ലാല്‍ജോസ് ചിത്രം മീശമാധവനിലൂടെ ചലച്ചിത്രപിന്നണി ഗാനരംഗത്തേക്ക് കടന്നുവന്ന ഗായികയാണ് റിമിടോമി. മീശമാധവനിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍' എന്ന ഗാനത്തിന് വലിയ നീരൂപക പ്രശംസയാണ് ലഭിച്ചത്. പിന്നീട് താരം മിന്‌സ്‌ക്രീനില്‍ സജീവമാവുകയായിരുന്നു. മിനസ്‌ക്രീനില്‍ അവതാരകയും ഗായികയായുമൊക്കെ തിളങ്ങിയ റിമി ഒരു നല്ല പെര്‍ഫോമര്‍ കൂടിയാണ്. മിനസ്‌ക്രീനില്‍ സജീവമായതോടെ വണ്ണമൊക്കക്കുറച്ച് വലിയ മേക്കോവര്‍ നടത്തിയാണ് തിരികെ എത്തിയത്. മഴവില്‍ മനോരമിയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി അവതാരകയായി മിനിസ്‌ക്രീനിലെ നിറസാന്നിധ്യമായിരിക്കയാണ് റിമിടോമി.
മിനിസ്‌ക്രീനില്‍ അവതാരകയായും ഗായികയായും മാത്രമല്ല ബിഗ്‌സ്‌ക്രീനിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ റിമിക്കു സാധിച്ചിട്ടുണ്ട്. എപ്പോഴും പാട്ടു തമാശകളുമൊക്കയായി നിറഞ്ഞ ചിരിയോടെയാണ് റിമിയെ സ്‌ക്രീനില്‍ കാണാറ്. സീരിയലില്‍ നിന്നും സിനിമയില്‍ നിന്നും നിരവധി താരങ്ങള്‍ അതിഥികളായി എത്തുന്ന ഷോയുടെ പ്രധാന ഹൈലൈറ്റ് റിമി ടോമിയുടെ അവതരണവും പാട്ടുമാണ്. തനിക്ക് ഏറെ വേദനയുണ്ടാക്കിയ ഒരു സംഭവത്തെക്കുറിച്ച് റിമിടോമി തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തനിക്ക് ഏറെ വേദനയുണ്ടാക്കിയ സംഭവം തന്റെ പപ്പയുടെ മരണമാണെന്നാണ് മലയാളത്തിന്റെ പ്രിയഗായികയുടെ തുറന്നു പറച്ചില്‍.
ജീവിതത്തില്‍ പപ്പയുടെ മരണം പോലെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായിട്ടില്ല, സുഖമില്ലാതെ ഒന്നും കിടക്കാതെ വളരെ അപ്രതീക്ഷിതമായി യാത്ര പറഞ്ഞ പപ്പയുടെ വേര്‍പാട് വല്ലാത്ത ഷോക്ക് ആയിരുന്നു. എപ്പോഴും ചിരിയോടെ പ്രേക്ഷകരെ സമീപിക്കുന്ന എനിക്ക് പപ്പയുടെ മരണം കഴിഞ്ഞു ഏറെ വേദനയുണ്ടാക്കിയ സംഭവം മഴവില്‍ മനോരമയുടെ 'ഒന്നും ഒന്നും മൂന്ന്' എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നതായിരുന്നു. വളരെ പ്ലസന്റായി നില്‍ക്കേണ്ട പല അവസരങ്ങളിലും ബുദ്ധിമുട്ടേണ്ടി വന്നു, മറ്റു റിയാലിറ്റി ഷോകളില്‍ ഇരുന്നു ജഡ്ജ് ചെയ്യുന്ന പോലെ അത്രത എളുപ്പമല്ലായിരുന്നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് റിമി അത് വ്യക്തമാക്കിയത്.