ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു പേളി. തുടക്കം മുതല്‍ തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള ഒരു മത്സരാര്‍ഥി യും പേളി തന്നെയായിരുന്നു. ടെലിവിഷന്‍ അവതാരികയില്‍ നിന്നാണ് തുടക്കം. കുട്ടിത്തവം ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്യവും പേളിയുടെ മാത്രം പ്രത്യേകതയാണ്. എല്ലാത്തിനെയും പോസിറ്റീവായി കാണുന്നു എന്നതാണ് പലവിഷയത്തിലെയും പേളിയുടെ നിലപാട്.
ബിഗ്‌ബോസില്‍ വന്നശേഷമാണ് ഇത്രയും ആരാധകര്‍ ഉണ്ടായത് എന്നു തന്നെ പറയാം. പേളി ആര്‍മ്മി രൂപീകരിച്ചതും ബിഗ് ബോസ് എന്ന റിയാലിറ്റിഷോയില്‍ എത്തിയ ശേഷമാണ്. പലപ്പോഴും പേളിയെ ആര്‍മ്മിക്കാര്‍ ഞെട്ടിച്ചിരുന്നു. ഷോ കഴിഞ്ഞു പുറത്ത് വന്നശേഷം പേളിക്ക് എയര്‍പോര്‍ട്ടില്‍ ഗംഭീര സ്വീകരണം നല്‍കി. ശേഷം കൊച്ചിയില്‍ ഗെറ്റുഗദര്‍ സംഘടിപ്പിച്ചു. ഗെറ്റുഗദറില്‍ പങ്കെടുക്കാന്‍ ശ്രീനിഷും പേളിയും ഒരുമിച്ചെത്തി. ബിഗ് ബോസ് ഷോ താന്‍ ഇത് വരെ കണ്ടിട്ടില്ലന്നും നിങ്ങളെ സ്‌നേഹം കാണുമ്പോള്‍ എനിക്ക് ഷോ കാണേണ്ട ആവശ്യമില്ലന്നാണ് തോന്നുന്നതെന്നും പേളി തന്നെ പറഞ്ഞിരുന്നു. എന്തായാലുംപേളി ആര്‍മ്മിക്കാര്‍ ആ പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കിയിരിക്കുകയാണ്. ബിഗ് ബോസിലെ ശ്രീനിഷും പേളിയും ഒരുമിച്ചുണ്ടായ എല്ലാ മുഹൂര്‍ത്തങ്ങളും ചേര്‍ത്ത് പേളി ആര്‍മ്മിക്കാര്‍ തയ്യാറാക്കിയ വീഡിയോ പേളി തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്ക്‌വെച്ചു.