രണ്ടാം വിവാഹത്തിന് രജിത്ത് തയ്യാര്‍; നിബന്ധനകളിങ്ങനെ; കേട്ടാല്‍ കണ്ണുതള്ളും; എങ്കില്‍ പിന്നെ കല്യാണം വേണോ എന്ന് ആരാധകര്‍

Malayalilife
topbanner
രണ്ടാം വിവാഹത്തിന് രജിത്ത് തയ്യാര്‍; നിബന്ധനകളിങ്ങനെ; കേട്ടാല്‍ കണ്ണുതള്ളും;  എങ്കില്‍ പിന്നെ കല്യാണം വേണോ എന്ന് ആരാധകര്‍

ബിഗ്‌ബോസ് ഷോയിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനമുറപ്പിച്ച ആളാണ് രജിത്ത് കുമാര്‍. അത്രയേറെ ജനപിന്തുണയാണ് ബിഗ്‌ബോസ് രജിത്തിന് നേടികൊടുത്തത്. തന്റെ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും രജിത്ത ്മുന്‍പ് മനസ്സ് തുറന്നിരുന്നു. ഇപ്പോള്‍ തനിക്ക് രണ്ടാം വിവാഹത്തെക്കുറിച്ചും നിബന്ധനകളെക്കുറിച്ചുമൊക്കെ രജിത് മനസ്സ് തുറക്കുകയാണ്.

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ വന്ന ശേഷം പ്രേക്ഷകര്‍ക്ക് പ്രീയങ്കരനായി മാറിയ താരമാണ് രജിത് കുമാര്‍. താരം ബിഗ് ബോസില്‍ നിന്നും പുറത്തായതെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു, നിരന്തരം വിവാദങ്ങളില്‍പെട്ടിട്ടുള്ള വ്യക്തിയാണ് രജിത് കുമാര്‍. സര്‍ക്കാരിന്റെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ മൂല്യബോധന ജാഥയുടെ ക്യാപ്റ്റനും സ്റ്റുഡന്റ്‌സ് കേഡറ്റ് പരിശീലകനുമായിരുന്നു രജിത്ത്. 2001ല്‍ വിവാഹിതനായ താരം ഇപ്പോള്‍ വിവാഹമോചിതനാണ്. തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും രജിത് കുമാര്‍ പറഞ്ഞിരുന്നു.

'അഞ്ചു വര്‍ഷത്തില്‍ അധികം ഒരുമിച്ചു ജീവിച്ചു. ആദ്യത്തെ കുട്ടി അബോര്ഷന് ആയി എന്ന് പറഞ്ഞത് സത്യമാണ്. രണ്ടാമതും ഭാര്യ ഗര്‍ഭിണി ആയി എന്നാല്‍ അതും ട്യൂബില്‍ കുരുങ്ങി അബോര്ഷന് ആയി. പിന്നീട് പല പ്രശ്‌നങ്ങളും കുടുംബത്തില്‍ ഉണ്ടായി കുറെയധികം അഡ്ജസ്റ്റ് ചെയ്യാന്‍ നോക്കി. നടന്നില്ല 'എന്റെ 'അമ്മ ദൈവ വിശ്വാസി ആയിരുന്നു. ജാതകം പരിശോധിച്ചപ്പോഴാണ് അറിയുന്നത് ചൊവ്വ ദോഷം ആ കുട്ടിക്ക് ഉണ്ടായിരുന്നുവെന്ന്. പിന്നീട് കുറച്ചു നാളുകള്‍ക്ക് ശേഷം ഞങ്ങള്‍ പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടി'

അതിനുശേഷം ഞാന്‍ വിവാഹം കഴിച്ചില്ല എന്നാല്‍ ആ കുട്ടി വിവാഹിത ആയി. അവര്‍ പ്രസവിച്ചു. എന്നാല്‍ പ്രസവത്തോടെ അവര്‍ മരിച്ചു പോവുകയും ചെയ്തു. അതാണ് ഞാന്‍ പറഞ്ഞത് എന്റെ ഭാര്യ മരിച്ചു പോയി എന്ന്.അതിനുശേഷമാണ് ഞാന്‍ അധ്യാത്മിക കാര്യങ്ങള്‍ പഠിക്കാനായി ചേരുന്നത്' എന്നും രജിത് പറയുന്നു. ഇപ്പോള്‍ രണ്ടാം വിവാഹത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കയാണ് രജിത്ത്. തനിക്ക് വിവാഹം കഴിക്കുന്നതിലുളള നിബന്ധനകളെക്കുറിച്ചുമൊക്കെ രജിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഡിഗ്രികള്‍ എന്റെയത്ര ഇല്ലെങ്കിലും കുറേയെങ്കിലും വേണം. ആറേഴ് നിബന്ധനകളുണ്ട് വിവാഹത്തിന്. അതിലൊന്നാമത്തെ കാര്യം ഇതാണെന്നും രജിത് കുമാര്‍ പറയുന്നു.

എന്നേക്കാളും ആക്ടീവായിരിക്കണം ആ കുട്ടി, എനിക്ക് വയ്യാതെ വന്നാലും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ ആ കുട്ടിക്ക് കഴിയണം. ഒരിക്കലുമൊരു കുമാരിയെ വിവാഹം ചെയ്യില്ല, ഇതാണ് അടുത്ത നിബന്ധന. വിവാഹമോചനം നേടിയവരോ, ഭര്‍ത്താവ് മരിച്ചവരോ അങ്ങനെയുള്ള ഒരാളെയേ വിവാഹം കഴിക്കുകയുള്ളൂ. കല്യാണം കഴിഞ്ഞാല്‍ 10 വര്‍ഷത്തേക്ക് അധികം കാണരുത്, ഇടയ്ക്കിടയ്ക്ക് കണ്ടാല്‍മതി. സകലസമയവും ഒപ്പമുണ്ടാവരുത്. അപ്പോള്‍ സമൂഹവും കുട്ടികളുമെല്ലാം നഷ്ടപ്പെടണം. 10 വര്‍ഷത്തേക്ക് എന്നെ ശല്യപ്പെടുത്തരുത്. ബിഗ് ബോസിലുള്ളപ്പോള്‍ തന്നെ താന്‍ ഇതേക്കുറിച്ച് പറഞ്ഞു. ഭാര്യ ഭര്‍ത്താവ ്കുട്ടികള്‍ ഈ സങ്കല്‍പ്പത്തോട് താല്‍പര്യമില്ല. വിവാഹം ചെയ്യാന്‍ പോവുന്ന സ്ത്രീക്ക് മക്കളുണ്ടാവാന്‍ പാടില്ല. മക്കളെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല, മക്കളെ ഒരുപാട് ഇഷ്ടമാണ്. ഭാര്യയും മക്കളുമൊക്കെയായി പോവുമ്പോള്‍ സമൂഹത്തെ നഷ്ടമാവും. അത് പറ്റില്ല. എനിക്കെല്ലാം സമൂഹമാണ്, നിങ്ങളാണ്. എന്നാണ് രജിത്ത് പറയുന്നത്. എങ്കില്‍ പിന്നെ കെട്ടണോ ചേട്ടാ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.


 

Rajith kumar ready for second marriage

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES