ബിഗ്‌ബോസിലെത്തിയപ്പോള്‍ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായി പ്രേക്ഷകര്‍ കരുതിയ ആളാണ് രഘു. ശക്തമായ നിലപാടുകളുമായി മുന്നേറിയ രഘു എന്നാല്‍ പതിയെ ഷോയിലെ പെണ്‍പുലികള്‍ക്ക് പിന്നില്‍ പതുങ്ങുന്ന കാഴ്ചയാണ് കണ്ടത്. വളരെ പുരോഗമന ചിന്താഗതിക്കാരനായ രഘു ആശയപരമായി രജിത്തിനോട് മുമ്പ് വഴക്കടിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണുരോഗത്തെതുടര്‍ന്ന് പുറത്തേക്ക് പോയി തിരിച്ചെത്തിയ രഘു പെണ്‍ ഗ്രൂപ്പിനെ വിട്ട് രജിത്തിനൊപ്പം ചേരുന്ന കാഴ്ചയാണ് കണ്ടത്.
പുറത്തുപോയ മത്സരാര്‍ത്ഥികള്‍ വീട്ടിലേക്കെത്തുമ്പോള്‍ രജിത്ത് കുമാറിനോട് കാട്ടുന്ന അടുപ്പം വീട്ടിലുളളവരും ശ്രദ്ധിച്ച കാര്യമാണ്. ഇത് പലരെയും ഞെട്ടിച്ചു.
തിരിച്ചുവരവില്‍ രജിത്തിനൊപ്പം ഗ്രൂപ്പ് ചേര്‍ന്ന രഘുവിന്റെ നിലപാട് ബിഗ് ബോസ് പ്രേക്ഷകര്‍ക്കടക്കം സംശയമുണ്ടാക്കുന്ന ഒന്നാണ്. രജിത്തിന്റെ ഫാന്‍ പവര്‍ മനസിലാക്കിയാണ് രഘു പ്ലേറ്റ് മറിച്ചിട്ടതെന്ന് വീട്ടിലുള്ളിലെ എതിര്‍ഗ്രൂപ്പ് ആരോപിച്ചിരുന്നു. ഇക്കാര്യം മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ അതുകൊണ്ടല്ലെന്നാണ് രഘു പറഞ്ഞിരുന്നത്. ചികിത്സയ്ക്കായി പോകുന്നതിന് മുന്‍പും രജിത്തിനുവേണ്ടി വാദിച്ച സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് രജിത്തിനൊപ്പമുള്ള കൂട്ടുകെട്ട് സ്വാഭാവികമാണെന്ന് രഘു ന്യായീകരിച്ചത്.
ഇപ്പോള്‍ സത്യത്തില്‍ രജിത്തിനോട് എന്തിനാണ് അടുപ്പം പുലര്‍ത്തുന്നതെന്ന് രഘു വ്യക്തമാക്കിയിരിക്കയാണ്. രേഷ്മയുടെ ചോദ്യങ്ങള്‍ക്കാണ് രഘു മറുപടി നല്‍കിയത്. തനിക്ക് മാറി നിന്നേ പറ്റൂവെന്നും ഇവര്‍ ഇപ്പുറം ടീമായാല്‍ എനിക്ക് അപ്പുറം ടീമായാലേ പറ്റുവെന്നുമാണ് രഘുവിന്‍രെ വാാദങ്ങള്‍. അല്ലെങ്കില്‍ ഇവിടെ പിടിച്ച് നില്‍ക്കാന്‍ ആകില്ലെന്നും നോമിനേഷനിലും ജയില്‍ നോമിനേഷനിലുമെല്ലാം വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നുമാണ് രഘു പറയുന്നത്. ഇങ്ങനെ ഒരു ടീമാവണമെങ്കില്‍ എതെങ്കിലും ഒരു ടീമായാല്‍ പേരെ എന്തിന് രജിത്ത് കുമാറിന്റെ ടീം തന്നെ ആകണമെന്ന് ചോദിക്കുന്ന രേഷ്മയോട് രഘു പറയുന്ന മറുപടി ആ ടീമിനെക്കാള്‍ എനിക്ക് നല്ലത് ഈ ടീമാണ് എന്നാണ്. ഏത് എന്ന് എടുത്ത് ചോദിക്കുന്ന രേഷ്മയ്ക്ക് രജിത്തിനൊപ്പം ചേരുന്നതാണ് തനിക്ക് കൂടുതല്‍ നല്ലതെന്ന് രഘു വ്യക്തമാക്കി കൊടുക്കുന്നുണ്ട്. ആര്യ, വീണ തുടങ്ങിയവരേക്കാള്‍ ഭേദമായി തനിക്ക് തോന്നിയത് രജിത്തിനെയും സംഘത്തെയുമാണെന്ന് രഘു തുറന്നുപറഞ്ഞു.
രജിത്തിന്റെ പുറത്തേ പിന്തുണ കണ്ടിട്ടല്ലെ ഈ സംഘം ചേരല്‍ എന്ന് മുഖത്തുനോക്കി രേഷ്മ ചോദിക്കുന്നുണ്ട്. പക്ഷെ 'അല്ല' എന്നായിരുന്നു രഘുവിന്റെ മറുപടി.
പിന്നെ സുജോയുടെ മസില്‍ പവര്‍ കണ്ടിട്ടാണോ, രേഷ്മ ചോദ്യം തുടര്‍ന്നു. തീര്‍ച്ചയായും അതുതന്നെയാണ് കാരണമെന്ന് രഘു സമ്മതിച്ചു. തനിക്ക് വേണ്ടത് സുജോയുടെ കായികബലമാണ് എന്നായിരുന്നു രഘുവിന്റെ ന്യായം.
സുജോ മറ്റൊരു ഗ്രൂപ്പില്‍ പോയല്‍ താനും കൂടെ ചാടുമെന്നും രഘു പറയുന്നു. ഇതോടെ രജിത്തിനൊപ്പം യാതൊരു ആത്മാര്‍ഥതയുമില്ലാതെയാണ് രഘു നില്‍ക്കുന്നത് എന്നും രജിത്തിനെ കറിവേപ്പിലയാക്കി കളി ജയിക്കാനുള്ള ചീപ്പ് കളിയാണ് രഘു കളിക്കുന്നത് എന്നും പ്രേക്ഷകര്‍ക്ക് വ്യക്തമായിരിക്കയാണ്. തികച്ചും ഗെയിമിലെ നിലനില്‍പ്പിന് വേണ്ടിമാത്രമാണ് ഈ ഗ്രൂപ്പ് തിരിയല്‍ എന്ന് വ്യക്തമാക്കുന്നതായിരുന്നു രഘുവിന്റെ വാക്കുകള്‍.