ഞതെന്ന് കരുതി താന്‍ വീഡിയോ കോള്‍ ചെയ്യാന്‍ സമ്മതിച്ചെന്നും സന്തോഷ് പറഞ്ഞു. എന്നാല്‍ തന്നെ കണ്ടതും ആ കുട്ടി വിതുമ്പി കരയാന്‍ തുടങ്ങിയെന്ന് സന്തോഷ് പറയുന്നു. താന്‍ ആകെ പകച്ചു പോയെന്നും കുഴപ്പമായോ എന്നു കരുതി എന്താമോളെ എന്തിനാ കരയുന്നതെന്ന് താന്‍ ചോദിച്ചെന്നും സന്തോഷ് പറയുന്നു. എന്നാല്‍ ആ കുട്ടിയുടെ മറുപടി കേട്ടപ്പോള്‍ തന്റെ കണ്ണുകളും നിറഞ്ഞു. ആ കുട്ടിക്ക് അമ്മൂമ്മ മാത്രമേയുള്ളു. ഒരു ആങ്ങള ഉണ്ടായിരുന്നെങ്കില്‍ എന്ന് ആ കുട്ടി ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട്. സീരിയല്‍ കഥാപാത്രം ആയിട്ടല്ലാതെ എന്നെ കണ്ടപ്പോള്‍ സ്വന്തമായി ഒരു സഹോദരനെ കിട്ടിയ സന്തോഷം. അതായിരുന്നു കരച്ചിലിനു പിന്നിലെ കാരണം. അച്ഛന്‍ ശശിധരന്‍ നായര്‍. അമ്മ വസന്തകുമാരി. ഭാര്യ ദേവി. അഞ്ച് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് സന്തോഷും ദേവിയും വിവാഹിതരായത്.