എല്ലാവരും വീണ്ടും തനിനിറം കാട്ടി;രജിത്തിന് ദയനീയ തോല്‍വി

Malayalilife
 എല്ലാവരും വീണ്ടും തനിനിറം കാട്ടി;രജിത്തിന് ദയനീയ തോല്‍വി

ബിഗ്ബോസ് വീട് ലക്ഷ്വറി ടാസ്‌ക് മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ്. എല്ലാം അര്‍ഥത്തിലും ബിഗ്ബോസ് വീട് ഒരു കോടതിയായി മാറികഴിഞ്ഞു. കോടതിയില്‍ രജിത്ത് കുമാര്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങുന്നത്. പല കേസുകളിലും ബിഗ്ബോസ് കോടതിയില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെട്ടു. ഇന്നലെത്തെ എപിസോഡില്‍ സ്ത്രീകളെ അപമാനിച്ചതിന്റെ പേരിലാണ് ഷാജിക്കും രജിത്തിനും തിരിച്ചടി നേരിട്ടിരിക്കുന്നത്.

ബിഗ് ബോസ് വീട്ടില്‍ നടന്ന അധോലോകം പാര്‍ട്ടി എന്ന ടാസ്‌കില്‍ ഷാജി സ്ത്രീകളെന്ന നിലയില്‍ തങ്ങളെ അപമാനിച്ചെന്ന പരാതിയിാണ് ബിഗ്ബോസ് സ്ിസ്റ്റേഴ്സ് ഉന്നയിച്ചത്. ഓമന പൊന്നമ്മ എന്ന തങ്ങള്‍ ചെയ്ത കഥാപാത്രങ്ങളെ വേശ്യകള്‍ എന്ന തലത്തില്‍ വിശേഷിപ്പിക്കുന്നതായിരുന്നു ഷാജിയുടെ വാക്കുകള്‍ എന്ന് അഭിരാമിയും അമൃതയും ബോധിപ്പിച്ചു. എന്നാല്‍ ഇവരെന്റെ സഹോദരിമാരാണെന്നും താന്‍ ഗബ്ബര്‍സിങ് എന്ന കഥാപാത്രത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ടാണ് അത്തരത്തിലൊരു പരാമര്‍ശം നടത്തിയതെന്നും അതിനെ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നത് അവര്‍ കഥാപാത്രത്തില്‍ നിന്ന് വിട്ടുനിന്ന് ചിന്തിച്ചതുകൊണ്ടാണെന്നും ഷാജി വാദിച്ചു. എന്നാല്‍ എന്നാല്‍ തന്റെ കഥാപാത്രത്തെ പൊക്കിക്കാണിക്കാന്‍ മുന്നിലിരിക്കുന്ന കഥാപാത്രങ്ങളെ അടിച്ചമര്‍ത്തുകയാണോ ചെയ്യേണ്ടത് എന്നായിരുന്നു അമൃതയുടെയും അഭിരാമിയുടെയും മറുചോദ്യം. തുടര്‍ന്ന് വാദപ്രതിവാദങ്ങള്‍ നടന്നു. ആര്യയായിരുന്നു അമൃതയുടെയുടെ ജഡ്ജി. അല്ലാത്ത നേരങ്ങളില്‍ ഷാജിക്കൊപ്പം നിന്ന ആര്യ എന്നാല്‍ ജഡ്ജിയായപ്പോള്‍ അഭിരാമിക്ക് വേണ്ടിയാണ് നിലകൊണ്ടത്. ഒരു സ്ത്രീയെന്ന നിലയില്‍ ഷാജി പറഞ്ഞ വാക്കുകളോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്ന് ജഡ്ജിയായ ആര്യ തുറന്നടിച്ചു. ഒടുവില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ആര്യ ബിഗ്ബോസിന്റെ സഹായം തേടി. തുടര്‍ന്ന് ഭൂരിപക്ഷ അഭിപ്രായം തേടി. കൂടുതല്‍ പേരും അമൃത അഭിരാമിയുടെ കേസില്‍ ന്യായമുണ്ടെന്നാണ്് പറഞ്ഞത്. ഇതോടെ കേസില്‍ അവര്‍ ജയിക്കുകയും ചെയ്തു. ടാസ്‌കിനു ശേഷം അമൃതയോടും അഭിരാമിയോടും ഷാജി വ്യക്തിപരമായി മാപ്പു ചോദിക്കുന്ന രംഗവും പ്രേക്ഷകര്‍ കണ്ടു.

ഒരു കേസില്‍ തീര്‍പ്പായതിനു പിന്നാലെ ബിഗ് ബോസ് കോടതിയിലേയ്ക്ക് മറ്റൊരു കേസ് കൂടി ഫയല്‍ ചെയ്യപ്പെട്ടു. രജിത്തിനെതിരെ രേഷ്മയാണ് ബിഗ് ബോസ് കോടതിയിലേയ്ക്ക് കേസ് എത്തിച്ചത്.  ടാസ്‌കിനിടെയില്‍ താന്‍ പ്രദീപിനെ ഉമ്മ വച്ചെന്ന് രജിത്ത് പറഞ്ഞത് നുണ ആണെന്ന് തെളിയിക്കാനായിട്ടാണ് രേഷ്മ എത്തിയത്.

എന്നാല്‍ രേഷ്മയുടെ കേസ് തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായതാണെന്നു പറഞ്ഞ് രജിത് ന്യായവാദങ്ങള്‍ ഉന്നയിച്ചു തുടങ്ങി. താന്‍ കേട്ട കാര്യമാണ് പറഞ്ഞതെന്നും ഇതേ സംഭവം കണ്ട ആളുകള്‍ തന്റെ അടുക്കല്‍ ഇതു സാക്ഷ്യപ്പെടുത്തിയിരുന്നുവെന്നും രജിത് വാദിച്ചു. എന്നാല്‍ അന്നേ ദിവസം മത്സരത്തിലുണ്ടായിരുന്ന ആളുകളെ സാക്ഷികളാക്കി നിരത്തി രേഷ്മ തന്റെ വാദം കടുപ്പിച്ചു. കേസില്‍ രഘുവും സുജോയുമടക്കം എല്ലാവരും രജിത്തിനെ തുണയ്ക്കുന്ന കാഴ്ചയാണ് കണ്ടതും. എല്ലാ സത്യങ്ങളും തെളിയിച്ചു കൊടുത്തിട്ടും ഞാന്‍ തേച്ചൊട്ടിക്കപ്പെട്ടു എന്ന് വിലപിക്കുന്ന രജിത്തിനെയും എപ്പിസോഡിന് അവസാനം കണ്ടു. 200 പോയിന്റുകളും രജിത്തിന് ഇതിലൂടെ നഷ്ടമായി.

Rajith failed in Bigg boss house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES